Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊഴിലാളികളെ വാഹനങ്ങളിൽ ഇടവിട്ട് ഇരുത്തണം; ചെറു സംഘങ്ങളായി താമസിപ്പിക്കണം; ഭക്ഷണശാലകളിൽ കൂട്ടംചേരാൻ അനുവദിക്കില്ല; കമ്പനികൾക്ക് കോവിഡ് നിർദ്ദേശങ്ങൾ നൽകി അധികൃതർ; പാലിച്ചില്ലെങ്കിൽ കർശന നടപടിയും എത്തും

തൊഴിലാളികളെ വാഹനങ്ങളിൽ ഇടവിട്ട് ഇരുത്തണം; ചെറു സംഘങ്ങളായി താമസിപ്പിക്കണം; ഭക്ഷണശാലകളിൽ കൂട്ടംചേരാൻ അനുവദിക്കില്ല; കമ്പനികൾക്ക് കോവിഡ് നിർദ്ദേശങ്ങൾ നൽകി അധികൃതർ; പാലിച്ചില്ലെങ്കിൽ കർശന നടപടിയും എത്തും

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിലെ കമ്പനികൾ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ പുറത്തു വിട്ട് അധികൃതർ. ഇവ പാലിച്ചില്ലെങ്കിൽ അടച്ചു പൂട്ടലും പിഴ ചുമത്തലും അടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 500 റിയാൽ വരെ പിഴയാണ് നൽകുക.

കോവിഡ് പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് തൊഴിലാളികളെ വാഹനങ്ങളിൽ ഇടവിട്ടുള്ള സീറ്റുകളിൽ വേണം ഇരുത്താൻ. ഒഴിച്ചിട്ടില്ലെങ്കിൽ 300 ദിർഹമാണു പിഴയെന്ന് മന്ത്രി നാസർ അൽ ബക്രി പറഞ്ഞു. തൊഴിലാളികളെ ചെറു സംഘങ്ങളായി താമസിപ്പിക്കുകയും വേണം. ഓരോ വിഭാഗത്തിനും പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടാകണം. ഭക്ഷണശാലകളിൽ കൂട്ടം ചേരാനും അനുവദിക്കില്ല.

കൂടുതൽ പേരെ കണ്ടാൽ സ്ഥാപനം 100 റിയാൽ പിഴ നൽകണം. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളോട് അനുബന്ധിച്ച് ക്വാറന്റീൻ കേന്ദ്രം ഇല്ലെങ്കിൽ 500 ദിർഹമാണു പിഴ. ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവരുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കാൻ സുരക്ഷാ ജീവനക്കാരനെ കമ്പനികൾ നിയമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP