Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എങ്ങനെ ഐടി വകുപ്പിൽ സ്വപ്‌ന എത്തി? ഞാൻ അറിഞ്ഞല്ല ആ നിയമനം....കൂടുതൽ അറിയില്ല; പ്രതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്ന ആരോപണം അസംബന്ധം; ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്; ഈ ഓഫീസിനെ ജനങ്ങൾക്ക് അറിയാം; അതിനെ കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാക്ക് പോര; അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമെന്ന് ആരോപിച്ച കെ.സുരേന്ദ്രന് മറുപടിയുമായി പിണറായി

എങ്ങനെ ഐടി വകുപ്പിൽ സ്വപ്‌ന എത്തി? ഞാൻ അറിഞ്ഞല്ല ആ നിയമനം....കൂടുതൽ അറിയില്ല; പ്രതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്ന ആരോപണം അസംബന്ധം; ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്; ഈ ഓഫീസിനെ ജനങ്ങൾക്ക് അറിയാം; അതിനെ കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാക്ക് പോര; അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമെന്ന് ആരോപിച്ച കെ.സുരേന്ദ്രന് മറുപടിയുമായി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണം തള്ളി പിണറായി വിജയൻ പ്രതിക്കുവേണ്ടി മുഖ്യമന്ത്രിയുെട ഓഫിസിൽ നിന്ന് വിളിച്ചുവെന്ന ആരോപണം അസംബന്ധം. ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഈ ഓഫീസിനെ ജനങ്ങൾക്ക് അറിയാം. അതിനെ കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാക്ക് പോര മുഖ്യമന്ത്രി പറഞ്ഞു.

പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. കസ്റ്റംസാണ് അന്വേഷിക്കുന്നത്; ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോകുന്നു. സംസ്ഥാനസർക്കാർ അന്വേഷണത്തിന് മുഴുവൻ പിന്തുണയും നൽകും. ഈ ഘട്ടത്തിൽ അവരെ അഭിനന്ദിക്കുന്നു. തെറ്റ് ചെയ്യുന്നവർക്ക് മറ്റ് ദുരാരോപണങ്ങൾ ഉന്നയിച്ച് പരിരക്ഷ നൽകുന്ന സമീപനം പാടില്ല അദ്ദേഹം പറഞ്ഞു. എങ്ങനെ ഐടി വകുപ്പിൽ സ്വപ്ന എത്തി എന്ന ചോദ്യത്തിന് താനറിഞ്ഞല്ല ആ നിയമനമെന്നും കൂടുതൽ അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നേരത്തെ സ്വർണം കടത്തിയ സംഭവത്തിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഐടി വകുപ്പിലെ നിയമനത്തിന് മുഖ്യമന്ത്രിയും ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറും ഒത്താശ ചെയ്തുവെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് യുഡിഎഫ് കാലത്തെ പോലെയായി. അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസും ഐടി വകുപ്പുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിഞ്ഞ് നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് ചീത്തപ്പേര് ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഇവരെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നതായും സുരേന്ദ്രൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെയും ഐടി സെക്രട്ടറിയുടെയും ഒത്താശയോടെയാണ് ഇവർക്ക് ഐടി വകുപ്പിൽ നിയമനം നൽകിയത്. സ്വർണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ കസ്റ്റംസിനെ വിളിച്ച് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ശ്രമം നടന്നു. ഐടി സെക്രട്ടറി എന്തിന് കസ്റ്റംസിനെ വിളിച്ചു എന്നും സുരേന്ദ്രൻ ചോദിച്ചു.

ഐടി സെക്രട്ടറി ശിവശങ്കരന്റെ ഫോണിലെ കോൾ ലിസ്റ്റ് പരിശോധിക്കണം. സ്പ്രിംഗൽ കേസിൽ ഐടി സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കെ ഫോൺ ഉൾപ്പെടെയുള്ള സർക്കാരിന്റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് ചുമതല സ്വപ്ന സുരേഷിന് കൈമാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അതേസമയം, യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർകൂപ്പേഴ്സ് മുഖേനയാണ് നിയമിച്ചത് എന്ന ആരോപണം ഐടി വകുപ്പ് തള്ളി. ഇവർ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരി മാത്രമാണ്. സ്വകാര്യ ഏജൻസി നൽകിയ പ്രഫഷണൽ റഫറൻസ് അനുസരിച്ചാണ് ഇവർക്ക് നിയമനം നൽകിയതെന്നും ഐടി വകുപ്പ് വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സരിത്തും സ്വപ്ന സുരേഷും നേരത്തെ കോൺസുലേറ്റിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അന്നും ഇവർ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.ഇരുവരുടെയും ചില വഴി വിട്ട ബന്ധങ്ങളും അനധികൃത ഇടപാടുകളുമാണ് ജോലി തെറിപ്പിച്ചതെന്നാണ് വിവരം. യു.എ.ഇ. കോൺസുലേറ്റിൽ എക്‌സിക്യുട്ടിവ് സെക്രട്ടറിയായിരുന്നു സ്വപ്‌ന. ഇവർ സെക്രട്ടേറിയറ്റിൽ എപ്പോഴും എത്തിയിരുന്നതായും വിവരമുണ്ട്.

പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ സ്വപ്നയെയും സരിത്തിനെയും കോൺസുലേറ്റിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്നാൽ അതിനുശേഷവും ഇവർ തട്ടിപ്പു തുടർന്നു. കോൺസുലേറ്റ് പിആർഒ എന്ന വ്യാജ ഐഡി കാർഡ് സരിത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ് തുടർന്നത്. കോൺസുലേറ്റിലേക്കുള്ള ഇടപാടുകൾ സരിത്ത് വഴിയാണ് വന്നിരുന്നത്. ഡിപ്ലാമാറ്റ് ബാഗ് ആയതിനാൽ കസ്റ്റംസിന്റെ പരിശോധനകൾ ഉണ്ടാകില്ല. സ്വർണം അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ എത്തിയാൽ സരിത്ത് ഐഡി കാർഡുമായി ചെന്ന് ബാഗ് കൈപ്പറ്റുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഡിപ്ലോമാറ്റ് ബാഗ് വഴി സ്വർണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിക്കുന്നത്. ജൂൺ 30 ന് വരുന്ന എമിറേറ്റ്സ് വിമാനത്തിൽ ഇത്തരത്തിൽ കടത്തുന്നുണ്ടെന്നായിരുന്നു വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP