Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണ്ണക്കടത്തുകേസ് സിബിഐക്ക് വിടണം; പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തെഴുതി; ഈ കേസിലെ ഇടപാടുകളും ഉന്നത ബന്ധങ്ങളും ദുരൂഹം; കേരള പൊലീസ് അന്വേഷിച്ചാൽ സത്യം വെളിച്ചത്തുവരില്ല; അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നു; ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി പദവിയിൽ നിന്നും മാറ്റിയത് തൊലിപ്പുറത്തെ ചികിൽസ മാത്രം; സ്വന്തം മുഖം സംരക്ഷിക്കാൻ ബലിയാടുകളെ തേടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല

സ്വർണ്ണക്കടത്തുകേസ് സിബിഐക്ക് വിടണം; പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തെഴുതി; ഈ കേസിലെ ഇടപാടുകളും ഉന്നത ബന്ധങ്ങളും ദുരൂഹം; കേരള പൊലീസ് അന്വേഷിച്ചാൽ സത്യം വെളിച്ചത്തുവരില്ല; അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നു; ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി പദവിയിൽ നിന്നും മാറ്റിയത് തൊലിപ്പുറത്തെ ചികിൽസ മാത്രം; സ്വന്തം മുഖം സംരക്ഷിക്കാൻ ബലിയാടുകളെ തേടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല. കേസിലെ അന്വേഷണം സിബിഐക്ക് വിട്ടുകൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിന് ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ കേസ് സിബിഐക്ക് വിട്ടുനൽകാൻ തയ്യാറാകണം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും രമേശ് ചെന്നിത്തല വാർത്താസമ്മേളനതതിൽ പറഞ്ഞു.

രാജ്യാന്തര ബന്ധമുള്ള കേസാണിത്. കോൺസുലേറ്റുമായി ബന്ധമുള്ള, നയതന്ത്രതലത്തിൽ കൂടി ബന്ധപ്പെട്ട വിഷയമാണിത്. അതിനാൽ സിബിഐ അന്വേഷണമാണ് വേണ്ടത് എന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. ഈ കേസിലെ ഇടപാടുകളും ഉന്നത ബന്ധങ്ങളും ദുരൂഹമാണ്. കേരള പൊലീസ് അന്വേഷിച്ചാൽ സത്യം വെളിച്ചത്തുവരില്ല. അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി പദവിയിൽ നിന്നും മാറ്റിയത് തൊലിപ്പുറത്തെ ചികിൽസ മാത്രമാണ്. മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങളെത്തും എന്നതുകൊണ്ടാണ് ശിവശങ്കറിനെതിരെ ഇപ്പോൾ നടപടി എടുത്തത്. അല്ലെങ്കിൽ ബെവ്കോ അഴിമതി, സ്പ്രിൻക്ലർ, ഇ മൊബിലിറ്റി പദ്ധതികളിൽ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ ശിവശങ്കറിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇപ്പോൾ സ്വന്തം മുഖം സംരക്ഷിക്കാൻ ബലിയാടുകളെ തേടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഐടി സെക്രട്ടറി പദവി ശിവശങ്കർ ദുരുപയോഗം ചെയ്തെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. തന്റെ കീഴിലെ ഉദ്യോഗസ്ഥൻ
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുമ്പോൾ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. തൊലിപുറത്തെ ചികിൽസ കൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയും നടക്കുകയാണ്. ഇതുപുറത്തുകൊണ്ടുവരാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്യുന്നത്.

സ്വർണ്ണക്കടത്തുപ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നകാര്യമാണ് പുറത്തുവന്നത്. ഇത്തരം അവതാരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എങ്ങനെ വന്നു. വൻ അഴിമതിയും കൊള്ളയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നത്. ശിവശങ്കറിന്റെ സ്വഭാവസവിശേഷതകളും പുറത്തുവരികയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇത്തരം കാര്യങ്ങൾ അടക്കമുള്ള പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചില്ലേ. ഈ റിപ്പോർട്ട് അവഗണിക്കുകയാണ് ചെയ്തതെങ്കിൽ ഗൗരവമായ കുറ്റമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP