Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് ബാധിച്ചയാളുടെ മൃതദേഹം മറവുചെയ്തത് ജെസിബി ഉപയോഗിച്ച്; സംഭവം പുറത്താകുന്നത് ജെസിബി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ: ആന്ധ്രാ പ്രദേശിൽ ഇത് മൂന്നാമത്തെ സംഭവം

കോവിഡ് ബാധിച്ചയാളുടെ മൃതദേഹം മറവുചെയ്തത് ജെസിബി ഉപയോഗിച്ച്; സംഭവം പുറത്താകുന്നത് ജെസിബി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ: ആന്ധ്രാ പ്രദേശിൽ ഇത് മൂന്നാമത്തെ സംഭവം

സ്വന്തം ലേഖകൻ

ഹൈദരാബാദ്: കോവിഡ് ബാധിച്ചയാളുടെ മൃതദേഹം മറവുചെയ്തത് ജെസിബി ഉപയോഗിച്ച്. ആന്ധ്രാപ്രദേശിൽ ഇത്തരത്തിൽ മൂന്നാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറവുചെയ്യാൻ ജെസിബി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. നേരത്തെയും ആന്ധ്രാപ്രദേശിൽനിന്ന് സമാനമായ രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ രിച്ചയാളുടെ ശരീരഭാരം 170 കിലോയുണ്ടെന്നും അതിനാൽ വൈദ്യുത ശ്മശാനത്തിൽ ദഹിപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നെന്നുമാണ് അധികൃതരുടെ വിശദീകരണം. ബന്ധുക്കളുടെ അനുവാദത്തോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൃതദേഹം നീക്കംചെയ്തതും മറവു ചെയ്തതുമെന്നാണ് അധികൃതർ പറയുന്നത്.

നേരത്തെ ആന്ധ്രപ്രദേശിൽ കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാനായി ജെസിബിയിൽ എത്തിച്ചത് വിവാദമായിരുന്നു. സോഷ്യൽ മീഡിയ വഴി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP