Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സർക്കാർ തയാറാകണം; സ്വപ്‌ന സമ്പർക്കപ്പെട്ടവരിൽ മുഖ്യമന്ത്രിയും; കേന്ദ്ര ഏജൻസി അന്വേഷിജക്കും വരെ സമരമെന്ന് ഷാഫി പറമ്പിൽ എംഎ‍ൽഎ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കുന്നതു വരെ യൂത്ത് കോൺഗ്രസ് സമര രംഗത്തുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ.കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കാൻ സർക്കാർ തയാറാകണം. റൂട്ട് മാപ്പ് തയാറാക്കിയാൽ സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നതരുമുണ്ടാകുമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.

സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റിയിട്ടും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ തയാറാകാത്തത് മുഖ്യമന്ത്രിക്കും പങ്കുള്ളതിനാലാണ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ മാറ്റുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയനെയാണ് മാറ്റേണ്ടതെന്നും ഷാഫി പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കും അന്വേഷിക്കണം. കോവിഡിന്റെ പേരിൽ സെക്രട്ടേറിയറ്റ് അടച്ച് പൂട്ടയത് രേഖകൾ നശിപ്പിക്കാനാണെന്നും ഷാഫി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP