Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തമിഴ്‌നാട്ടിൽ നിന്ന് ഫോണിൽ വിളിച്ചയാൾ പറഞ്ഞത് നിങ്ങളുടെ ഭാര്യ ഇപ്പോൾ ആത്മഹത്യ ചെയ്യുമെന്ന്; ഓടിയെത്തിയ ഭർത്താവ് നോക്കുമ്പോൾ കാണുന്നത് അടുക്കളയിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ; അടൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയുടെ ആത്മഹത്യയിൽ അടിമുടി ദുരൂഹത

തമിഴ്‌നാട്ടിൽ നിന്ന് ഫോണിൽ വിളിച്ചയാൾ പറഞ്ഞത് നിങ്ങളുടെ ഭാര്യ ഇപ്പോൾ ആത്മഹത്യ ചെയ്യുമെന്ന്; ഓടിയെത്തിയ ഭർത്താവ് നോക്കുമ്പോൾ കാണുന്നത് അടുക്കളയിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ; അടൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയുടെ ആത്മഹത്യയിൽ അടിമുടി ദുരൂഹത

ശ്രീലാൽ വാസുദേവൻ

അടൂർ: തമിഴ്‌നാട്ടിൽ നിന്നെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതിയെ വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതുമല പ്ലാവേലിൽ ചേറക്കോട് പുത്തൻവിളയിൽ സുഭാഷിന്റെ ഭാര്യ മേരി മായസ(28) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ തഞ്ചാവൂരിൽ വീട്ടുജോലിക്കാരിയായിരുന്ന മേരി.

കഴിഞ്ഞ 27 നാണ് നാട്ടിലെത്തിയത്. അന്നു മുതൽ ഹോം ക്വാറന്റീനിലായിരുന്നു. ഇന്ന് ഉച്ചയോടെ തമിഴ്‌നാട്ടിൽ നിന്ന് ഒരാൾ മേരിയുടെ ഭർത്താവ് സുഭാഷിനെ ഫോണിൽ വിളിച്ച് തന്റെ ഭാര്യ ഇപ്പോൾ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ട് പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. ആരാണ് വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അത് പിന്നെ പറയാം എന്നാണ് അറിയിച്ചത്.

സുഭാഷ് ഓടി വീട്ടിലെത്തുമ്പോൾ അടുക്കളയിൽ ഭാര്യ തൂങ്ങി നിൽക്കുന്നതായി കാണപ്പെടുകയായിരുന്നു. കെട്ട് അറുത്തിട്ട സമയം ജീവനില്ലെന്ന് മനസിലാക്കി പൊലീസിൽ വിവരം അറിയിച്ചു. അടൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP