Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് മത്സ്യ വിൽപ്പനക്കാരും; കൊല്ലം ജില്ലയിലെ മത്സ്യ ഹാർബർ അടച്ചു

കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് മത്സ്യ വിൽപ്പനക്കാരും; കൊല്ലം ജില്ലയിലെ മത്സ്യ ഹാർബർ അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ജില്ലയിൽ രണ്ട് മത്സ്യ വിൽപ്പനക്കാർക്ക് രോ​ഗം സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയിലെ മത്സ്യ ഹാർബർ അടച്ചു. തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ നടപടികൾ ഫലപ്രദമല്ലെന്ന് കണ്ടതിനെ തുടർന്നാണ് നടപടി. ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശിക്കും പുത്തൻചന്ത സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ ആഞ്ഞിലിമൂട് ചന്തയിലെ മീൻ വിൽപ്പനക്കാരനാണ്. മീൻ വാങ്ങാനായി കായംകുളം, കരുവാറ്റ, അഴീക്കൽ എന്നിവിടങ്ങളിൽ സ്ഥിരം പോയിട്ടുണ്ട്. രണ്ടാമത്തെയാൾ ചേനങ്കര അരിനല്ലൂർ കല്ലുംപുറത്താണ് മത്സ്യക്കച്ചവടം നടത്തുന്നത്. കായംകുളം, നീണ്ടകര, ആയിരംതെങ്ങ്, പുതിയകാവ്, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങലിൽ മത്സ്യവുമായി സഞ്ചരിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിൽ ഇന്ന് പതിനാറുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേർ വിദേശത്ത് നിന്നെത്തിയവരും 3 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 2 പേർക്ക് യാത്രാപശ്ചാത്തലമില്ല. ഇന്ന് ജില്ലയിൽ 26 പേർ രോഗമുക്തി നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP