Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡയാനയുടെ പേരിൽ എത്തുന്ന കാശിന്റെ പേരിൽ വില്യമും ഹരിയും അടികൂടിയോ? ഫണ്ട് വിഭജിക്കാൻ ധാരണകൾ ഉണ്ടാക്കിയതിന്റെ വിശദാംശങ്ങൾ പുറത്ത്; ഡയാനാ രാജകുമാരിയുടെ ഫണ്ട് വീണ്ടും ചർച്ചകളിൽ

ഡയാനയുടെ പേരിൽ എത്തുന്ന കാശിന്റെ പേരിൽ വില്യമും ഹരിയും അടികൂടിയോ? ഫണ്ട് വിഭജിക്കാൻ ധാരണകൾ ഉണ്ടാക്കിയതിന്റെ വിശദാംശങ്ങൾ പുറത്ത്; ഡയാനാ രാജകുമാരിയുടെ ഫണ്ട് വീണ്ടും ചർച്ചകളിൽ

സ്വന്തം ലേഖകൻ

വ്യത്യസ്തമായ വഴികളിലേക്ക് തിരിഞ്ഞതോടെ തങ്ങളുടെ മാതാവിന്റെ പേരിൽ എത്തിയ ഫണ്ടും വിഭജിക്കാൻ വില്യമും ഹാരിയും തീരുമാനിച്ചതായി വാർത്തകൾ പുറത്തുവന്നു. തങ്ങൾ നടത്തുന്ന സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളുടെ പേരിലായിരിക്കും ഡയാനാ മെമോറിയൽ ഫണ്ട് വിഭജിക്കുക. വില്യമിന്റെ നേതൃത്വത്തിലുള്ള റോയൽ ഫൗണ്ടേഷൻ ഓഫ് ദ ഡ്യുക്ക് അൻഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജും, ഇപ്പോൾ പ്രവർത്തനം നിർത്തിയിരിക്കുന്ന സസ്സക്സ് റോയൽ ഫൗണ്ടേഷനും തമ്മിൽ ഇക്കാര്യത്തിൽ ധാരണാപത്രത്തിൽ ഒപ്പ് വച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന രേഖകൾ കാണിക്കുന്നത്.

തങ്ങൾ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ നിന്നും വിരമിക്കുകയാണെന്നും സാമ്പത്തികമായി സ്വതന്ത്രരാകുകയാണെന്നും ഹാരിയും മേഗനും പ്രഖ്യാപിക്കുന്നതിന് കഷ്ടി ഒരു മാസം മുൻപാണ് ഈ കരാറിൽ ഒപ്പ് വച്ചിരിക്കുന്നത്. 2013 ഏപ്രിലിൽ ആണ് റോയൽ ഫൗണ്ടേഷൻ ചാരിറ്റി, ഡയാന, പ്രിൻസസ് ഓഫ് വെയ്ൽസ് മെമോറിയൽ ഫണ്ട്, അതിന്റെ പ്രവർത്തനാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനായി സ്വന്തമാക്കിയത്.

ഡയാനാ രാജകുമാരിയുടെ ഓർമ്മക്കായുള്ള ഈ ഫണ്ടിലേക്ക് ഇപ്പോൾ ധന സമാഹരണമൊന്നും നടക്കുന്നില്ല. എന്നാലും ഇടക്കിടെ അതിലേക്ക് സംഭാവനകൾ എത്തുന്നുണ്ട്. അതിൽ വരുന്ന പണം മുഴുവൻ വില്യമും ഹാരിയും തെരഞ്ഞെടുക്കുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുകയാണ് പതിവ്. സസ്സെക്സിന്റേയും കേംബ്രിഡ്ജിന്റേയും പേരിലാണ് റോയൽ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ തീരുമാനിച്ച വിവരം കഴിഞ്ഞ വർഷം ജൂണിലാണ് ഹാരിയും മേഗനും പ്രഖ്യാപിക്കുന്നത്.

അതിനുശേഷമാണ് റോയൽ ഫൗണ്ടേഷൻ, റോയൽ ഫൗണ്ടേഷൻ ഓഫ് ഡ്യുക്ക് ആൻഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് എന്ന് പേരുമാറ്റുന്നത്. അതിൽ നിന്നും വിട്ടുപോയി ഉണ്ടാക്കിയ സസ്സക്സ് റോയൽ ഫൗണ്ടേഷൻ ഇപ്പോൾ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. റോയൽ ഫൗണ്ടേഷന്റെ 2019 ഡിസംബർ 31 വരെയുള്ള റിപ്പോർട്ടുകളും സമഗ്രമായ സാമ്പത്തിക രേഖകളും പറയുന്നത് ഡയാന ഫണ്ടിൽ നിന്നുള്ള നേർ പകുതി സസ്സക്സിന് കൊടുക്കാൻ റോയൽ ഫൗണ്ടേഷൻ 2019 ഡിസംബർ 18 ന് തീരുമാനിച്ചു എന്നാണ്.

എന്നാൽ മാർച്ച് 2020 ന് ഹാരിയും മേഗനും പ്രഖ്യാപിച്ചത് അമേരിക്കയിലെ അവരുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ മുഖമായി ഇനിമുതൽ സസ്സക്സ് റോയൽ ഉണ്ടാവില്ലെന്നാണ്. പകരം അവരുടെ വരുമാനം ഹാരി തെരഞ്ഞെടുക്കുന്ന സാമുഹ്യ ക്ഷേമ സംഘടനകൾക്ക് നൽകും. മാലാവിയിലേയും ബോത്സ്വാനയിലേയും ലെസോതോയിലേയും ദാരിദ്ര്യത്തിന്റെയും എച്ച് ഐ വിയുടെയും ഇരകളെ സഹായിക്കുന്ന സെന്റെബേൽ എന്ന സ്ഥാപനത്തിന് തന്റെ വിഹിതം നൽകാൻ ഹാരി തീരുമാനിച്ചു എന്നാണ് സൂചനകൾ ലഭിക്കുന്നത്.1,45,000 പൗണ്ടിന്റെ ഗ്രാന്റ് സസ്സക്സ് റോയൽ ഫൗണ്ടേഷന് നൽകിയതായി റോയൽ ഫൗണ്ടേഷൻ രേഖകൾ കാണിക്കുന്നു.

അതേസമയം 1,00,000 പൗണ്ടിന്റെ ഒരു നിയന്ത്രിത ഗ്രാന്റ് ഹാരിയുടെ സുസ്ഥിര ടൂറിസം പദ്ധതിയായ ട്രാവലിസ്റ്റിന് വേണ്ടിയും നൽകിയിട്ടുണ്ട്. ആഗോള തലത്തിൽ പ്രവർത്തിക്കാൻ തങ്ങളുടെ മകന്റെ പേരിൽ രൂപീകരിച്ച സാമൂഹ്യ ക്ഷേമ സ്ഥാപനമായ ആർച്ചിവെല്ലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഹാരിയും മേഗനും തങ്ങളുടെ യു കെ പ്രവർത്തനങ്ങൾ തത്ക്കാലം നിർത്തിവയ്ക്കുന്നതായി ഈ മാസം ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേ സമയം കേംബ്രിഡ്ജ് രാജകുമാരനും രാജകുമാരിക്കുമുള്ള സാമൂഹ്യ സേവനോപാധിയായി തുടരുമെന്ന് റോയൽ ഫൗണ്ടേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP