Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈവേക്കരികിൽ കണ്ട മൃതദേഹം ദുരഭിമാന കൊലയ്ക്ക് ഇരയായ സ്ത്രീയുടേത്; കൊന്നത് ഭർത്താവും സഹോദരനുമെന്ന് യുവതിയുടെ പിതാവ്; വിവാഹത്തിൽ താത്പര്യമില്ലാതിരുന്ന, യുവതിയുടെ കുടുബാംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് ഭർത്താവ്; പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ദുരഭിമാന കൊലയുടെ കഥ

ഹൈവേക്കരികിൽ കണ്ട മൃതദേഹം ദുരഭിമാന കൊലയ്ക്ക് ഇരയായ സ്ത്രീയുടേത്; കൊന്നത് ഭർത്താവും സഹോദരനുമെന്ന് യുവതിയുടെ പിതാവ്; വിവാഹത്തിൽ താത്പര്യമില്ലാതിരുന്ന, യുവതിയുടെ കുടുബാംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് ഭർത്താവ്; പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ദുരഭിമാന കൊലയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

''ഈ തറവാടിത്ത ഘോഷണം പോൽ വൃത്തികെട്ടതൊന്നുണ്ടോ പാരിൽ'' മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരിയുടെ ഈ വരികൾക്ക് പ്രസക്തി ഏറിവരികയാണെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നത്. കാലമെത്ര മാറിയിട്ടും, ശാസ്ത്രമെത്ര വളർന്നിട്ടും കുടുംബ പാരമ്പര്യത്തെ കുറിച്ചുള്ള ഊറ്റം കൊള്ളലും, വംശ മാഹാത്മ്യത്തെക്കുറിച്ചുള്ള വീമ്പിളക്കലുമൊന്നും ഇന്നും കുറഞ്ഞിട്ടില്ല. തന്റെ കുടുംബ മാഹാത്മ്യത്തിനോ വംശപെരുമക്കോ ഹാനികരമാകുന്നതെന്തും തകർത്തുകളയാനുള്ള വാഞ്ജ പെരുകുകയാണ് മനുഷ്യനിൽ.

ബന്ധങ്ങൾക്ക് പോലും കുടുംബമാഹാത്മ്യത്തിന് താഴെ മാത്രം സ്ഥാനം നൽകുന്ന പ്രവണത കാലം വളരുംതോറും കൂടി വരുന്നതേയുള്ളു. അതിന്റെ ഏറ്റവുമ്പുതിയ ഉദാഹരണമാണ്, ഇക്കഴിഞ്ഞ ജൂൺ 27 ന് ഇൻഡസ് ഹൈവേക്കരികിൽ കണ്ടെത്തിയ ഒരു സ്ത്രീയുടെ മൃതദേഹം. വികലമായ മൃതദേഹത്തിന്റെ തലയിൽ ഏറെ മുറിവുകൾ ഉണ്ടായിരുന്നു. തുടർച്ചയായി കല്ലുകളെറിയുകയും മരത്തടി കൊണ്ട് അടിക്കുകയും ചെയ്തത് മൂലമാണ് ആ മുറിവുകൾ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

വഢ ചാചർ ഗ്രാമത്തിലെ വാസിരാൻ എന്ന സ്ത്രീയുടേതാണ് മൃതദേഹം എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇത് ഒരു ദുരഭിമാന കൊലയാണ് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്. അവരുടേത് ഒരു അപകട മരണമാണെന്നായിരുന്നു ആദ്യം ആ സ്ത്രീയുടെ പിതാവ് ഗുൾ മുഹമ്മദ് പറഞ്ഞത്. എന്നാൽ പിന്നീട് അത് തിരുത്തി അതൊരു ദുരഭിമാന കൊലയാണെന്നും അവരുടെ ഭർത്താവ് അല്ലാഹ് ബക്ഷും അയാളുടെ സഹോദരൻ കരീമും ചേർന്നാണ് കൊല നടത്തിയതെന്നും അയാൾ ആരോപിച്ചു.മകളുടെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന പിതാവിന്റെ വീഡിയോ വൈറലായിരുന്നു.

എന്നാൽ, മരണമടഞ്ഞ സ്ത്രീയുടെ ഭരത്താവ് അല്ലാഹ് ബക്ഷ് പറയുന്നത് തങ്ങളുടെ വിവാഹം വാസിരാന്റെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ലെന്നും അതിന്റെ പേരിൽ അവർ വാസിരാനെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ്. ഏതായാലും സാഹചര്യ തെളിവുകൾ എതിരായതോടെ അല്ലാഹ് ബക്ഷിനേയും സഹോദരൻ കരീമിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിന്ധ് പൊലീസിലെ ഒരു മൂന്നംഗ സംഘം ഇപ്പോൾ കേസ് അന്വേഷിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP