Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പിൽ വിജയം പ്രധാനമാണെങ്കിലും അതിനായി കുറക്കുവഴികൾ തേടുന്നത് അനൗചിത്യം; വെൽഫയർ പാർട്ടി സഖ്യം സംബന്ധിച്ച് കോൺഗ്രസിലും എതിർപ്പ്; സഖ്യത്തിനെതിരേ ആഞ്ഞടിച്ച് മുതിർന്ന നേതാവ് പി എം സുരേഷ്ബാബു

തെരഞ്ഞെടുപ്പിൽ വിജയം പ്രധാനമാണെങ്കിലും അതിനായി കുറക്കുവഴികൾ തേടുന്നത് അനൗചിത്യം; വെൽഫയർ പാർട്ടി സഖ്യം സംബന്ധിച്ച് കോൺഗ്രസിലും എതിർപ്പ്; സഖ്യത്തിനെതിരേ ആഞ്ഞടിച്ച് മുതിർന്ന നേതാവ് പി എം സുരേഷ്ബാബു

കെ വി നിരഞ്ജൻ

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായി സഖ്യത്തിലേർപ്പെടാനുള്ള യു ഡി എഫ് നീക്കത്തിനെതിരെ സമസ്ത ഇ കെ വിഭാഗവും യൂത്ത് ലീഗുമെല്ലാം രംഗത്തെത്തിയതിന് പിന്നാലെ കോൺഗ്രസിലും എതിർപ്പ് ശക്തമാകുന്നു. സഖ്യനീക്കവുമായി മുന്നോട്ട് പോകാനായിരുന്നു യു ഡി എഫ് കോഴിക്കോട് ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ എതിർപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി. സി മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. പി എം സുരേഷ്ബാബുവാണ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. രാജ്യത്തിന്റെ മതേതരത്വ മുഖത്ത് കരിതേക്കാൻ ഭരണകൂടം തന്നെ ശ്രമിക്കുമ്പോൾ അവർക്ക് വളംവച്ച് കൊടുക്കുന്ന നടപടി യു ഡി. എഫ് ഭാഗത്തുനിന്ന് ഉണ്ടായിക്കൂടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പ്രധാനം വിജയമാണെങ്കിലും അത് എത്തിപ്പിടിക്കാൻ കുറുക്കുവഴികൾ തേടുന്നത് അനൗചിത്യമാണ്.

മതേതരത്വം വളർത്തിക്കൊണ്ടുവരുന്നവർ തന്നെ വേലി ചാടുന്നത് അംഗീകരിക്കാനാവില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ ധ്രുവീകരണത്തിന് പരിശ്രമിക്കുന്ന സംഘടനകൾ ഒരുക്കുന്ന ചതിക്കുഴിയിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പെടുന്നത് പൊതുസമൂഹം അംഗീകരിക്കില്ല. നാല് വോട്ടിനുവേണ്ടി ഇത്തരം തീവ്ര, രാഷ്ട്രീയ സംഘടനകളുമായി കൈകോർക്കുന്നത് ചെറുക്കപ്പെടണം. യു ഡി എഫിന്റെയും ഘടകക്ഷികളുടെയും ഭാഗത്തുനിന്ന് ഒളിഞ്ഞും തെളിഞ്ഞും ഇത്തരം നീക്കങ്ങൾ വന്നതിൽ ജനം ഉൽക്കണ്ഠാകുലരാണ്. ഇത്തരം സംഘടനകളുമായി ചേർന്നുള്ള വിജയത്തേക്കാൾ അഭികാമ്യം പരാജയമാണെന്ന് പ്രഖ്യാപിക്കാൻ യു ഡി എഫ് കക്ഷികൾ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കൂടിയായ സുരേഷ്ബാബുവിന്റെ നിലപാട് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി പിന്തുണ ഉറപ്പാക്കാനുള്ള നീക്കം നടക്കവെയാണ് സുരേഷ് ബാബു എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ജില്ലയിൽ പലയിടത്തും എതിർപ്പുകൾ കാരണം യു ഡി എഫ്- വെൽഫെയർ പാർട്ടി സംയുക്ത യോഗങ്ങൾ മാറ്റിവെക്കേണ്ട സ്ഥിതിയും ഉണ്ടാകുന്നുണ്ട്.

തീവ്രവാദികൾക്ക് മുഖ്യധാരയിലേക്ക് വരാൻ ലീഗ് കളമൊരുക്കുകയാണെന്നായിരുന്നു സമസ്ത ഇകെ വിഭാഗം പരസ്യമായി പറഞ്ഞത്. നീക്കത്തിനെതിരെ കാന്തപുരം വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്. സിറാജ് പത്രത്തിന്റെ എഡിറ്റ് പേജിലെ ലേഖനത്തിൽ ലീഗ് മുമ്പ് തീവ്രവാദ ആരോപണമുന്നയിച്ച രാഷ്ട്രീയ പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയോടും അവർ തിരിച്ചും ഒത്തുതീർപ്പാക്കി ഒരുമിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കന്നതെന്നാണ് വിമർശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP