Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് കരൂർ വൈശ്യ ബാങ്കുമായി ബാങ്കഷുറൻസ് കരാർ

സ്വന്തം ലേഖകൻ

കൊച്ചി: ലോകമെമ്പാടും കോവിഡ് 19 വ്യാപനഭീതിയിൽ നിൽക്കെ, ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്, കരൂർ വൈശ്യ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് നൂതന ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ബാങ്കഷുറൻസ് കരാർ പ്രഖ്യാപിച്ചു.

ഈ പങ്കാളിത്തം വഴി, കരൂർ വൈശ്യ ബാങ്കിലെ എല്ലാ ഉപഭോക്താക്കൾക്കും സ്റ്റാർ ഹെൽത്ത്് ആൻഡ് അലൈഡ് ഇൻഷുറൻസിന്റെ അനുയോജ്യമായ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഡിജിറ്റലായി വാങ്ങാം. ഇത് കൂടാതെ സ്റ്റാർ വെൽനെസ്, ടെലി ഹെൽത്ത് കൺസൾട്ടേഷൻ സംവിധാനമായ ടോക്ക് ടു സ്റ്റാർ തുടങ്ങിയ എല്ലാ മൂല്യവർധിത സേവനങ്ങളും ലഭിക്കും.

രാജ്യത്തെ മുഴുവൻ ബ്രാഞ്ച് ശൃംഖലയിലൂടെ, ഐആർഡിഐ സാക്ഷ്യപ്പെടുത്തിയ പരിശീലനം ലഭിച്ച ബാങ്ക് നിയോഗിക്കുന്ന നിർദിഷ്ട വ്യക്തികൾ വഴിയും, ബാങ്ക് ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് ഉത്പന്നങ്ങൾ വാങ്ങാനാവും. കരാർ പ്രകാരം ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും സ്റ്റാർ ഹെൽത്തിന്റെ ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കും.

എല്ലാവർക്കുമായി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടതിന്റെ ആവശ്യകതയാണ് കോവിഡ് 19 മുന്നോട്ട് വയിക്കുന്നത് എന്ന് പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആനന്ദ് റോയ് പറഞ്ഞു.

സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ കരൂർ വൈശ്യ ബാങ്ക് സന്തുഷ്ടരാണെന്ന് ബാങ്ക് പ്രസിഡന്റും ചീഫ് ഒഫീഷ്യേറ്റിങ് ഓഫീസറുമായ ജെ. നടരാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP