Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം; വനിതാ ലീഗിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം; വനിതാ ലീഗിന്റെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒറ്റത്തവണ മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമത്തിനെതിരെ സംസ്ഥാന വനിതാ ലീഗ് നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നോട്ടിസ്. വനിതാ ലീഗിനുവേണ്ടി ജനറൽ സെക്രട്ടറി നൂർബീനാ റഷീദ് നൽകിയ ഹർജി ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് പരിഗണിച്ചത്. 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ജംഇയ്യത്തുൽ ഉലമ ഹിന്ദ്, തമിഴ്‌നാട് മുസ്ലിം അഭിഭാഷക അസോസിയേഷൻ എന്നീ സംഘടനകളും സയ്യിദ് ഫാറൂഖ് എന്ന വ്യക്തിയും മുത്തലാഖ് നിയമത്തെ ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ നേരത്തെ കേന്ദ്രത്തിനു കോടതി നോട്ടിസ് അയച്ചിരുന്നു. നൂർബീനയുടെ ഹർജിയും ഇവയ്‌ക്കൊപ്പം പരിഗണിക്കും. സമസ്തയുടെയും മറ്റും ഹർജികളിൽ കഴിഞ്ഞ ഓഗസ്റ്റ് 23നാണ് നോട്ടിസ് അയച്ചത്. 10 മാസം കഴിഞ്ഞിട്ടും കേന്ദ്രം മറുപടി സത്യവാങ്മൂലം നൽകിയിട്ടില്ല.

മുത്തലാഖിലൂടെയുള്ള വിവാഹമോചനം സുപ്രീം കോടതി അസാധുവാക്കിയതാണ്. ഈ വിധിക്കുശേഷം, മുത്തലാഖിലൂടെയുള്ള വിവാഹമോചനത്തിനു സാധുതയില്ല. ഭർത്താവ് മുത്തലാഖ് ചൊല്ലിയശേഷവും വിവാഹബന്ധം നിലനിൽക്കുന്നു എന്നതാണ് സ്ഥിതി. അപ്പോൾ ഭർത്താവിനെതിരെ ക്രിമിനൽ കേസെടുക്കുന്നതും ജയിലിലടയ്ക്കുന്നതും കുടുംബബന്ധത്തെ കൂടുതൽ ശിഥിലമാക്കും, വീണ്ടും യോജിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കും. സാധുവല്ലാത്ത വിവാഹക്രമത്തെ ഒരു മതത്തിനു മാത്രമായി ക്രിമിനൽ കുറ്റമാക്കുന്നത് വിവേചനപരമാണെന്നും പി.എസ്.സുൾഫിക്കർ അലി മുഖേന നൽകിയ ഹർജിയിൽ നൂർബീന വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP