Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കടത്തിൽ കുരുക്കുമുറുകിയ സരിത്തിനും മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും എതിരെ കൊഫേ പോസ ചുമത്തും; സ്വപ്നയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന ഉന്നതനെ നിരീക്ഷണത്തിലാക്കി കസ്റ്റംസ്; മുൻകൂർ ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ സ്വപ്‌നാ സുരേഷ് ഉടൻ കീഴടങ്ങുമെന്നും സൂചന; സരിത്തിന്റെ ഫ്രാൻസ് യാത്രയും സംശയത്തിൽ; വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ സ്വർണക്കള്ളക്കടത്ത് ഇനിയും കൂടുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ; കേരളത്തിലെ വിമാനത്താവളത്തിൽ കർശന നിരീക്ഷണം

സ്വർണക്കടത്തിൽ കുരുക്കുമുറുകിയ സരിത്തിനും മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും എതിരെ കൊഫേ പോസ ചുമത്തും; സ്വപ്നയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന ഉന്നതനെ നിരീക്ഷണത്തിലാക്കി കസ്റ്റംസ്; മുൻകൂർ ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ സ്വപ്‌നാ സുരേഷ് ഉടൻ കീഴടങ്ങുമെന്നും സൂചന; സരിത്തിന്റെ ഫ്രാൻസ് യാത്രയും സംശയത്തിൽ; വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ സ്വർണക്കള്ളക്കടത്ത് ഇനിയും കൂടുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ; കേരളത്തിലെ വിമാനത്താവളത്തിൽ കർശന നിരീക്ഷണം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: സ്വർണക്കടത്തിൽ കുരുക്കുമുറുകിയ സരിത്തിനും മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും എതിരെ കൊഫേ പോസ ചുമത്തും. സ്വപനയെ ഒളിവിൽ പാർപ്പിച്ചിരിക്കുന്ന ഉന്നതനു നേരെയും അന്വേഷണം നടത്തും. സരിത്തിന്റെ ഫ്രാൻസ്് യാത്രയും സംശയത്തിലാണ്. വിദേശത്തു നിന്നു വരുന്ന ഒരാൾക്ക് കൊണ്ടുവരാവുന്ന പരമാവധി സ്വർണം ഒരു കിലോയാണ്. ഇതിന് വിമാനത്തവളത്തിൽ അടക്കേണ്ട നികുതി നാല് ലക്ഷത്തിലധികം രൂപ. അതുകൊണ്ട് തന്നെ സ്വർണ വിപണി റോക്കറ്റ് പോലെ കുതിച്ചുയർന്നതോടെ സ്വർണക്കള്ളക്കടത്ത് ഇനിയും കൂടുമെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ

എയർപോർട്ടുകൾ മാറി മാറി പരീക്ഷിക്കാൻ നയതന്ത്ര സ്വർണകടത്തിൽ പിടിയിലായ പി ആർ സരിതും മുഖ്യ ആസൂത്രക സ്വപ്ന സുരേഷും ശ്രമിച്ചിരുന്നു. ദുബായ് കോൺസുലേറ്റിൽ ജോലി ചെയ്യവെ ഇരുവരും ഒരു മാസത്തിൽ കുറഞ്ഞത് നാലു തവണ വരെ കൊച്ചി എയർപോർട്ടിലും കരിപ്പൂർ എയർ പോട്ടിലും പോയിരുന്നു. ഡിപ്ളോമാറ്റിക് കൺസന്റിനായാണ് യാത്ര എന്ന് വിശ്വസിപ്പിച്ച് ഇവർ നെടുമ്പാശേരി എയർ പോർട്ടിലും കരിപ്പൂരിലും എത്തിയിരുന്നു.കൂടാതെ കഴിഞ്ഞ വർഷം സെപ്റ്റംബർ 11ന് സരിത് നടത്തിയ ഫ്രാൻസ് യാത്ര സംബന്ധിച്ചും ദുരൂഹത വർദ്ധിക്കുന്നു.

രാജ്യാന്തര സ്വർണക്കള്ളക്കടത്തു ശൃംഖലയിലെ കണ്ണിയായതു കൊണ്ടു തന്നെ സരിത്തിന്റെ ഈ യാത്രയും അന്വേഷിക്കണമെന്നാവിശ്യം ഉയർന്നിട്ടുണ്ട്. ഫ്രാൻസിലെ ലെയോണിൽ എത്തിയ സരിത് അവിടെ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തി ആരൊയൊക്കെ സന്ദർശിച്ചു ഈ വിവരങ്ങളും കസ്റ്റംസ് ശേഖരിക്കുന്നുണ്ട്. അതേ സമയം ഇപ്പോൾ റിമാന്റിലുള്ള സരിത്തിനെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. സ്വപ്നയെ ഒളിവിൽ കഴിയാൻ സഹായിച്ച ഉന്നതനെ കുറിച്ചും കസ്റ്റംസിന് വിവരം ലഭിച്ചു കഴിഞ്ഞു. അതു കൊണ്ട തന്നെ അഭിഭാഷകനോടൊപ്പം ക്സ്റ്റംസ് ആസ്ഥാനത്ത് കീഴടങ്ങുമെന്നും സൂചനയുണ്ട്. മുൻ കൂർ ജാമ്യം ലഭിക്കില്ലന്ന നിയമോപദേശം ലഭിച്ചതിനാലാണ് കീഴടങ്ങാൻ നീക്കം തുടങ്ങിയത്. സരിതിനും സ്വപ്ന സുരേഷിനും എതിരെ കൊഫേ പോസ ചുമത്തുമെന്ന് ഒരു ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

അതേ സമയം രാജ്യാന്തര വിമാന സർവ്വീസുകൾ സജീവമായി തുടങ്ങിയാൽ തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കള്ളക്കടത്ത് ഇരട്ടിക്കുമെന്ന് ഐ ബി യും റോയും വിലയിരുത്തുന്നു. അതുകൊണ്ട തന്നെ കസ്റ്റംസ് ഇന്റലിജൻസും ഡിആർ ഐയും കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്ര ഏജൻസികൾ നല്കിയിരിക്കുന്ന നിർദ്ദേശം. കൂടുതൽ സ്വർണം ഒരാൾ കൊണ്ടു വരുന്നതിന് പകരം വിഭജിച്ച്് കൂടുതൽ പേരെ ക്യാരിയർമാരാക്കാനാണ് രാജ്യാന്തര കള്ളക്കടത്തു സംഘത്തിന്റെ നീക്കം. നിലവിൽ ഒരു കിലോ സ്വർണം ദുബായിൽ നിന്നും കേരളത്തിൽ എത്തിക്കുന്ന ഒരാൾക്ക് ലഭിച്ചിരുന്നത് 50000 മുതൽ 1ലക്ഷം രൂപ വരെ. കള്ളക്കടത്തു സംഘത്തിന് നാലു ലക്ഷം രൂപ വരെ ഒരു കടത്തിൽ ലാഭം കിട്ടുമ്പോഴാണ് ക്യാരിയർമാർക്ക് ഈ തുക പ്രതിഫലമായി നല്കിയിരുന്നത്.

എന്നാൽ സ്വർണ വില റോക്കറ്റു പോലെ ഉയരുകയും കച്ചവക്കാർക്കിടയിൽ കടത്തു സ്വർണത്തിന് ഡിമാന്റ് വർദ്ധിക്കുകയും ചെയ്തതോടെ കള്ളക്കടത്തു സംഘത്തിന് 1കിലോ കടത്തുമ്പോൾ 6 ലക്ഷം വരെ ലഭിച്ചു തുടങ്ങി. ഇതിൽ ക്യാരിയർക്ക് കൊടുക്കുന്ന തുക പോയിട്ട്് കസ്റ്റംസിലോ എയർ ഹാന്റിംഗിലോ എമിഗ്രേഷനിലോ സഹായി ഉണ്ടെങ്കിൽ ഒരു അൻപതിനായിരം കൂടി അധികം ചെലവ് വരും. ചെറിയ രീതിയിൽ ഒരു പാട് പേരെ കേന്ദ്രീകരിച്ച്് കടത്തുന്നതു കൊണ്ടു തന്നെ പിടിക്കപ്പെട്ടാലും ക്യാരിയർമാർക്ക് പിഴ ഒടുക്കി രക്ഷപ്പെടാം. ഒരു കിലോ സ്വർണത്തിന് 412000 രൂപ നികുതി അടച്ചാൽ കേസോ കസ്റ്റംസിന്റെ ചോദ്യം ചെയ്യലോ ഇല്ലാതെ പുറത്തേക്കുവരാം.ഇങ്ങനെയുള്ള ക്യാരിയർമാരെ കസ്റ്റംസ് ഇതുവര നിരീക്ഷിച്ചിട്ടല്ല എന്നതും വമ്പൻ സ്രാവുകൾ തന്നെ ചെറു മീനുകളുടെ രൂപത്തിൽ കള്ളക്കടത്ത്് നടത്തുന്നതിന് വഴിവെച്ചിട്ടുണ്ട്.

കുറഞ്ഞത് ആറു മാസം ഗൾഫിൽ താമസിച്ചാൽ മാത്രമേ ഒരു യാത്രക്കാരന് ഒരു കിലോ സ്വർണം പരമാവധി കൊണ്ടുവരാൻ കഴിയുകയുള്ളു. ആഭരണങ്ങളായും ബാറുകളായും സ്വർണം കൊണ്ടു വരുന്നതു കൊണ്ടു തന്നെ പിടിക്കപ്പെട്ടാലും ഒളിപ്പിച്ചു കടത്തിയില്ല എന്ന പരിഗണന ചെറുകിട കടത്തുകാർക്ക് ലഭിക്കാറുണ്ട്. ഇതും കടത്തുകാർക്ക് ഗുണമായി മാറിയിട്ടുണ്ട്. സ്ഥിരമായി ഒരു എയർപോർട്ട് ഇവർ കേന്ദ്രീകരിക്കാത്തതും കള്ളക്കടത്ത് സുഗമാമായി നടത്താൻ സഹായകരമായിട്ടുണ്ട്. എന്തായലും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം കൂടി ശക്തമാകുന്നതോടെ കൂടുതൽ സംഘങ്ങൾ കസ്റ്റംസിന്റെ വലയിലായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP