Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്കയും; ടിക്ക് ടോക്ക് ഉൾപ്പടെയുള്ളവ നിരോധിക്കും; പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻപിൽ എത്തിയിട്ടില്ലെന്നും മൈക്ക് പോംപിയോ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ ഡിസി: ഇന്ത്യക്കു പിന്നാലെ ടിക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ വിലക്കാനൊരുങ്ങി അമേരിക്കയും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചത്.

ഈ നിർദ്ദേശം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻപിൽ എത്തിയിട്ടില്ല. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഞങ്ങൾ ഗൗരവമായി ചിന്തിക്കുകയാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ ടിക്ടോക്ക് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് അധികൃതർ ആശങ്ക അറിയിച്ചിരുന്നുവെന്നും മൈക്ക് പോംപിയോ പറഞ്ഞു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്ക ചൈനയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഹോങ്കോംഗിലെ ചൈനയുടെ ഇടപെടലിലും അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP