Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നാർ ഭാഗത്തേക്ക് ഓട്ടം വിളിച്ചപ്പോൾ സിജുവിന് സംശയം ഒന്നും തോന്നിയില്ല; രണ്ടുകിലോമീറ്ററോളം ഓട്ടോ ഓടിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് ലതാദേവി പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് മുഖത്ത് തെരുതെരെ ഉമ്മ; ഭയന്ന് വണ്ടി തിരിച്ച് അടിമാലിയിൽ എത്തിച്ച് യുവതിയെ ഇറക്കി വിട്ടു; വൈകാതെ പത്രപ്രവർത്തകൻ എന്നുപരിചയപ്പെടുത്തി 1.5 ലക്ഷം തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ബ്ലാക്ക്‌മെയിലിങ്; അടിമാലി ഹണിട്രാപ് കേസിൽ 75,000 രൂപയുടെ തട്ടിപ്പ് കൂടി

മൂന്നാർ  ഭാഗത്തേക്ക് ഓട്ടം വിളിച്ചപ്പോൾ സിജുവിന് സംശയം ഒന്നും തോന്നിയില്ല; രണ്ടുകിലോമീറ്ററോളം ഓട്ടോ ഓടിക്കഴിഞ്ഞപ്പോൾ പെട്ടെന്ന് ലതാദേവി പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് മുഖത്ത് തെരുതെരെ ഉമ്മ; ഭയന്ന് വണ്ടി തിരിച്ച് അടിമാലിയിൽ എത്തിച്ച് യുവതിയെ ഇറക്കി വിട്ടു; വൈകാതെ പത്രപ്രവർത്തകൻ എന്നുപരിചയപ്പെടുത്തി 1.5 ലക്ഷം തന്നില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ബ്ലാക്ക്‌മെയിലിങ്; അടിമാലി ഹണിട്രാപ് കേസിൽ 75,000 രൂപയുടെ തട്ടിപ്പ് കൂടി

പ്രകാശ് ചന്ദ്രശേഖർ

 അടിമാലി: ഹണിട്രാപ്പ് കേസ്സിലെ പ്രതികൾ ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും 75000 രൂപ തട്ടിയെടുത്തതായും വെളിപ്പെടുത്തൽ. അടിമാലിയിലെ ഓട്ടോഡ്രൈവർ സിജുവിൽ നിന്നാണ് സംഘം രണ്ട് തവണയായി 75000 രൂപ തട്ടിയെടുത്തത്. 6 മാസം മുമ്പ് കേസ്സിൽ അറസ്റ്റിലായ ലതാദേവി മൂന്നാർ ഭാഗത്തേയ്ക്ക് സിജുവിനെ ഓട്ടം വിളിക്കുകയായിരുന്നു. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം പിന്നിട്ടപ്പോൾ ലതാദേവി തന്നെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് മുഖത്ത് ഉമ്മവയ്ക്കുകയായിരുന്നെന്നും ഭയന്നുപോയ താൻ ഇവരെ തിരിച്ച് അടിമാലിയിൽ എത്തിച്ച് ഇറക്കി വിടുകയായിരുന്നെന്നുമാണ് സിജു പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

ഈ സംഭവത്തിന് ശേഷം കുട്ടമ്പുഴയിലെ ഒരു പത്രപ്രവർത്തകനാണെന്ന് വെളിപ്പെടുത്തി കേസിലെ മറ്റൊരുപ്രതിയായ ഷൈജൻ സിജുവിനെ വിളിച്ച്്, മാനസീക രോഗിയായ ആദിവാസി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി വിവരം കിട്ടിയെന്നും കേസ്സാക്കാതിരിക്കാൻ 1.5 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഭയന്നുവിറച്ച താൻ അടുത്ത ദിവസം തന്നെ 40000 രൂപ ലതാദേവിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നും 35000 രൂപ കേസിലെ മറ്റൊരുപ്രതിയായ അഭിഭാഷകൻ ബെന്നി മാത്യുവിന്റെ ഓഫീസിൽ എത്തിച്ചുവെന്നുമാണ് സിജുപൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

സിജുവിന്റെ മൊഴിപ്രകാരം മറ്റൊരുകേസ്സുകൂടി ഇവർക്കെതിരെ പൊലീസ് ചാർജ്ജുചെയ്തിട്ടുണ്ട്. ഇതോടെ പ്രതികളുടെ പേരിൽ 3 കേസ്സുകൾ ഇപ്പോൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഷൈജനും ലതാദേവിയും സമാനകേസ്സിൽ നേരത്തെ അടിമാലി പൊലീസ് അറസ്റ്റുചെയ്തിരുന്നു.
ഭാര്യമാതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ബെന്നിമാത്യുവിന്റെ അപേക്ഷ പരിഗണിച്ച് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.ഇന്ന് കേസ് പരിഗണിച്ചപ്പോൾ ജാമ്യം റദ്ദാക്കി പ്രതികളെ കോടതി രണ്ടുദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.കുറ്റകരമായ ഗൂഢാലോചന,ഭീഷിണിപ്പെടുത്തി പണാപഹരണം ,ആൾമാറാട്ടം,മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടക്കൊണ്ട് പോകൽ തെളിവ് നശിപ്പിക്കൽ എന്നീവകുപ്പുകൾ ഉൾപ്പെടുത്തിയാണ് ബെന്നി മാത്യു അടക്കമുള്ള പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

അടിമാലിയിലെ വ്യാപാരിയെയും കെ എസ് ഇ ബി കരാറുകാരൻ 14-ാം മൈൽ സ്വദേശി ജോയിയെയും ബെന്നിമാത്യു ഉൾപ്പെട്ട സംഘം ഇത്തരത്തിൽ ഭീഷിണിപ്പെടുത്തി പണം വാങ്ങിയിരുന്നു.വ്യാപാരിയുടെ കേസ്സിന്റെ അന്വേഷണത്തിനിടെയാണ് ജോയിയും തട്ടിപ്പിനരയായ വിവരം പൊലീസിന് ലഭിക്കുന്നത്.തുടർന്ന് പൊലീസ് ജോയിയുടെ മൊഴിയെടുത്ത് കേസ്സ് ചാർജ്ജുചെയ്യുകയായിരുന്നു.ഈ സംഘത്തിന്റെ തട്ടിപ്പിൽ അഭിഭാഷകനടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.അടിമാലി സി ഐ അനിൽ ജോർജ്ജ് എസ് ഐ സി ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP