Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു; മരണം ഇരുപതിനായിരത്തിനും മുകളിലെത്തി; 7,19,401 രോ​ഗികളും 20,173 മരണങ്ങളുമായി കോവിഡ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു; നിലവിൽ ചികിത്സയിൽ കഴിയുന്ന 2,59,129 രോ​ഗികളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമെന്നും റിപ്പോർട്ട്

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു; മരണം ഇരുപതിനായിരത്തിനും മുകളിലെത്തി; 7,19,401 രോ​ഗികളും 20,173 മരണങ്ങളുമായി കോവിഡ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു; നിലവിൽ ചികിത്സയിൽ കഴിയുന്ന 2,59,129 രോ​ഗികളിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 21,565 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7,19,401 ആയി ഉയർന്നു. 24 മണിക്കൂറിനിടെ മരിച്ചത് 473 വൈറസ് ബാധിതരാണ്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 20,173 ആയി. കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്ക തന്നെയാണ് പട്ടികയിൽ ഏറ്റവും മുന്നിൽ. 30,04,255 പേർക്കാണ് യുഎസിൽ ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത്. 1,32,682 പേർ രോ​ഗം മൂലം മരിച്ചു. 16,13,351 രോ​ഗികളും 65,120 മരണവുമായി ബ്രസീലാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 2,59,129 രോ​ഗികളാണ്. 4,40,099 പേർ രോ​ഗമുക്തി നേടി. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

രാജ്യതലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഡൽഹിയിൽ ഇന്ന് 1379പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,00823ആയി. 72,088പേർ രോഗത്തിൽ നിന്ന് മുക്തരായപ്പോൾ, 25,620പേർ നിലവിൽ ചികിത്സയിലുണ്ട്. ഇന്ന് 48 മരണം റിപ്പോർട്ട് ചെയ്തു. 3,115ആണ് ആകെ മരണസംഖ്യ. അതേസമയം, മഹാരാഷ്ട്രയിൽ ഇന്ന് 5,368പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 204പേരാണ് ഇന്ന് മരിച്ചത്. 2,11,987പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9,026പേർ മരിച്ചു. 87,681പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 54.37ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ 1,14,978 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേർ രോഗബാധയേ തുടർന്ന് മരിച്ചു. 3,827 പേർക്കാണ് തമിഴ്‌നാട്ടിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്.കോവിഡ് അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ പശ്ചിമ ബംഗാളിൽ ഇന്ന് 861കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 22പേർ മരിച്ചു. 22,987പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത്. ഇതിൽ 779പേർ മരിച്ചു. നിലവിൽ 6,973പേരാണ് ചികിത്സയിലുള്ളത്.

ലോകത്ത് 1,16,50,879 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,38,511 പേർക്ക് ജീവൻ നഷ്ടമായി. കോവിഡ് വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്കയ്ക്കും ലോകത്തിനും വലിയ നാശമാണ് ചൈന വരുത്തിവച്ചതെന്ന് ട്രംപ് ആരോപിക്കുന്നു. കൊറോണ വൈറസ് വ്യാപനം രഹസ്യമാക്കി വെച്ച് ലോകം മുഴുവൻ പടരാൻ വഴിയൊരുക്കിയതിന് ചൈനയ്ക്കാണ് പൂർണ ഉത്തരവാദിത്തമെന്നും ട്രംപ് പറഞ്ഞു.വൈറസ് വ്യാപനം രഹസ്യമാക്കി വെച്ചും മറച്ചുവെച്ചും അത് 189 രാജ്യങ്ങളിൽ പടരാൻ വഴിയൊരുക്കി. ഇതിനെല്ലാത്തിനും ഉത്തരവാദി ചൈനയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP