Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്രമവും മോഷണവും നടത്തിയിരുന്നത് മോഷ്ടിച്ച ബൈക്കിലും കാറിലും കറങ്ങി നടന്ന്; കൂത്താട്ടുകുളം വെട്ടിമൂടിൽ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ചതോടെ പണി ഇരന്നുവാങ്ങി; പാപ്പാൻ റൈഡേഴ്സ് എന്ന പേരിൽ വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ

അക്രമവും മോഷണവും നടത്തിയിരുന്നത് മോഷ്ടിച്ച ബൈക്കിലും കാറിലും കറങ്ങി നടന്ന്; കൂത്താട്ടുകുളം വെട്ടിമൂടിൽ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ചതോടെ പണി ഇരന്നുവാങ്ങി; പാപ്പാൻ റൈഡേഴ്സ് എന്ന പേരിൽ വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കൂത്താട്ടുകുളം: വീട്ടുകാരെ ആക്രമിച്ച ശേഷം മോഷണം നടത്തുന്ന സംഘത്തിലുൾപ്പെട്ട മൂന്നുപേർ പിടിയിലായി. തൃശൂർ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടിൽ അനുരാഗ് (20), കോട്ടയം ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (26), ഓണക്കൂർ അഞ്ചൽപ്പെട്ടി ചിറ്റേത്തറ വീട്ടിൽ ശിവകുമാർ (32) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണിവർ. കൂത്താട്ടുകുളം വെട്ടിമൂടിൽ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിലാണ് ഇവരെ കൂത്താട്ടുകുളം പൊലീസ്അറസ്റ്റ് ചെയ്തത്.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. തൃപ്പൂണിത്തുറയിൽ നിന്നും മോഷ്ടിച്ച ബൈക്കിലും പ്രതികളിലൊരാളുടെ കാറിലും കറങ്ങി നടന്നാണ് ആക്രമണവും മോഷണവും നടത്തിയിരുന്നത്. പ്രതികൾ ആനപ്പാപ്പാന്മാരും, സഹായികളും ആയതിനാൽ പാപ്പാൻ റൈഡേഴ്സ് എന്ന പേരിലായിരുന്നു ഓപ്പറേഷൻ. വിവിധ കേസുകളിൽ പ്രതികളായ ഇവർ ജയിലിൽ വച്ചാണ് പരിചയപ്പെടുന്നത്. പുറത്തിറങ്ങിയ ശേഷം മോഷണ രംഗത്ത് സജീവമാവുകയായിരുന്നു.

ആനപ്പാപ്പാനായ ശിവന്റെ വീട്ടിൽ വച്ചാണ് സംഘം മോഷണം ആസൂത്രണം ചെയ്തിരുന്നത്. മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. ഇങ്ങനെ കിട്ടുന്ന തുക ആർഭാട ജീവിതത്തിനും ലഹരി മരുന്നുകൾ വാങ്ങുന്നതിനും ഉപയോഗിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പ്രതികൾ നടത്തിയ ആക്രമണത്തിൽ 7 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിലേറെയും കൂത്താട്ടുകുളത്തെ ഒരു സ്വർണ്ണക്കടയിലാണ് വിറ്റിട്ടുള്ളത്. ഇവരുടെ സഹായികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. മൂവാറ്റുപുഴ ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർമാരായ കെ.ആർ മോഹൻദാസ്‌, ജയപ്രസാദ്, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP