Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് എൽഡിഎഫിന്റെയോ സർക്കാരിന്റെയോ ഒരുസഹായവും ലഭിക്കില്ല; ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്നത് രാഷ്ട്രീയ ദുരാരോപണങ്ങൾ മാത്രം; കേസിൽ സമഗ്രാന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് എൽഡിഎഫിന്റെയോ സർക്കാരിന്റെയോ ഒരുസഹായവും ലഭിക്കില്ല; ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്നത് രാഷ്ട്രീയ ദുരാരോപണങ്ങൾ മാത്രം; കേസിൽ സമഗ്രാന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റ് ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ആർക്കും എൽഡിഎഫിന്റെയോ, സർക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇത് സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്.

ഇപ്പോൾ അന്വേഷണം നടത്തുന്ന കേന്ദ്ര സർക്കാർ ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി ഫേ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

യുഎഇകോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തെ ബന്ധങ്ങൾ ഉപയോഗിച്ച് സ്വപ്നയുൾപ്പെടുന്ന സംഘം സ്വർണം കടത്തിയെന്നാണ് നിഗമനം. സംഭവത്തിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിന്റെ വിട്ടിലും സ്വപ്നയുടെ ഫ്ളാറ്റിലും കസ്റ്റംസ് തിങ്കളാഴ്ച റെയ്ഡ് നടത്തി. സ്വപ്ന ഒളിവിലാണ്.

സരിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുഎഇ കോൺസുലേറ്റ് മുൻ പിആർഒയാണ് സരിത്ത്. സരിത്ത് അന്വേഷണവുമായി സഹകരിക്കുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് അസി.കമ്മീഷണർ പി.ജി. ലാലു പ്രതികരിച്ചു. മുൻപ് സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP