Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹജ്ജ് രജിസ്‌ട്രേഷൻ തുടങ്ങി; ഇത്തവണ 70 ശതമാനം തീർത്ഥാടകരും വിദേശികളാകും; കടുത്ത സുരക്ഷാ നടപടികളുമായി സൗദി

ഹജ്ജ് രജിസ്‌ട്രേഷൻ തുടങ്ങി; ഇത്തവണ 70 ശതമാനം തീർത്ഥാടകരും വിദേശികളാകും; കടുത്ത സുരക്ഷാ നടപടികളുമായി സൗദി

സ്വന്തം ലേഖകൻ

ജിദ്ദ: ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോവിഡ് പകർച്ചവ്യാധിയുടെ എല്ലാ ഭീഷണികളും നിലനിൽക്കുന്നതിനാൽ കർശന നടപടികളുമായാണ് ഹജ്ജ് ഉംറ മന്ത്രാലയയും സൗദിയും തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇക്കുറി എത്തുന്ന തീർത്ഥാടകരിൽ 70 ശതമാനവും വിദേശിയരായിരിക്കുമെന്നാണ് കണക്ക്.

ആകെ തീർത്ഥാടകരിൽ 30 ശതമാനം മാത്രമായിരിക്കും സൗദി പൗരന്മാർ. അതിൽ തന്നെ കോവിഡ് ബാധിച്ച് രോഗമുക്തരായ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഉദ്യോഗസ്ഥർക്കുമാണ് അവസരം നൽകുക. രോഗമുക്തരായവരുടെ ഡാറ്റാബേസിൽ നിന്നാണ് ഇവരെ തെരഞ്ഞെടുക്കുക. പകർച്ചവ്യാധിയുടെ എല്ലാ ഘട്ടത്തിലും സമൂഹത്തിലെ ആളുകളെ പരിപാലിക്കുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ച് അവരോടുള്ള ആദരസൂചകമായാണ് ഹജ്ജിന് മുൻഗണന നൽകുന്നത്.

ഇത്തവണ ഹജ്ജ് തെരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡം ആരോഗ്യപരമായ ഘടകങ്ങളാണ്. രാജ്യത്തെ താമസക്കാരായ വിദേശികളിൽ നിന്ന് ഹജ്ജിനു മുൻഗണന നൽകുന്നത് വിട്ടുമാറാത്ത രോഗങ്ങൾ ഇല്ലാത്തവർക്കായിരിക്കും. കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പി.സി.ആർ സർട്ടിഫിക്കറ്റ് ഉള്ളവർക്കും മുമ്പ് ഹജ്ജ് നിർവഹിക്കാത്തവർക്കും 20നും 50നുമിടയിൽ പ്രായമുള്ളവർക്കുമായിരിക്കും അവസരം. ക്വാറന്റീൻ സംബന്ധിച്ച ആരോഗ്യ മന്ത്രാലയ തീരുമാനങ്ങൾ പാലിക്കുമെന്ന് ഇവരിൽ നിന്ന് പ്രതിജ്ഞ എഴുതി വാങ്ങും.

ഈ മാനദണ്ഡങ്ങൾ പാലിച്ച രാജ്യത്തെ വിദേശികൾക്ക് ഹജ്ജ് ഉംറ വെബ്‌സൈറ്റിൽ പ്രവേശിച്ച് ഹജ്ജിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈമാസം 10 വരെയാണ് (ദുൽഖഅദ് 15 മുതൽ 19 വരെ) അപേക്ഷ നൽകാനുള്ള അവസരം. രജിസ്റ്റർ ചെയ്തവരിൽ നിന്ന് സ്വദേശികളെല്ലാത്തവരെ തെരഞ്ഞെടുക്കുക ഇലക്‌ട്രോണിക് സംവിധാനം വഴിയായിരിക്കുമെന്നും മന്ത്രാലയം വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP