Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചലച്ചിത്രതാരവും എംപിയുമായ സുമലത അംബരീഷിന് കോവിഡ്; വിവരം പുറത്തുവിട്ടത് ട്വിറ്ററിലൂടെ

ചലച്ചിത്രതാരവും എംപിയുമായ സുമലത അംബരീഷിന് കോവിഡ്; വിവരം പുറത്തുവിട്ടത് ട്വിറ്ററിലൂടെ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു∙ ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. സുമലത തന്നെയാണ് തന്റെ ട്വിറ്ററിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ‘ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണു നിർദ്ദേശം. അതിനാൽ ഞാൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. ’– സുമലത ട്വിറ്ററിൽ കുറിച്ചു. ജോലിയുടെ ഭാഗമായി നിരവധി കോവിഡ് ഹോട്സ്പോട്ടുകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. ജനങ്ങളുടെ അനുഗ്രഹവും തന്റെ പ്രതിരോധ ശേഷിയും കൊണ്ട് എത്രയും പെട്ടെന്ന് രോഗമുക്തി നേടുമെന്നും സുമലത പറഞ്ഞു. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും സുമലത അഭ്യർഥിച്ചു. കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗമാണ് സുമലത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP