Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഒറ്റയ്ക്കിരിക്കുന്ന യുവതിയെ കണ്ടപ്പോൾ ആരോഗ്യ പ്രവർത്തകൻ എന്ന് പരിചയപ്പെടുത്തി അകത്തു കയറി; പിന്നെ കട്ടിലിൽ കിടത്തി കോവിഡ് പരിശോധന; സംശയം തോന്നിയ യുവതി നിലവിളിച്ചപ്പോൾ ഇറങ്ങിയോടി: മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലീസും

പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഒറ്റയ്ക്കിരിക്കുന്ന യുവതിയെ കണ്ടപ്പോൾ ആരോഗ്യ പ്രവർത്തകൻ എന്ന് പരിചയപ്പെടുത്തി അകത്തു കയറി; പിന്നെ കട്ടിലിൽ കിടത്തി കോവിഡ് പരിശോധന; സംശയം തോന്നിയ യുവതി നിലവിളിച്ചപ്പോൾ ഇറങ്ങിയോടി: മാധ്യമപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പത്തനംതിട്ട പൊലീസും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മഹാരാഷ്ട്രയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മാധ്യമപ്രവർത്തകയെ ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് ദേഹപരിശോധന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപതി വടക്കേച്ചരുവിൽ ആദിൽ(19) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം.

മഹാരാഷ്ട്രയിൽ നിന്നും വന്ന യുവതി നഗരത്തിലെ അബാൻ ആർക്കേഡിൽ പെയ്ഡ് ക്വാറന്റൈനിൽ ആണ് കഴിഞ്ഞിരുന്നത്. റൂമിന് മുന്നിലൂടെ പോയപ്പോൾ അവിടെ ഒരു യുവതി തനിച്ചിരിക്കുന്നത് കണ്ട് ആദിൽ അകത്തേക്ക് ചെല്ലുകയായിരുന്നു. താൻ ആരോഗ്യവകുപ്പ് ജീവനക്കാരനാണെന്നും കോവിഡ് പരിശോധന നടത്താൻ വന്നതാണെന്നും ഇയാൾ പറഞ്ഞു. യുവതി ഇത് വിശ്വസിച്ചു.

പരിശോധനയ്ക്കായി കട്ടിലിൽ കിടന്നു കൊടുത്തു. തുടർന്ന് ഇയാൾ വയറിൽ തഴുകുകയും കണ്ണ് പിടിച്ച് പരിശോധിക്കുകയുമായിരുന്നു. സംശയം തോന്നിയ യുവതി ബഹളം വച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ നോക്കി. എന്നാൽ ഹോട്ടലിന്റെ ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ അതിന് കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ പൊലീസുകാർ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതിയുടെ മൊഴി വാങ്ങി പ്രതിയെ അറസ്റ്റ് ചെയ്തു. അബാൻ ടവറിൽ ഇയാളുടെ ബന്ധു ജോലി ചെയ്യുന്നുണ്ട്.

അയാളെ കാണാൻ എത്തിയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. സമാനമായ പല സംഭവങ്ങളിലും യുവാവ് ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ ഹോട്ടൽ പെയ്ഡ് ക്വാറന്റൈന് വേണ്ടി വിട്ടു നൽകിയിട്ടുള്ളതാണ്. ഈ വിവരം പ്രതിക്ക് അറിവുള്ളതാണ്. അതു കൊണ്ടാണ് സധൈര്യം റൂമിലേക്ക് ആരോഗ്യ പ്രവർത്തകൻ ചമഞ്ഞ് കടന്നു ചെന്നത്.

വനിതാ സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രി വൈകി ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP