Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിൽ നിന്നെത്തി മാഞ്ചസ്റ്ററിൽ മാർക്കറ്റ് സ്റ്റാളിൽ തുടങ്ങി ശതകോടീശ്വരനായി; ബൂഹൂ ബ്രാൻഡിലൂടെ ഫാഷൻ വിപണിയെ ഞെട്ടിച്ചു; ലെസ്റ്റർ കോവിഡ് എപിസെന്ററായപ്പോൾ തൊഴിലാളി പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകളും പുറത്ത്; മോഡലുകളുമായി മകൻ അടിച്ചുപൊളിച്ചു ജീവിക്കുമ്പോൾ മാസ്‌ക്പോലും ഇല്ലാതെ തൊഴിലാളികൾ; ബ്രിട്ടണിലെ ലെസ്റ്ററിലെ ഇന്ത്യൻ സംരംഭകർക്കെതിരെ മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള ആരോപണങ്ങൾ

ഇന്ത്യയിൽ നിന്നെത്തി മാഞ്ചസ്റ്ററിൽ മാർക്കറ്റ് സ്റ്റാളിൽ തുടങ്ങി ശതകോടീശ്വരനായി; ബൂഹൂ ബ്രാൻഡിലൂടെ ഫാഷൻ വിപണിയെ ഞെട്ടിച്ചു; ലെസ്റ്റർ കോവിഡ് എപിസെന്ററായപ്പോൾ തൊഴിലാളി പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകളും പുറത്ത്; മോഡലുകളുമായി മകൻ അടിച്ചുപൊളിച്ചു ജീവിക്കുമ്പോൾ മാസ്‌ക്പോലും ഇല്ലാതെ തൊഴിലാളികൾ; ബ്രിട്ടണിലെ ലെസ്റ്ററിലെ ഇന്ത്യൻ സംരംഭകർക്കെതിരെ മനുഷ്യക്കടത്ത് ഉൾപ്പടെയുള്ള ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടണിലെ മാഞ്ചസ്റ്റർ മാർക്കറ്റിലെ ഒരു സ്റ്റാളിൽ നിന്നും 2.6 ബില്ല്യൺ പൗണ്ടിന്റെ ബൂഹൂ ബ്രാൻഡിലേക്കെത്തിയ ഫാഷൻ കമ്പനി സ്ഥാപകനായ ഇന്ത്യൻ വംശജൻ ഇന്ന് നേരിടുന്നത് അടിമപ്പണിയുടേയും മനുഷ്യക്കടത്തിന്റെയും ആരോപണങ്ങളാണ്. മാർക്കറ്റിലെ വില്പന സ്റ്റാളിൽ ഹാൻഡ് ബാഗുകൾ വിറ്റിരുന്ന മഹമ്മൂദ് കമാനി എന്ന 55 കാരൻ ഇന്ന് ഏറ്റവുമധികം വില്പനയുള്ള ബ്രൻഡുകളിലൊന്നിന്റെ ഉടമയായതിന് പിന്നിൽ ഒരു വലിയ കഥയുണ്ട്. ഇന്റർനെറ്റിന്റെ സ്വാധീനം തിരിച്ചറിഞ്ഞ ഇയാൾ സ്വന്തമായി ഒരു ബ്രാൻഡ് ഏറ്റവും വിലകുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാനായി 2006 ൽ ഒരു ഓൺലൈൻ ഷോപ്പ് ആരംഭിക്കുന്നതോടെയാണ് ആ കഥ തുടങ്ങുന്നത്.

വെറും മൂന്ന് ജീവനക്കാരുമായി മാഞ്ചസ്റ്ററിലെ മുറിയിലായിരുന്നു തുടക്കം. ഇന്ന് ഈ കമ്പനിയിലുള്ളത് 1000 ത്തിൽ ഏറെ ജീവനക്കാർ. കമ്പനിയുടെ ആസ്തി 2.6 ബില്ല്യൺ പൗണ്ട്. എന്നാൽ കൊറോണ വ്യാധിക്കാലത്ത് ലെസ്റ്ററിലെ കുടുസ്സുമുറികളിൽ, കുറഞ്ഞ വേതനത്തിന് തൊഴിലാളികളെ പണിയെടുപ്പിച്ചാണ് വിലകുറഞ്ഞ വസ്ത്രങ്ങൾ നിർമ്മിക്കുന്നത് എന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കമ്പനിയുടെ ഓഹരിയിൽ 1.3 ബില്ല്യൺ പൗണ്ടിന്റെ ഇടിവുണ്ടായിട്ടുണ്ട്.

ബൂഹൂ ബ്രാൻഡിന് വേണ്ടിയും മഹമൂദിന്റെ മകന്റെ ചില്ലറവില്പന കേന്ദ്രമായ പ്രെറ്റി ലിറ്റിൽ തിങ്സിനു വേണ്ടിയും വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഫെയ്സ് ഫാഷൻ എന്ന കമ്പനിയിലെ തൊഴിലാളികൾ പറയുന്നത് അവർക്ക് ഫേസ് മാസ്‌കുകളും കയ്യുറകളും പോലും നൽകുന്നില്ല എന്നാണ്. ഇയാളുടെ തന്നെ മറ്റൊരു കമ്പനിയായ ജസ്വാൾ ഫാഷൻസിൽ ജീവനക്കാർക്ക് നൽകുന്ന മണിക്കൂറിന് വെറും 3.50 പൗണ്ട് മാത്രമാണെന്ന് ഒരു പ്രധാന മാധ്യമം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മാത്രമല്ല, ഈ കമ്പനിയിൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഇവർ റിപ്പോർട്ട് ചെയ്തു. ബൂഹുവിന്റെ തന്നെ മറ്റൊരു ബ്രാൻഡായ നാസ്റ്റി ഗേളിനായുള്ള വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനിയാണിത്.

രഹസ്യ കാമറയുമായി എത്തിയ ഒരു റിപ്പോർട്ടർ, വസ്ത്രങ്ങളിലെ ബ്രാൻഡ്വ്യക്തമായി കാണുന്ന രീതിയിൽ തന്നെയാണ് ചിത്രങ്ങളും വീഡിയോകളും പകർത്തിയത്. മാത്രമല്ല, തൊഴിലാളികൾക്ക് തുഛമായ വേതനം നൽകി മുതലാളിമാർ കൊടും ലാഭം ഉണ്ടാക്കുന്നു എന്ന് ഒരു ഫോർമാൻ പരാതി പറയുന്നതും വീഡിയോയിലുണ്ട്. അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്തിട്ടും തനിക്ക് കിട്ടുന്നത് മണിക്കൂറിന് വെറും 5 പൗണ്ടാണെന്നും അയാൾ പരാതി പറയുന്നു. ഈ റിപ്പോർട്ട് പുറത്തുവന്നതോടെ നാഷണൽ ക്രൈം ഏജൻസി അന്വേഷണമാരംഭിച്ചു.

തികച്ചും ഭീതദമായ ഒരു കാര്യം എന്ന് ഇതിനെ കുറിച്ച് പറഞ്ഞ അഭ്യന്തര മന്ത്രി പ്രീതി പട്ടേൽ ബ്രിട്ടനിൽ ഒരു സാഹചര്യത്തിലും ആധുനിക അടിമത്തം അനുവദിക്കില്ല എന്ന് വ്യക്തമാക്കി. ലെസ്റ്ററിൽ കഴിഞ്ഞ ദിവസം കൊറോണാ വ്യാപനം പുറത്തു വന്നപ്പോൾ തന്നെ പ്രശസ്ത ബ്രാൻഡുകൾക്കായി വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഇത്തരത്തിലുള്ള ചെറുകിട യൂണിറ്റുകൾക്കെതിരെ വിരലുകൾ ചൂണ്ടപ്പെട്ടിരുന്നു.

1969 ൽ കെനിയയിൽ നിന്നാണ് ഇന്ത്യൻ വംശജനായ മഹമൂദ് കമാനി ബ്രിട്ടനിലെത്തുന്നത്. അന്ന് അയാൾക്ക് പ്രായം വെറും രണ്ട് വയസ്സ്. പഠനം പൂർത്തിയാക്കി വ്യാപാരത്തിലേക്ക് തിരിഞ്ഞ കമാനി മാർക്കറ്റിലെ ഒരു സ്റ്റാളിൽ ഹാൻഡ് ബാഗുകൾ വിറ്റുകൊണ്ടായിരുന്നു കച്ചവടം ആരംഭിക്കുന്നത്. പണം ബുദ്ധിപൂർവ്വമ്നിക്ഷേപം നടത്തിയ അയാൾ പിന്നീട് മൊത്തക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇന്ത്യയിൽ നിന്നും മറ്റും തുണികൾ എടുത്ത് വിൽക്കുകയായിരുന്നു ആദ്യം. 2000 ആയപ്പോഴേക്കും പ്രതിവർഷം 50 മില്ല്യൺ പൗണ്ടിന്റെ വ്യാപാരം നടക്കുന്ന ഒരു സ്ഥാപനമായി മാറി മെഹമൂദ് കമാനിയുടേത്.

പിന്നീട് 2006 ലാണ് ബൂഹൂ എന്ന ബ്രാൻഡ് ആരംഭിക്കുന്നതും ഓൺലൈൻ ബിസിനസ്സിലേക്ക് തിരിയുന്നതും. ബൂഹൂവിന്റെ വളർച്ച അവിശ്വസനീയമാം വിധം വേഗത്തിലായിരുന്നു. ലോക്ക്ഡൗൺ കാലത്ത് ആളുകൾ കൂടുതലായി ഓൺലൈൻ ഷോപ്പിംഗിനെ ആശ്രയിച്ചപ്പോൾ ബൂഹൂവിന്റെ ഓഹരിമൂല്യം 22 ശതമാനം വർദ്ധിച്ചു.

ഇതിനിടയിൽ മെഹമൂദിന്റെ മകൻ ഉമർ കമാനി പ്രെറ്റി ലിറ്റിൽ തിങ്സ് എന്ന ഒരു ബ്രാൻഡ് ആരംഭിച്ചു. പ്ലേബോയ് ശൈയിലുള്ള ജീവിതം നയിക്കുന്ന ഉമർ എന്നും ഗ്ലാമറിന്റെ ലോകത്തായിരുന്നു. മോഡലുകൾക്കൊപ്പം അടിച്ചുപൊളിച്ചു നടക്കുമ്പോഴും കച്ചവടം കൈവിട്ടിരുന്നില്ല. ടാറ്റ്ലർ 2019 ൽ പ്രസിദ്ധീകരിച്ച മോസ്റ്റ് എലിജിബിൾ ബാച്ചിലർമാരുടെ ലിസ്റ്റിൽ എട്ടാം സ്ഥാനമായിരുന്നു ഉമറിന്. പ്രെറ്റി ലിറ്റിൽ തിങ്സ് അമേരിക്കയിൽ ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ പ്രശസ്ത ടി വി താരവും കിം കർദ്ദാഷിയന്റെ അർദ്ധ സഹോദരിയുമായ കെയ്ലി ജെന്നെറിനെയായിരുന്നു മോഡലായി തീരുമാനിച്ചത്. ആറക്ക തുകയായിരുന്നത്രെ അന്ന് അവർക്ക് പ്രതിഫലം.

അമേരിക്കൻ സംരംഭവും മോശമായില്ല. കെയ്ൽ ജെന്നെറിന്റെ സാന്നിദ്ധ്യം കച്ചവടം പത്തിരട്ടി വർദ്ധിപ്പിച്ചു എന്നണ് പറയുന്നത്. ഏതായാലും ഹോളിവുഡ് ഹിൽസിൽ ബാസ്‌കറ്റ് ബോൾ കോർട്ടോടു കൂടിയ, ഏഴു കിടപ്പുമുറികളുള്ള ഒരു ബംഗ്ലാവ് ഉമർ സ്വന്തമാക്കി. എന്നാൽ ഉമർ വാർത്തകളിൽ നിറഞ്ഞു നിന്നത് ഈ ലോക്ക്ഡൗൺ കാലത്തായിരുന്നു. ദുബായിയിലെ സ്പാകളിൽ ജീവിതം ആസ്വദിക്കുമ്പോൾ, മാഞ്ചസ്റ്ററിലെ തന്റെ കമ്പനിയിലെ ജീവനക്കാരെ ഫർലോ ചെയ്യുകയും അവർക്കായി സർക്കാർ ധനസഹായം ഉപയോഗിക്കുകയും ചെയ്തുകൊണ്ട്.

ഏതായാലും ബൂഹൂവിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കുവാൻ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ വേതനത്തിൽ, മോശമായ സാഹചര്യങ്ങളിൽ കേവല സുരക്ഷ പോലും ഉറപ്പാക്കാതെയാണ് ഇവിടെ തൊഴിലാളികളെ പണീയെടുപ്പിക്കുന്നത്. വ്യാവസായിക വിപ്ലവകാലത്ത് നിലനിന്നിരുന്ന അടിമത്തത്തിന്റെ മറ്റൊരു ആധുനിക മുഖമാണിത്. തന്റെ കമ്പനികളിൽ ജോലിക്കായി ഇന്ത്യയുൾപ്പടെ പല ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ആളുകളെ അനധികൃതമായി ബ്രിട്ടനിൽ എത്തിക്കുന്നു എന്നൊരുൻ ആരോപണം കൂടി ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP