Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റെയ്ഡിൽ പിടികൂടിയ ലൈം​ഗികത്തൊഴിലാളിയായ യുവതിക്ക് കോവിഡ്; 14 പൊലീസുകാർ ക്വാറന്റൈനിൽ

റെയ്ഡിൽ പിടികൂടിയ ലൈം​ഗികത്തൊഴിലാളിയായ യുവതിക്ക് കോവിഡ്; 14 പൊലീസുകാർ ക്വാറന്റൈനിൽ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: റെയ്ഡിൽ പിടികൂടിയ ലൈം​ഗികത്തൊഴിലാളിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പുലിവാല് പിടിച്ച് പൊലീസ്. ഇതേ തുടർന്ന് റെയ്ഡിൽ പങ്കെടുത്ത 14 പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകി. രാജസ്ഥാനിൽ അനാശാസ്യ പ്രവർത്തകരെ പിടികൂടാൻ നടത്തിയ റെയ്ഡിൽ പങ്കെടുത്ത ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്.

ജൂലൈ ഒന്നാം തീയതി രാത്രിയാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയത്. ഇതിൽ ഏഴ് സ്ത്രീകളടക്കം പതിനേഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഖർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടിയിലായ നാലു സ്ത്രീകളിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ റെയ്ഡിൽ പങ്കെടുത്ത പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിക്കുകയായിരുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, പരിശോധനാ ഫലം വരും മുമ്പു തന്നെ സ്ത്രീ ജാമ്യം നേടി പുറത്തു പോയത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP