Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് സ്വർണ്ണക്കടത്ത് വർദ്ധിക്കുന്നത് ഇറക്കുമതി ചുങ്കം 12.5 ശതമാനമായി ഉയർത്തിയതോടെ; നോട്ട് നിരോധനവും സ്വർണ്ണക്കടത്തിന് വേഗത കൂട്ടി; രാജ്യത്ത് ഒരു വർഷം കള്ളക്കടത്തു വഴി എത്തുന്നത് 200 ടൺ സ്വർണം; സർക്കാർ കണക്കിൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് 800 ടൺ സ്വർണം; വിപണിയിൽ എത്തുന്നത് 1000 ടൺ സ്വർണം; കേരളത്തിലേക്ക് സ്വർണം എത്തുന്നത് ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും; തിരുവനപുരത്തെ ഡിപ്ലോമാറ്റിക് കാർഗോ സ്വർണ്ണക്കടത്ത് ആദ്യമായി

രാജ്യത്ത് സ്വർണ്ണക്കടത്ത് വർദ്ധിക്കുന്നത് ഇറക്കുമതി ചുങ്കം 12.5 ശതമാനമായി ഉയർത്തിയതോടെ; നോട്ട് നിരോധനവും സ്വർണ്ണക്കടത്തിന് വേഗത കൂട്ടി; രാജ്യത്ത് ഒരു വർഷം കള്ളക്കടത്തു വഴി എത്തുന്നത് 200 ടൺ സ്വർണം; സർക്കാർ കണക്കിൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് 800 ടൺ സ്വർണം; വിപണിയിൽ എത്തുന്നത് 1000 ടൺ സ്വർണം; കേരളത്തിലേക്ക് സ്വർണം എത്തുന്നത് ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും; തിരുവനപുരത്തെ ഡിപ്ലോമാറ്റിക് കാർഗോ സ്വർണ്ണക്കടത്ത് ആദ്യമായി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് സ്വർണ്ണക്കടത്ത് വർദ്ധിച്ചത് ഇറക്കുമതിചുങ്കം വർദ്ധിപ്പിച്ചതോടെയാണ്. ഇതിന് ശേഷമാണ് സ്വർണ്ണക്കടത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായത്. കള്ളക്കടത്തിന്റെ വിവരങ്ങൾ പരിശോധിച്ചാൽ ഒരു വർഷം 200 ടൺ സ്വർണം ഇന്ത്യയിൽ കള്ളക്കടത്തു വഴി എത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ നല്ലൊരു പങ്കും എത്തുന്നത് കേരളത്തിലേക്കാണെന്നും അറുയുന്നു. ഗുജറാത്തിലെ തുറമുഖം വഴി സ്വർണം കടത്തിയ കഥ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വർണ്ണക്കടത്ത് വിവരവും പുറത്തുവരുന്നത്. ഇത്തരം സ്വർണ്ണക്കടത്ത് രാജ്യത്ത് തന്നെ ആദ്യമായാണ്. അതുകൊണ്ട് തന്നെയാണ് ഈ തിരുവനന്തപുരത്ത് സ്വപ്‌ന ആരോപണ വിധേയയായ കേസ് ഏറെ ചർച്ച ചെയ്യുന്നതും.

രണ്ട് വർഷം മുമ്പ് വരെ 80 ടൺ സ്വർണം ആയിരുന്നു ഇന്ത്യയിലേക്ക് കള്ളക്കടത്തു പാതയിൽ എത്തിയിരുന്നത്. എന്നാ, സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം പത്തിൽ നിന്ന് 12.5% ആയി ഉയർത്തിയതോടെയാണു കള്ളക്കടത്തു വർധിച്ചത്. സർക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തേക്ക് 800 ടൺ സ്വർണമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. എന്നാൽ ഓരോ വർഷവും 1000 ടൺ സ്വർണമെങ്കിലും വിപണിയിലെത്തുന്നു. കേരളത്തിലേക്ക് ഏറ്റവും അധികം കള്ളക്കടത്ത് സ്വർണം എത്തുന്നത് ഗൾഫിലൂടെയാണ്. എന്നാൽ, ഗൾഫിലേക്ക് സ്വർണം എത്തുന്നത് ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നുമാണെന്നതും ശ്രദ്ധേയമാണ്. മ്യാന്മാർ, കസഖ്സ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഈ സ്വർ്ണ്ണക്കടത്ത് ശൃംഖലയിലെ കണ്ണികളാകുന്നു.

ലോകത്ത് കള്ളക്കടത്തു സ്വർണത്തിന്റെ മൂന്നിൽ ഒരു ഭാഗം ഇന്ത്യ വഴിയാണു കടന്നു പോകുന്നതെന്ന് ഈ പഠനം പറയുന്നു. 2013 ൽ ഇന്ത്യ ഗോൾഡ് ഡോർ ബാറുകളുടെ ഇറക്കുമതിച്ചുങ്കം കുറച്ചിരുന്നു. ഈ മറവിൽ വ്യാജ രേഖകളുണ്ടാക്കി സ്വർണം കടത്താൻ തുടങ്ങി. ബൊളീവിയ, ടാൻസനിയ ഘാന, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അവിടെ മൊത്തം ഉൽപാദിപ്പിക്കുന്നതിനേക്കാൾ സ്വർണം ഇന്ത്യയിൽ എത്താൻ തുടങ്ങി. 2012 ൽ 23 ടൺ ആയിരുന്ന ഗോൾഡ് ഡോർ ബാർ ഇറക്കുമതി 2015 ആയപ്പോഴേക്കും 229 ടൺ ആയി. ഇന്ത്യയിലെ നോട്ട് നിരോധനം സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ കാരണമായി. ഇതോടെ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഉയർന്നു. ഓഹരി വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന്റെ പ്രിയം വർധിപ്പിക്കാനിടയാക്കി. കോവിഡ് കാലത്തു പോലും സ്വർണവില ഉയർന്നു നിൽക്കുന്നതിന് ഇതാണു കാരണം.

യുഎഇ കോൺസുലേറ്റിൽ നിന്നു വന്ന കാർഗോയിൽ 30 കിലോ സ്വർണം കടത്തിയ സംഭവം ഇന്ത്യയിൽ ആദ്യമായാണ്. ആദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഡിപ്ലോമാറ്റിക് ചാനലിൽ വരുന്ന കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുള്ള അധികാരം കോൺസുലേറ്റിന് മാത്രമാണ്. ഇത് മുതലെടുത്താണ് സ്വർണക്കടത്തിനു ശ്രമിച്ചത്.

സംഭവത്തിൽ അറസ്റ്റിലായ സരിത്ത് സ്വർണമടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ വന്ന വസ്തുക്കളൊന്നും ദുബൈയിലക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP