Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചട്ടങ്ങൾ മറികടന്ന് മാർക്ക് കൂട്ടിനൽകിയത് ഡിവൈഎഫ്ഐ നേതാവ് ഡയാനക്ക്; ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഡയാന ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിമൺസ് സ്റ്റഡീസിൽ താത്കാലിക അദ്ധ്യാപിക; മാർക്ക് കൂട്ടി നൽകിയത് സ്ഥിര നിയമനത്തിന് യോഗ്യത നേടാൻ; അനധികൃതമായി കൂട്ടി നൽകിയത് 21 മാർക്ക്; സമരവുമായി എംഎസ്എഫ്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചട്ടങ്ങൾ മറികടന്ന് മാർക്ക് കൂട്ടിനൽകിയത് ഡിവൈഎഫ്ഐ നേതാവ് ഡയാനക്ക്; ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഡയാന ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിമൺസ് സ്റ്റഡീസിൽ താത്കാലിക അദ്ധ്യാപിക; മാർക്ക് കൂട്ടി നൽകിയത് സ്ഥിര നിയമനത്തിന് യോഗ്യത നേടാൻ; അനധികൃതമായി കൂട്ടി നൽകിയത് 21 മാർക്ക്; സമരവുമായി എംഎസ്എഫ്

ജാസിം മൊയ്തീൻ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അനധികൃതമായി മാർക്ക് കൂട്ടി നൽകിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വിമൺസ് സ്റ്റഡീസ് പഠന വകുപ്പിൽ 10 വർഷം മുമ്പ് പഠിച്ചിറങ്ങിയ അന്നത്തെ എസ്എഫ്ഐ നേതാവും നിലവിൽ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മറ്റി അംഗവുമായ കെ ഡയാനക്കാണ് ഈ വർഷം 21 മാർക്ക് അനധികൃതമായി കൂട്ടിനൽകിയത്. ഇപ്പോൾ സർവ്വകലാശാല വിമൺസ് സ്റ്റഡീസ് പഠന വകുപ്പിൽ താത്കാലിക അദ്ധ്യാപികയായ ഇവർക്ക് അടുത്ത് നടക്കാനിരിക്കുന്ന സ്ഥിരനിയമനത്തിന് മുൻതൂക്കം ലഭിക്കുന്നതിന് വേണ്ടിയാണ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മാർക്ക് കൂട്ടി നൽകിയിട്ടുള്ളത്.

2007-2009 കാലഘട്ടത്തിലാണ് ഡയാന കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിമൺസ് സ്റ്റഡീസിൽ പഠിച്ചത്. അന്ന് ഡയാന എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്നു. എസ് എഫ് ഐ നേതാവായിരിക്കെ കാമ്പസിൽ വരാറില്ലെങ്കിലും പാർട്ടി ഭീഷണിയെ തുടർന്ന് മൂന്നാം സെമസ്റ്ററിൽ ഡയാനക്ക് നാലിൽ മൂന്ന് മാർക്ക് നൽകിയിരുന്നു. ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് അന്നു തന്നെ ഇവർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നെങ്കിലും പരാതി തള്ളിപ്പോകുകയായിരുന്നു. പിന്നീട് ഇവർ വർഷങ്ങൾക്ക് ശേഷം ഇതേ പഠന വകുപ്പിൽ താത്കാലിക അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

ഇതിനായി കഴിഞ്ഞ രണ്ട് വർഷങ്ങളായി താത്കാലിക അദ്ധ്യാപക നിയമനത്തിനുള്ള സംവരണം അട്ടിമറിച്ചു എന്ന ആരോപണവുമുണ്ട്. പിന്നീട് ഈ വർഷം യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകരുടെ സ്ഥിര നിയമനം നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇപ്പോൾ ഇവർ പാർട്ടി സ്വാധീനം ഉപയോഗപ്പെടുത്തി മാർക്ക് തിരുത്തിയിരിക്കുന്നത്.

ചട്ടങ്ങൾ മറികടന്ന് എസ്.എഫ്.ഐ നേതാവിന് മാർക്ക് ദാനം നടത്തിയ സംഭവത്തിൽ ഇന്ന എം.എസ്.എഫ് പരീക്ഷ ഭവൻ ഉപരോധിച്ചു. അനധികൃതമായി ദാനം നൽകിയ മാർക്ക് പിൻവലിക്കുക, മാർക്ക് ദാനത്തിന് കൂട്ട് നിന്ന എച്ച്. ഒ.ഡി, പരീക്ഷാഭവൻ ഉദ്യോഗസ്ഥർ, പരീക്ഷ കൺട്രോളർ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികൾ യൂണിവേഴ്‌സിറ്റി പരീക്ഷ ഭവൻ ഉപരോധിച്ചത്.സിൻഡിക്കേറ്റ് അംഗം ഡോ. പി റഷീദ് അഹമ്മദ് ഉപരോധം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, സീനിയർ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, ഭാരവാഹികളായ ഫാരിസ് പൂക്കോട്ടൂർ, കെഎം ഫവാസ്, കബീർ മുതുപറമ്പ, വിഎ വഹാബ്, ടിപി നബീൽ, നിസാം ചേളാരി, അലി ചേലേമ്പ്ര തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP