Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ

അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിപ്രശസ്തമായ കുടുംബത്തിൽ നിന്നുള്ള അംഗമാണ് സ്വപ്‌നാ സുരേഷിന്റെ ആദ്യ ഭർത്താവ്. അബുദാബിയിൽ സ്വന്തമായി ബിസിനസ് തുടങ്ങനായി 18 കൊല്ലം മുമ്പ് അവിടെ എത്തിയ സമ്പന്ന കുടുംബത്തിലെ അംഗവുമായിട്ടായിരുന്നു സ്വപ്‌നയുടെ ക്യാണം. ഇയാൾ ഇപ്പോൾ വീണ്ടും വിവാഹിതനായി കോവളത്തെ ഹോട്ടൽ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നു. സ്വപ്‌നയുമായി യാതൊരു ബന്ധവുമില്ല. അതിന് ശേഷം ഒളിച്ചോട്ടം. മൂന്നാം ബന്ധമാണ് ഇപ്പോഴത്തെ ഭർത്താവ് സുരേഷുമായി. ഇതിനിടെയിൽ ഒരു സിനിമാ നടനുമായുള്ള ഒളിച്ചോട്ടമാണ് സ്വപ്നയെ തട്ടിപ്പിന്റെ വഴിയിലെത്തുന്നത്.

അബുദാബിയിൽ അടിപൊളി ജീവിതമായിരുന്നു സ്വപ്‌നയുടേത്. രാജകുടുംബവുമായി പോലും അടുത്ത ബന്ധമുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തെ വ്യവസായ ഗ്രൂപ്പിലെ യുവാവ് ബാർ നടത്താനായി അബുദാബിയിൽ എത്തുന്നത്. വാടകയ്ക്ക് ബാർ എടുത്ത് നടത്തുന്നതിനിടെ ബാലരാമപുരത്തുകാരനായ സ്വപ്‌നയുടെ അച്ഛനുമായും അടുത്തു. ഇതോടെ വീട്ടിലെ അടുപ്പക്കാരനായി. അതീവ സുന്ദരിയായ മകളെ വിവാഹവും കഴിച്ചു കൊടുത്തു. അബുദാബിയിൽ കുടുംബ സമേതം ഇയാൾ താമസവും തുടങ്ങി. ഇതിനിടെയാണ് രണ്ട് കൂട്ടുകാർ ഗൾഫ് സന്ദർശനത്തിന് അബുദാബിയിൽ എത്തുന്നത്. ഇതിൽ ഒരാൾ സിനിമാ നടനുമാണ്. കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്റെ മകനും. മുമ്പ് സിപിഎം നേതാവായ നടന്റെ അച്ഛൻ എം വി രാഘവനൊപ്പം ഉറച്ച് നിന്ന് യുഡിഎഫിൽ എത്തിയ നേതാവായിരുന്നു.

ശ്രീനാരായണീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ അംഗമായിരുന്നു സ്വപ്‌നയുടെ ആദ്യ ഭർത്താവ്. ഭർത്താവിന്റെ രണ്ട് കൂട്ടുകാർ അബുദാബിയിലെ വീട്ടിൽ താമസത്തിന് എത്തിയപ്പോഴാണ് കുടുംബ ബന്ധം തകരുന്നത്. പതിയെ കുട്ടിയുമായി സ്വപ്‌ന തിരുവനന്തപുരത്ത് എത്തി. കൂട്ടുകാരനൊപ്പമായിരുന്നു ഓട്ടമെന്ന് ഭർത്താവ് തിരിച്ചറിഞ്ഞില്ല. ഭാര്യയുമായി പിണങ്ങിയതു കൊണ്ട് തന്നെ ഒന്നും അന്വേഷിച്ചതുമില്ല. ഇതിന് ശേഷം ആറു മാസം കഴിഞ്ഞപ്പോൾ വീണ്ടും അബുദാബിയിൽ നടനായ സുഹൃത്ത് എത്തി. അപ്പോഴും അബുദാബിയിലെ ബാർ മുതലാളിയുടെ വീട്ടിലായിരുന്നു താമസം. ഈ നടൻ മടങ്ങുമ്പോൾ അപ്രതീക്ഷിതമായി കൂട്ടുകാരനും തിരുവനന്തപുരത്ത് എത്തി. ഇതോടെയാണ് ഭാര്യയുടെ കാമുകനെ തിരിച്ചറിയുന്നത്.

നടന്റെ കുടുംബത്തിലും ഇത് ഏറെ പ്രശ്‌നമായി. ഇതോടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ നിന്ന് സ്വപ്‌നയ്ക്ക് ഇറങ്ങേണ്ടി വന്നു. അതിന് ശേഷം അസ്വാഭാവിക വഴിയിലൂടെയായി യാത്രകൾ. ഉന്നത ബന്ധങ്ങൾ കൈവന്നു. ആദ്യ ഭർത്താവിൽ നിന്ന് ഡിവോഴ്‌സും നേടി. പിന്നാലെ പുതിയ വഴികളിലൂടെ നീങ്ങി. ട്രാവൽ ഏജൻസിയിലെ ജോലിയിലൂടെ എയർ ഇന്ത്യാ സ്റ്റാസിലെത്തിയതോടെ ഭരണത്തിലെ പ്രമുഖരും കൂട്ടുകാരായി. മന്ത്രിമാർ അടക്കമുള്ളവരുടെ അടുത്ത സുഹൃത്തായിരുന്നു സ്വപ്‌നാ സുരേഷ്. ആദ്യ വിവാഹം നല്ല രീതിയിൽ പോകുമ്പോഴുണ്ടായ ഒളിച്ചോട്ടവും മറ്റ് പ്രശ്‌നങ്ങളും സ്വപ്നയെ ജീവിതത്തിൽ വഴി മാറ്റി നടത്താനും നിമിത്തമായി.

ആദ്യ ഭർത്താവിൽ നിന്ന് ഡിവോഴ്‌സ് വാങ്ങിയെങ്കിലും മകളുടെ സംരക്ഷണം സ്വപ്‌നാ സുരേഷിന് തന്നെയായിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മകൾ സ്വപ്ന സുരേഷിന് പങ്ക് ഉണ്ടെന്ന് മാധ്യമ വാർത്തകളിൽ നിന്നാണ് അറിയുന്നതെന്ന് സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ പറയുന്നു. വാർത്ത അറിഞ്ഞ് ഞെട്ടിപ്പോയി. മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. മകൾ കുറച്ചുനാളായി വീട്ടിൽ വരാറില്ല. ഫോൺ വിളിച്ചാൽ എടുക്കാറിലെന്നും അമ്മ പ്രഭ പറഞ്ഞു. അങ്ങനെ കുടുംബവും സ്വപ്നയെ തള്ളി പറയുകയാണ്. അബുദാബിയിലെ ജീവിത്തിനിടെ ഇംഗ്ലീഷിലും അറബിയിലും സ്വപ്‌ന പ്രാവീണ്യം നേടിയിരുന്നു. ഇതു തന്നെയാണ് യുഎഇ കോൺസുലേറ്റിലും മറ്റും സ്വപ്നയെ എത്തിച്ചത്.

ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സ്വപ്ന സുരേഷിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സംസ്ഥാന സർക്കാറിലെ സ്വാധീനവും പുറത്തുവരമ്പോൾ അതിനെല്ലാം പിന്നിൽ ചർച്ചയാകുന്നത് സ്വപ്‌നയുടെ ഭാഷാ ഉപയോഗത്തിലെ കരുത്താണ്. ഇ-ബസ് പദ്ധതിയുടെ വിശദമായ റിപോർട്ട് തയ്യാറാക്കാൻ സർക്കാർ നിയോഗിച്ച ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധവും ചർച്ചയായി കഴിഞ്ഞു. ലണ്ടൻ കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പറിന്റെ റഫറൻസിലൂടെയാണ് സ്വപ്നയെ ഐടി വകുപ്പ് ഉന്നത സ്ഥാനത്ത് നിയമിച്ചത്. ഐടി സെക്രട്ടരി എസ് ശിവശങ്കറുമായി സൃഷ്ടിച്ച അടുത്ത ബന്ധവും ഇതിന് സ്വപ്ന ഉപയോഗിച്ചു. ഐടി വകുപ്പിൽ സ്വപ്നയുടെ രംഗപ്രവേശനത്തിനു ശേഷമാണ് ഇ ബസ് പദ്ധതിയുടെ ഡിപിആർ( ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപോർട്ട്) തയ്യാറാക്കാൻ പിഡബ്ല്യുസിയെ സർക്കാർ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഐടി വകുപ്പിൽ പിഡബ്ല്യുസിക്ക് സ്വാധീനം ചെലുത്താനുള്ള വഴിയായിരുന്ന സ്വപ്ന സുരേഷ്.

ഇതിന്റെ ഏറ്റവും വലിയ തെളിവാണ് പിഡബ്ല്യുസിക്ക് സെക്രട്ടറിയറ്റിൽ ഓഫീസ് അനുവദിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. മന്ത്രിസഭയിൽ പോലും ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യ പ്രകാരം സെക്രട്ടറിയറ്റിൽ പിഡബ്ല്യുസിക്ക് ഓഫിസ് അനുവദിക്കാനുള്ള നീക്കങ്ങൾ നടന്നത്. നേരത്തെ ഇ ബസ് പദ്ധതിയുടെ വിശദ റിപോർട്ട് തയ്യാറാക്കാൻ പിഡബ്ല്യുസിയെ ഏൽപ്പിച്ചതിലും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേക താൽപര്യം കാണിച്ചിരുന്നു. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് വലിയ സാമ്പത്തിക ലാഭം ലഭിക്കുന്ന ഇടപാടിനെതിരെ ചീഫ് സെക്രട്ടറിയുടേയും ധനവകുപ്പിന്റെയും എതിർപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഓഫിസ് അത് പരിഗണിച്ചില്ല. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ നിയമിച്ചത്. ഗതാഗത മന്ത്രിയുടെ പോലും എതിർപ്പ് നിലനിൽക്കെയാണ് ഇതിന് മുഖ്യമന്ത്രി അനുമതി നൽകിയത്.

സ്വർണക്കടത്തു കേസിന്റെ തുടക്കത്തിൽ സരിത്തിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തപ്പോൾ സ്വപ്ന സുരേഷിനും പിടിവീഴുമെന്ന് കണ്ട് കേസ് ഒതുക്കിത്തീർക്കാനും ശ്രമം നടന്നിരുന്നു. കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും അന്വേഷണസംഘവുമായി പല പ്രാവശ്യം ബന്ധപ്പെട്ടിരുന്നു എന്നതും പുറത്തുവന്നിട്ടുണ്ട്. സ്വപ്ന സുരേഷിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്രയും ശക്തമായി ഇടപെടുന്നതിന്റെ കാര്യം ദുരൂഹമാണ്.

ഇംഗ്ലീഷ് നന്നായി ഉപയോഗിക്കുന്നതായിരുന്നു സ്വപ്നയുടെ കരുത്ത്. സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായി. നെയ്യാറ്റിൻകര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാൽ വളർന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. അറബിയും ഇംഗ്‌ളീഷും നന്നായി അറിയാമായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് അടുത്ത് ബാലരാമപുരം സ്വദേശിയായ സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. 2010-ന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. തിരുവനന്തപുരത്ത് ട്രാവൽ ഏജൻസിയിലെ ജോലിക്കുശേഷം എയർ ഇന്ത്യാ സാറ്റ്‌സിൽ പരിശീലനവിഭാഗത്തിൽ ജോലി കിട്ടി. ഇതോടെ അവിടെ താരമായി. റെഡ് ബുൾ ആയിരുന്നു ഇഷ്ട പാനിയം. രാത്രികളിലെ മദ്യപാന പാർട്ടികളിലും അടിച്ചു തകർത്തു. അങ്ങനെയാണ് തിരുവനന്തപുരത്തെ രാഷ്ട്രീയ-ബിസിനസ്സുകാർക്കിടയിലെ താരമായി സ്വപ്ന മാറിയത്. എനർജി ഡ്രിങ്കായ റെഡ് ബുളുമായാണ് സ്വപ്നയുടെ നടപ്പ്.

2014-15 കാലത്ത് ജോലിക്കിടെ ഒട്ടേറെ വിവാദങ്ങളാണ് സ്വപ്നയുമായി ബന്ധപ്പെട്ട് അവിടെയുണ്ടായത്. ആഡംബര ജീവിതശൈലിയായിരുന്നു അക്കാലത്തും. ഇക്കാലത്താണ് എയർ ഇന്ത്യയുടെ രണ്ട് ജീവനക്കാർക്കെതിരെ വ്യാജരേഖ ചമച്ച് പരാതി നൽകിയതിനെതിരെ പൊലീസ് കേസുണ്ടാകുന്നത്. ഒരു കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ നൽകും. ദുബായ് കോൺസുലേറ്റിൽ ജോലി ലഭിച്ചതോടെ തിരുവനന്തപുരത്തെ താരമായി. കോൺസൽ ജനറലിന്റെ സെക്രട്ടറിയായി ജോലി ചെയ്യവേ കോൺസുലേറ്റിലെ അതിശക്തയായിയ വ്യവസായികളും രാഷട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന കൂടുതൽ അടുത്തു. സരിത്തും കൂട്ടാളിയായി.

കോൺസുലേറ്റിലെ ഉന്നത സ്വാധീനം സർക്കാർ പരിപാടികളിൽ പോലും അതിഥിയാകുന്ന തരത്തിലെ ഉന്നത ബന്ധമായി സ്വപ്ന വളർത്തി. ഒരുവർഷം മുമ്പ് ഓഡിറ്റിൽ കൃത്രിമം കണ്ടെത്തിയതോടെ രണ്ടു പേർക്കും ജോലി പോയി. എന്നാൽ അതിനേക്കാൾ വലിയ ജോലി സ്വപ്നയെ തേടിയെത്തി. ആറ് മാസം മുൻപ് കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ട സ്വപ്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായി കരാർ നിയമനം നേടി. ഇ മൊബിലിറ്റി പദ്ധതിയിൽ ആരോപണം നേരിടുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ശുപാർശയിലായിരുന്നു നിയമനം. ഇതും സർക്കാരിന് വിനയായണ്. പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാരിലുള്ള സ്വാധീനത്തിന് തെളിവ് കൂടിയാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP