Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

250 മുറികളുള്ള ജർമനിയിലെ ആ ഹോട്ടൽ പ്രവർത്തിച്ചത് ഈ മലയാളിക്ക് വേണ്ടി മാത്രം; ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സിങ്കപ്പുർവരെ ഒരുവിമാനം പറന്നുയർന്നതും ഈ ആലപ്പുഴക്കാരന് വേണ്ടി: അപൂർവ്വ യാത്രാനുഭവത്തിന്റെ ത്രില്ലിൽ പ്രതാപ് പിള്ള

250 മുറികളുള്ള ജർമനിയിലെ ആ ഹോട്ടൽ പ്രവർത്തിച്ചത് ഈ മലയാളിക്ക് വേണ്ടി മാത്രം; ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സിങ്കപ്പുർവരെ ഒരുവിമാനം പറന്നുയർന്നതും ഈ ആലപ്പുഴക്കാരന് വേണ്ടി: അപൂർവ്വ യാത്രാനുഭവത്തിന്റെ ത്രില്ലിൽ പ്രതാപ് പിള്ള

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ജർമനി പോലെ ഒരു വിദേശ രാജ്യത്ത് ഒരാൾക്ക് വേണ്ടി മാത്രം ഒരു ഹോട്ടൽ തുറക്കുക, മറ്റ് യാത്രക്കാരൊന്നുമില്ലാതെ ഒറ്റയ്ക്ക് ഒരു വിമാനത്തിൽ യാത്ര ചെയ്ത് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് എത്തുക. ഇങ്ങനെ ഒന്നും ഒരിക്കലും ആരും സ്വപ്‌നം കണ്ടിട്ട് പോലും ഉണ്ടാകില്ല. എന്നാൽ കോവിഡ് കാലത്ത് നിനച്ചിരിക്കാതെ ഇതെല്ലാം അനുഭവിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഒരു ആലപ്പുഴക്കാരൻ.

കോവിഡ് മൂലം ലോക്ഡൗൺ വന്നപ്പോൾ ജർമനിയിലെ 250 പേർക്ക് താമസിക്കാവുന്ന ഒരു ഹോട്ടൽ പ്രവർത്തിച്ചത് പ്രതാപ് പിള്ള എന്ന ഈ ആലപ്പുഴക്കാരന് വേണ്ടി ആയിരുന്നു. ജർമനിയിലെ ഹാംബർഗിലെ ഹോട്ടലിലെ ഒരേ ഒരു താമസക്കാരനായിരുന്നു പ്രതാപ് പിള്ള. കഴിഞ്ഞമാസം 14-ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സിങ്കപ്പുർവരെ ഒരുവിമാനം പറന്നതും പ്രതാപ് പിള്ളയ്ക്ക് വേണ്ടി മാത്രമായിരുന്നു. ഇത്തരത്തിലൊരു അപൂർവ യാത്രാനുഭവത്തിന്റെ ത്രില്ലിലാണ് പ്രതാപ്.

ഒരു നോർവീജിയൻ ഷിപ്പിങ് കമ്പനിയിൽ വെസൽ മാനേജരാണ് പ്രതാപ് പിള്ള എന്ന 46കാരൻ. ജോലിയുമായി ബന്ധപ്പെട്ട് സിങ്കപ്പുരിലാണ് താമസമെങ്കിലും ആഴ്ചതോറുമെന്നോണം വിവിധരാജ്യങ്ങളിലേക്ക് വിമാനയാത്രകൾ നടത്താറുണ്ട്. ഇത്തരത്തിൽ ഔദ്യോഗിക കാര്യങ്ങൾക്കായി മാർച്ച് 12-നാണ് ജർമനിയിലെ ഹാംബർഗിൽ എത്തിയപ്പോഴാണ് കോവിഡും ലോക്ഡൗണുമെല്ലാം പ്രതാപിന്റെ ജീവിതം തകിടം മറിച്ചത്. സിങ്കപ്പുരിലേക്ക് മടങ്ങാനായിരുന്നു കമ്പനി അധികൃതരുടെ നിർദ്ദേശം. അപ്പോഴേക്കും ജർമനിയിൽനിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളെല്ലാം നിലച്ചു. ഇതോടെ മൂന്നുമാസം അവിടെ കുടുങ്ങി.

ഹാംബർഗിലെ ഹോട്ടലിൽ കമ്പനി താമസസൗകര്യം ഒരുക്കി. 250 മുറികളുള്ള ആ ഹോട്ടലിലെ ഒരേയൊരു താമസക്കാരനും താൻ മാത്രമായിരുന്നെന്ന് പ്രതാപ് പിള്ള പറയുന്നു. ജൂൺ ആദ്യമായപ്പോൾ ഇന്ത്യയിൽനിന്ന് വിമാനങ്ങൾ തുടങ്ങി. അതിൽ ഡൽഹിയിലും തുടർന്ന് നാടായ ആലപ്പുഴയിലും എത്താനായിരുന്നു ആലോചന. പിന്നീട്, ഇതുമാറ്റി സിങ്കപ്പുരിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ജൂൺ 14-ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് കിട്ടി. അങ്ങനെ സിങ്കപ്പൂരിലേക്ക് യാത്രയാകാൻ വിമാനത്താവളത്തിലെത്തി.

17 യാത്രക്കാർ ആ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം. വിമാനത്താവളത്തിലെത്തിയപ്പോഴാണ് മറ്റുയാത്രക്കാരെല്ലാം ടിക്കറ്റ് റദ്ദാക്കിയ കാര്യം ഉദ്യോഗസ്ഥർ പറയുന്നത്. വിമാനത്തിൽ യാത്രക്കാരനായി പ്രതാപ് പിള്ള മാത്രം. വിമാന ജീവനക്കാർ 10 പേർ. മറ്റു യാത്രക്കാരില്ലാത്തതിനാൽ സാമൂഹിക അകലത്തിന് പ്രശ്നവുമുണ്ടായില്ല. പറക്കാൻ 12 മണിക്കൂറെടുത്തു. സിങ്കപ്പുരിൽ എത്തി 14 ദിവസം ക്വാറന്റീനും പൂർത്തിയാക്കി. കോവിഡ് കാരണം ജർമനിയിലെ നിയന്ത്രണങ്ങൾ കർക്കശമാക്കിയിരുന്നു. വിമാനയാത്രയ്ക്ക് 24 മണിക്കൂർ മുൻപ് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. യാത്ര സർക്കാർ അനുവദിക്കുന്ന തീയതിയിലെ നടക്കൂ. ഇതാകാം മറ്റു യാത്രക്കാർ വരാതിരിക്കാനുള്ള കാരണമെന്ന് പ്രതാപ് പറഞ്ഞു.

ആലപ്പുഴ മണ്ണഞ്ചേരി കുറുപ്പംവീട് കുടുംബാംഗമാണ് ഇദ്ദേഹം. ആലപ്പുഴ തിരുമല 'ഹരിതം' വീട്ടിലാണ് താമസം. ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിൽ അനസ്തീഷ്യ വിഭാഗത്തിലെ ഡോക്ടർ നന്ന പ്രതാപാണ് ഭാര്യ. മകൻ ഹരിശങ്കർ, ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ പ്‌ളസ് വൺ വിദ്യാർത്ഥിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP