Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ ഞെട്ടിച്ച സ്വർണ്ണ കടത്തിന്റെ ചുരുൾ അഴിച്ചത് നടി ഷംനാ കാസിം; ചതിക്കാൻ ശ്രമിച്ചവരെ കുറിച്ചുള്ള വിവരം പങ്കുവച്ചപ്പോൾ തിരുവനന്തപുരത്തെ ഡീൽ വുമണിനെ കുറിച്ചും പറഞ്ഞു; ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലർത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥയാണെന്ന പ്രതിയുടെ മൊഴി നിർണ്ണായകമായി; ഡീൽ വുമണിനെ തേടി ഇറങ്ങിയ രാമമൂർത്തിയുടെ മുമ്പിൽ എത്തിയത് സൂചനകളുടെ പെരുന്നാൾ; സരിത്തിനെ വിളിച്ചു വരുത്തിയത് അച്ഛന്റെ പേരു പറഞ്ഞ്; സ്വപ്‌ന കുടുങ്ങിയത് ഇങ്ങനെ

കേരളത്തെ ഞെട്ടിച്ച സ്വർണ്ണ കടത്തിന്റെ ചുരുൾ അഴിച്ചത് നടി ഷംനാ കാസിം; ചതിക്കാൻ ശ്രമിച്ചവരെ കുറിച്ചുള്ള വിവരം പങ്കുവച്ചപ്പോൾ തിരുവനന്തപുരത്തെ ഡീൽ വുമണിനെ കുറിച്ചും പറഞ്ഞു; ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലർത്തുന്ന നയതന്ത്ര ഉദ്യോഗസ്ഥയാണെന്ന പ്രതിയുടെ മൊഴി നിർണ്ണായകമായി; ഡീൽ വുമണിനെ തേടി ഇറങ്ങിയ രാമമൂർത്തിയുടെ മുമ്പിൽ എത്തിയത് സൂചനകളുടെ പെരുന്നാൾ; സരിത്തിനെ വിളിച്ചു വരുത്തിയത് അച്ഛന്റെ പേരു പറഞ്ഞ്; സ്വപ്‌ന കുടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : സ്വപ്‌നാ സുരേഷിനെ കുടുക്കിയത് ഷംനാ കാസിം! തിരുവനന്തപുരം സ്വർണ കള്ളക്കടത്തു പിടികൂടാൻ കസ്റ്റംസിനെ സഹായിച്ചതു തിരുവനന്തപുരത്തെ 'ഡീൽ വുമണെ' കുറിച്ചു നടി ഷംന കാസിം ബ്ലാക്‌മെയിൽ കേസിലെ പ്രതി കേരള പൊലീസിനു നൽകിയ മൊഴികളെന്നാണ് സൂചന. ബ്ലാക്‌മെയിൽ കേസിലെ പ്രതികൾക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നില്ല.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലർ വിദേശത്തു നടത്തിയ സ്റ്റേജ് ഷോകളെ ചുറ്റിപ്പറ്റി കസ്റ്റംസിനു ചില സൂചനകൾ ലഭിച്ചിരുന്നു. ഈ വിവരങ്ങൾ ബ്ലാക്‌മെയിൽ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് അവർ കൈമാറി. ഇതുസംബന്ധിച്ച ചോദ്യം ചെയ്യലിലാണ്, എത്ര ഗൗരവമുള്ള കേസിൽ അകപ്പെട്ടാലും സഹായിക്കുന്ന തിരുവനന്തപുരത്തെ 'ഡീൽ വുമണെ' കുറിച്ചു പ്രതികളിലൊരാൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. ഷംനാ കാസിം ഇവരെ കുറിച്ച് ചില സംശയങ്ങൾ പങ്കുവച്ചിരുന്നുവെന്നാണ് സൂചന. ഇവരെ കുറിച്ച് പ്രതികളോടും തിരിക്കി. ഇതോടെയാണ് സ്വപ്‌നാ സുരേഷിലേക്ക് വരിൽ ചൂണ്ടുന്ന തെളിവുകൾ കിട്ടിയത്. ഇത് കസ്റ്റംസിന് കൈമാറി. ഇവരെ കണ്ടെത്താൻ കാർഗോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാമമൂർത്തി രണ്ടും കൽപ്പിച്ചിറങ്ങി. എല്ലാത്തിനും പിന്തുണയുമായി കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ സുമിത് കുമാറും നിന്നു.

ഭരണകേന്ദ്രത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലർത്തുന്ന ഇവർ നയതന്ത്ര ഉദ്യോഗസ്ഥയാണെന്നായിരുന്നു ഷംനാ കാസിം കേസിലെ പ്രതിയുടെ മൊഴി. ഈ വിവരങ്ങൾ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ചതോടെ അന്വേഷണം വേഗത്തിലായി. സ്വർണ കള്ളക്കടത്തു കേസിൽ ഇപ്പോൾ ഒളിവിലായ കോൺസുലേറ്റ് മുൻ ജീവനക്കാരി സ്വപ്ന സുരേഷിലേക്കാണ് അന്വേഷണം എത്തിയത്. സരിതിനെ കുറിച്ചും കസ്റ്റംസിന് വിവരം കിട്ടി. സരിതിന്റെ അച്ഛന്റേ പേരു പറഞ്ഞാണ് വിളിച്ചു വരുത്തിയത്. സരിത്തിന്റെ അച്ഛന് രോഗമെന്ന് പറഞ്ഞാണ് ഇയാളെ വിളിച്ചു വരുത്തി. ഇതിനിടെ അവസാനം എത്തിയ സ്വർണം എങ്ങനേയും രക്ഷിക്കാനും ശ്രമിച്ചു. എന്നാൽ അത് നടക്കില്ലെന്ന് സ്വപ്‌നയ്ക്ക് ബോധ്യമായി. ഇതോടെ അവർ മുങ്ങി. ബാഗേജ് തുറക്കുമെന്ന സൂചന സ്വപ്‌നയ്ക്ക് ആരോ ചോർത്തി നൽകിയെന്നാണ് കസ്റ്റംസിന്റെ സംശയം. ഇതും പൊലീസ് അന്വേഷിക്കും.

ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിൽ യു.എ.ഇ. കോൺസുലേറ്റ് മുൻ ജീവനക്കാരൻ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെത്തിച്ച പ്രതിയെ കസ്റ്റംസ് സംഘം വിശദമായി ചോദ്യംചെയ്തിരുന്നുഅതേസമയം, സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്‌ളാറ്റിൽ കസ്റ്റംസ് സംഘം പരിശോധനക്കെത്തി. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഫ്‌ളാറ്റിൽ പരിശോധന ആരംഭിച്ചത്. ഇതിനിടയിൽ സ്വപ്നയുടെ ഫേസ്‌ബുക്ക് പേജിൽ പല കമന്റുകൾക്കും സ്വപ്ന ഇപ്പോഴും മറുപടി പറയുന്നുണ്ട്. എന്നാൽ ഇത് സ്വപ്നയുടെ ഒഫീഷ്യൽ പേജാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. യുഎഇ കോൺസുലേറ്റിലേക്ക് എന്ന പേരിലാണ് ബാഗേജ് എത്തിയത്. സ്വർണം പിടികൂടിയതിന് പിന്നാലെ യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരനായ സരിത്തിനെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യയിലെയും യു.എ.ഇയിലെയും നയതന്ത്രസ്വാധീനമുപയോഗിച്ച് 15 കോടി രൂപയുടെ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തിയ സംഭവത്തിൽ വമ്പന്മാർക്കു പങ്ക് വ്യക്തമാണ്.

ഉന്നതബന്ധമുള്ള ഇവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) തെരയുന്നു. അതേസമയം, സ്വപ്നയെ ഐ.ടി. വകുപ്പിൽനിന്നു തിടുക്കത്തിൽ പുറത്താക്കി. യു.എ.ഇ. എംബസിയിലെ ജോലിയിൽനിന്നു പുറത്തായതിനേത്തുടർന്നാണു സ്വപ്ന ഐ.ടി. വകുപ്പിൽ പ്രവേശിച്ചത്. 'ഇ-മൊബിലിറ്റി' പദ്ധതിയിലൂടെ സർക്കാരിനെ വിവാദത്തിലാക്കിയ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് മുഖേനയായിരുന്നു നിയമനം. ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥൻ തങ്ങളുടെ സുഹൃദ്വലയത്തിലുണ്ടെന്നു സ്വർണക്കടത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത യു.എ.ഇ. കോൺസലേറ്റ് മുൻ പബ്ലിക് റിലേഷൻസ് ഓഫീസർ സരിത്ത് മൊഴിനൽകി. 16 തവണ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്തി.

പുതുതായി ഐ.ടി. ഹബ് തുടങ്ങാനാണു സ്വർണക്കടത്തെന്നു സ്വപ്ന തന്നോടു പറഞ്ഞതായും സരിത്ത് വെളിപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളടക്കം സരിത്തിന്റെ മൊഴിയിലുണ്ടെന്നാണു സൂചന. സരിത്തിനെ എൻ.ഐ.എ, റോ, ഡി.ആർ.ഐ. ഉദ്യോഗസ്ഥർ സംയുക്തമായാണു ചോദ്യംചെയ്തത്. ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ സ്വപ്നയുടെ പൂജപ്പുരയിലെ ഫ്ളാറ്റിൽ നിത്യസന്ദർശകനായിരുന്നെന്നു സമീപവാസികൾ ദൃശ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നു ഫ്ളാറ്റ് റെയ്ഡ് ചെയ്ത ഡി.ആർ.ഐ. നിരവധി രേഖകൾ കണ്ടെടുത്തു. സ്വർണക്കടത്തിനു പിന്നിൽ വൻസ്രാവുകളുണ്ടെന്ന വിവരത്തേത്തുടർന്ന് അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തേക്കും. ശിവശങ്കറിനെ ഉൾപ്പെടെ ചോദ്യംചെയ്യുമെന്നാണു സൂചന.

കേരളത്തിലും യു.എ.ഇയിലുമടക്കം വ്യാപിച്ചുകിടക്കുന്ന കള്ളക്കടത്തുസംഘം ഇതിനകം 200 കോടിയുടെ സ്വർണമെങ്കിലും കടത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് യു.എ.ഇ. കോൺസുലേറ്റ് ആരംഭിച്ചപ്പോൾ ഉദ്യോഗം നേടിയ രണ്ടുപേരാണു സ്വർണക്കടത്തിന്റെ കേന്ദ്രബിന്ദുക്കൾ. കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. സരിത്ത് കസ്റ്റംസിന്റെ വലയിലായതോടെയാണ് ഉന്നതഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു സ്വപ്ന സുരേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP