Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരത്ത് ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടും; സാമൂഹിക വ്യാപനം ഉണ്ടാകും മുമ്പ് ലോക് ഡോൺ പ്രഖ്യാപിച്ചത് അതുകൊണ്ടെന്നും മുഖ്യമന്ത്രി; തിങ്കളാഴ്ച ജില്ലയിൽ ഏഴ് പേർക്ക് രോഗം; മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗം; പാറശാല സ്വദേശിയായ 55 കാരന് യാത്രാ പശ്ചാത്തലമില്ല

തിരുവനന്തപുരത്ത് ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടും; സാമൂഹിക വ്യാപനം ഉണ്ടാകും മുമ്പ് ലോക് ഡോൺ പ്രഖ്യാപിച്ചത് അതുകൊണ്ടെന്നും മുഖ്യമന്ത്രി; തിങ്കളാഴ്ച ജില്ലയിൽ ഏഴ് പേർക്ക് രോഗം; മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗം; പാറശാല സ്വദേശിയായ 55 കാരന് യാത്രാ പശ്ചാത്തലമില്ല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ് സമൂഹിക വ്യാപനമുണ്ടാകും മുൻപ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനത്തിരക്കേറിയ പാളയം സാഫല്യം കോംപ്ലക്‌സിലടക്കം രോഗം സ്ഥിരീകരിച്ചു. 22 പേർക്കാണ് ഞായറാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ പലതിലും ഉറവിടം കണ്ടെത്താനായില്ല. നൂറുകണക്കിന് ഓഫീസുകൾ തിരുവനന്തപുരത്തുണ്ട്. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് കാര്യങ്ങൾ കൈവിടുമെന്നും അദ്ദേഹം പറഞ്ഞു.

പൂന്തുറയിലെ മത്സ്യക്കച്ചവടക്കാരനിൽനിന്നും ഒൻപത് പേർക്ക് രോഗം ബാധിച്ചു. അവരിൽ നിന്നും വേറെ ചിലരിലേക്കും രോഗം പകർന്നു. അതിനാൽ വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് 19; ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഏഴുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.

1. പൂന്തുറ സ്വദേശി 33 കാരൻ. കുമരിച്ചന്ത മത്സ്യമാർക്കറ്റിൽ ചുമട്ടുതൊഴിലാളി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

2. പൂന്തുറയിലുള്ള ആസാം സ്വദേശി 22 കാരൻ. ഹോട്ടൽ ജീവനക്കാരനാണ്. കുമരിച്ചന്തയ്ക്ക് സമീപം രണ്ടാഴ്ച മുൻപ് സന്ദർശിച്ചിരുന്നു. സമ്പർക്കം വഴി രോഗം ബാധിച്ചു.

3. ഖത്തറിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ വക്കം സ്വദേശി 49 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. പാറശ്ശാല സ്വദേശി 55 കാരൻ. യാത്രാ പശ്ചാത്തലമില്ല.

5. യു.എ.ഇയിൽ നിന്നും ജൂൺ 27ന് നെടുമ്പാശ്ശേരിയിലെത്തിയ പുതുക്കുറിശ്ശി, മരിയനാട് സ്വദേശി 33 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.

6. പാറശ്ശാല സ്വദേശി രണ്ടുവയസുകാരൻ. ജൂലൈ മൂന്നിന് പാറശ്ശാലയിൽ രോഗം സ്ഥിരീകരിച്ച 25 വയസുകാരിയുടെ മകൻ. സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.

7. സൗദിയിൽ നിന്നും നിന്നും ജൂലൈ അഞ്ചിന് തിരുവനന്തപുരത്തെത്തിയ കരമന സ്വദേശി 29 കാരൻ. ജൂലൈ അഞ്ചിനുതന്നെ കോവിഡ് പരിശോധന നടത്തി.

ഇന്ന് ജില്ലയിൽ പുതുതായി 1,364 പേർ രോഗനിരീക്ഷണത്തിലായി. 551 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

*ജില്ലയിൽ 18,811 പേർ വീടുകളിലും 2,050 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

*ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 64 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്തു.

*ജില്ലയിൽ ആശുപത്രികളിൽ 267 പേർ നിരീക്ഷണത്തിലുണ്ട്.

*ഇന്ന് 294 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 367 പരിശോധന ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 2,050 പേർ നിരീക്ഷണത്തിൽ കഴിയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP