Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവദർശനം ഉപന്യാസ മത്സരം വിജയികളെ പ്രഖ്യാപിച്ചു

യുവദർശനം ഉപന്യാസ മത്സരം വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ്: അഹമ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയ പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ 'യുവദർശനം' ത്രൈമാസികയുടെ പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഗൾഫ് മേഖല അടിസ്ഥാനത്തിൽ നടത്തപ്പെട്ട ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

കുവൈറ്റ് സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിലെ സാജു സ്റ്റീഫൻ ഒന്നാം സ്ഥാനം നേടിയപ്പോൾ മസ്‌കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയെ പ്രതിനിധീകരിച്ച് സാജൻ പൂക്കുടിയിൽ സാബു രണ്ടാം സ്ഥാനവും ജിദ്ദ സെന്റ് ഗ്രിഗോറിയോസ് ജോസ് ഇടവകയിൽ നിന്നുള്ള സുശീല കോരുത് മൂന്നാം സ്ഥാനവും നേടി. പൂർണമായും ഓൺലൈൻ രീതിയിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. 'ആധുനിക യുഗത്തിൽ സത്യ കുമ്പസാരത്തിന്റെ പ്രസക്തി' എന്നതായിരുന്നു മത്സര വിഷയം. വിജയികൾക്ക് പ്രശസ്തി ഫലകവും സമ്മാനത്തുകയും ലഭിക്കും. ഇടവക വികാരി ഫാ: അനിൽ വർഗീസും 'യുവദർശനം' അസോസിയേറ്റ് എഡിറ്റർ ബിബിൻ കുറ്റിക്കണ്ടത്തിലും മത്സരത്തിന് ഏകോപനം നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP