അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടന! ദിലീപിനെ ഒതുക്കേണ്ടിയിരുന്നത് ആഷിഖ് അബു ക്യാപ്റ്റനായ മട്ടാഞ്ചേരി ലോബിയുടെ ആവശ്യകതയായിരുന്നു; പൊരിച്ച മീനിലല്ല സ്ത്രീപക്ഷവാദമെന്ന തിരിച്ചറിവിനൊപ്പം; ഡബ്ല്യുസിസിയെ ഉപേക്ഷിച്ച വിധു വിൻസന്റിനൊപ്പം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
വിധു വിൻസന്റ് എന്ന സിനിമയെ സ്നേഹിക്കുന്ന, സിനിമയെ അന്നമായി കാണുന്ന ഒരുവളുടെ ആ തുറന്നുപറച്ചിലിൽ എല്ലാമുണ്ട്. WCCയെന്ന സംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പുകൾ ഉള്ളപ്പോഴും അത് പൊതുവിടത്തിൽ ചർച്ചക്ക് വക്കേണ്ടതില്ലായെന്ന് തീരുമാനിച്ചിരുന്ന ഒരു സ്ത്രീ ആ തീരുമാനം മാറ്റിവയ്ക്കണമെങ്കിൽ അവർക്കെതിരെ പടച്ചുവിടപ്പെട്ട നുണയിടങ്ങൾ എത്രമാത്രം ശക്തവും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എത്രമാത്രം നിന്ദ്യവുമായിരുന്നിരിക്കണം. വിധുവിനെ പരസ്യമായി വ്യക്തിഹത്യ നടത്താൻ ചിലർ മുതിർന്നതിന്റെ വെളിച്ചത്തിൽ അവർ തുറന്നുപറഞ്ഞ യാഥാർത്ഥ്യങ്ങൾ വിരൽചൂണ്ടുന്നത് മലയാളസിനിമയിലെ മലീമസമായ അഴുക്കുചാലുകളെ കുറിച്ചും അതിനുപിന്നിലുള്ള കറുത്ത കരങ്ങളെ കുറിച്ചുമാണ്.
പീഡിപ്പിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുന്നുവെന്ന ലേബലിൽ അവൾക്കൊപ്പമെന്ന ഹാഷ്ടാഗുമായി രംഗത്ത് വന്ന സംഘടനയ്ക്ക് അകത്തും പുറത്തും ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ- അത് ചുവപ്പിന്റെ രാഷ്ട്രീയം മാത്രമായിരുന്നു. സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഒരു താങ്ങായി നിന്നു കൊണ്ട് സ്ത്രീകൾക്ക് അന്തസ്സോടെ തൊഴിൽ ചെയ്യാൻ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നതുമാണ് ഈ സംഘടനയെന്ന പുകമറ സൃഷ്ടിച്ചുക്കൊണ്ട് രംഗത്തുവന്നതിനാൽ തുടക്കത്തിൽ സിനിമയ്ക്കകത്തും പൊതുസമൂഹത്തിലും ഈ സംഘടനയ്ക്ക് സ്വീകാര്യത ലഭിച്ചു. ആ പുകമറ കണ്ട് തെറ്റിദ്ധരിച്ചാണ് മഞ്ജു വാര്യരും രേവതിയുമൊക്കെ ഇതിനൊപ്പം നിന്നത്. എന്നാൽ കുറഞ്ഞസമയത്തിനുള്ളിൽ തന്നെ ലേഡിസൂപ്പർസ്റ്റാറായ മഞ്ജുവിനു മനസ്സിലായി ഈ സംഘടനയുടെ പൊള്ളത്തരമെന്നതാണ് യാഥാർത്ഥ്യം.
WCCയെന്ന സംഘടന പൂർണ്ണമായും ഒരു രാഷ്ട്രീയസംഘടന മാത്രമാണ്. മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ സംവിധാനമികവിൽ ഭാര്യയെ പ്രധാനനടിയാക്കി അവരോധിച്ച ഒരു രാഷ്ട്രീയസിനിമ മാത്രമാണ് ആ സംഘടന. അതിനെ നയിക്കുന്നതും നാളിതുവരെയുള്ള നടത്തിപ്പിനു ചുക്കാൻ പിടിക്കുന്നതും ആഷിഖ് അബുവും റിമയുമാണ്. മലയാളസിനിമയെ രണ്ടു തട്ടുകളിലാക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ലക്ഷ്യമിട്ട ഇടതുപക്ഷരാഷ്ട്രീയവാദത്തിന്റെ നേർക്കാഴ്ചയാണ് ഈ സംഘടന. സെലിബ്രിട്ടികളായ വിപ്ലവനായികമാരെ തുറുപ്പുചീട്ടാക്കി ഇടതുപക്ഷത്തിന്റെ ലേബലിൽ പുതിയൊരു സിനിമാരാഷ്ട്രീയം കെട്ടിപ്പടുക്കാൻ ഒരുങ്ങിയിറങ്ങിയ മട്ടാഞ്ചേരി ലോബിയുടെ ബുദ്ധിയിലുദിച്ച അമേദ്യചിന്താസരണിയെ പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ വിധുവെന്ന സ്ത്രീക്ക് കഴിഞ്ഞത് അവർ യഥാർത്ഥസ്ത്രീപക്ഷവാദിയായതിനാലാണ്.
നിലപാടുകൾക്ക് പകരം നിലവിട്ട കളികൾ മാത്രം കളിച്ചൊരു സംഘടനയായിരുന്നുവതെന്ന് തുടങ്ങി കുറച്ച് നാളുകൾക്കുള്ളിൽ പൊതുസമൂഹത്തിനു ബോധ്യമായതാണ്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടന! ദിലീപിനെ ഒതുക്കേണ്ടിയിരുന്നത് മട്ടാഞ്ചേരി ലോബിയുടെ ആവശ്യകതയായിരുന്നു. ഒരേ പന്തിയിൽ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും രണ്ടു തരം ഊണ് വിളമ്പിയ സംഘടന അലൻസിയറിന്റെ വിഷയത്തിലും കമൽവിഷയത്തിലുമെല്ലാം പൊട്ടൻ കളിച്ചത് വേട്ടക്കാരുടെ ചുവപ്പ് രാഷ്ട്രീയം നോക്കിയായിരുന്നു.സ്വജനപക്ഷപാതിത്വത്തിന്റെയും ഇരട്ടത്താപ്പിന്റെയും മിനുമിനുത്ത മുഖങ്ങൾ വെള്ളിവെളിച്ചത്തിൽ നിന്നും പകൽവെളിച്ചത്തിലേയ്ക്ക് ക്യാറ്റ്വാക്ക് നടത്തിയ സംഘടനയാണ് അത്. പകൽപ്പോലെ സത്യമായ മലയാളസിനിമയിലെ നെപ്പോട്ടിസത്തിനെതിരെ ആഷിഖും റിമയും പ്രതികരിക്കാത്തത് അവരുടെ മട്ടാഞ്ചേരി ലോബി പ്രവർത്തിക്കുന്നത് നെപ്പോട്ടിസമെന്ന പ്രത്യയശാസ്ത്രത്തിലൂന്നിയാണ് എന്നതിനാലാണ്. ദീദി ദാമോദരനു സ്വന്തം മകളുടെ സിനിമയ്ക്ക് കാശ് മുടക്കാനിരുന്ന ആൾ വിധുവിനെ സഹായിച്ചതിന്റെ പേരിൽ പക. കേരളചലച്ചിത്ര അക്കാദമിയിൽ നിന്നും മഹേഷ് പഞ്ചുവിനെ പുറത്താക്കാൻ ബീനാപോൾ കമലിനൊപ്പം കളിച്ച നാറിയ കളികൾ സിനിമാലോകത്ത് പാട്ടാണ്.
ഉണ്ണിക്കൃഷ്ണൻ ടീമിനെതിരെ കളിക്കാൻ ആഷിക് അബു ചരടുവലിയിൽ തുടങ്ങിയ സംഘടനയാണ് WCC.ദിലീപ് വിഷയം വന്നപ്പോൾ കൂടെ നിന്ന ഇന്നസെന്റിനെയും മുകേഷിനെയും ഗണേശ്കുമാറിനെയും സിദ്ദിഖിനെയും വിമർശനങ്ങളിൽ നിന്നും നൈസായിട്ട് ഒഴിവാക്കി വേട്ടക്കാരനൊപ്പം നിന്നുവെന്ന് പറഞ്ഞ് അതിന്റെയെല്ലാം കുറ്റം ബി. ഉണ്ണികൃഷ്ണനും സുരേഷ്കുമാറിനും ( രേവതി കലാമന്ദിർ) മോഹൻലാലിനും എതിരെ മാത്രം ചാരാൻ പ്രത്യേകം ശ്രമിച്ചിരുന്നു WCC യെന്ന് പ്രത്യേകം കൂട്ടിവായിക്കണം .ഒപ്പം അമ്മയുടെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് രേവതിയെ മുൻനിറുത്തി ലാലേട്ടനെതിരെ കളിച്ച മൂന്നാംകിട പൊറാട്ടുനാടകവും ഈ സംഘടനയുടെ കുതന്ത്രമായിരുന്നു.അത് അവരുടെ രാഷ്ട്രീയം മാത്രം നോക്കി നടത്തിയ ഒരു പടനീക്കമായിരുന്നു. ഇന്ന് വിധുവിന്റെ തുറന്നുപറച്ചിലുകൾ തുറന്നുകാട്ടുന്നുണ്ട് ബി. ഉണ്ണികൃഷ്ണന്റെയും ഉർവ്വശി തിയേറ്റേഴ്സ് സിനിമാകമ്പനിയുടെ ഉടമ സന്ദീപ് സേനന്റെയുമൊക്കെ രാഷ്ട്രീയം മറയാക്കാത്ത നല്ല നിലപാടുകൾ.
മലയാളസിനിമയിലെ മട്ടാഞ്ചേരിലോബിയുടെ ലേഡിവിങ് മാത്രമായ ഒരു സംഘടനയാണിത്. ഇടതുപക്ഷത്തിന്റെ സ്വന്തം വനിതാകമ്മിഷൻ പോലെ ഇടതുപക്ഷസിനിമയുടെ വനിതാകമ്മിഷനായ സംഘടനയിലൂടെ ആഷിഖ് അബു സ്വപ്നം കാണുന്നത് ഒരു രാഷ്ട്രീയപ്രവേശമാണ്. എറണാകുളത്തിന്റെ സ്വന്തം സഖാവ് പി.രാജീവ് വഴി റിമയെയോ ആഷിഖ് തന്നെയോ നിയമസഭാതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ആദ്യകോഴ്സാണ് ഈ സംഘടന. റിമയെന്ന നക്ഷത്രത്തെ മുൻനിറുത്തി,പാർവ്വതി തിരുവോത്തിന്റെ സ്റ്റാർവാല്യു ആയുധമാക്കി സിനിമാരംഗത്തെ തിളങ്ങുന്ന സ്ത്രീനക്ഷത്രങ്ങളെ പ്രചരണായുധമാക്കി മാറ്റാനുള്ള തിരക്കഥയ്ക്കാണ് വിധുവിന്റെ തുറന്നുപറച്ചിൽ തടസ്സമാവുന്നത്.
പാർവ്വതി തിരുവോത്ത് എന്ന പേരിനൊപ്പം നിലപാട് എന്ന വാക്ക് ചേർത്തുവിളിച്ചവരറിഞ്ഞില്ല അതിലുണ്ടായിരുന്നത് വരേണ്യതയുടെയും എലൈറ്റിസത്തിന്റെയും ചുരുക്കെഴുത്ത് മാത്രമായിരുന്നുവെന്ന യാഥാർത്ഥ്യം. ജാതി വാൽ മുറിച്ചെങ്കിലും ഉള്ളിലെ ജാതീയത മായ്ക്കാൻ തിരുവോത്തിനു കഴിഞ്ഞില്ലായെന്ന് വിധുവിന്റെ തുറന്നുപറച്ചിൽ അടിവരയിടുന്നുണ്ട്. എന്തായാലും കാലത്തിന്റെ മനോഹരമായ കാവ്യനീതിയാണ് വിധുവിൻസന്റിന്റെ ഈ നിലപാട്. ഒരു പീഡനകേസിന്റെ മറവിൽ വാർത്തെടുത്ത മട്ടാഞ്ചേരി ലോബിയുടെ അസ്സലൊരു ക്രിമിനലിസത്തിന്റെ സ്ക്രിപ്റ്റ് പൊളിച്ചെഴുതാൻ ആ രാജിക്കും വിധുവിന്റെ തുറന്നെഴുത്തിനും കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തണലിൽ കരുണ വരെ വിറ്റു കാശാക്കിയ ഇടുക്കിഗോൾഡിന്റെ കളികൾ ഒന്നൊന്നായി മലയാളസിനിമയും പൊതുസമൂഹവും തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നു. തീർത്തും നിഷ്കളങ്കമെന്നു തോന്നുന്ന രീതിയിൽ ഒട്ടും തന്നെ നിഷ്കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ ഭാഗമാണ് WCCയെന്ന സംഘടനയെന്ന് വിധുവിന്റെ തുറന്നുപറച്ചിലിലൂടെ കാലം അടയാളപ്പെടുത്തുന്നു!
വിധുവിനൊപ്പം
യഥാർത്ഥ നിലപാടിനൊപ്പം
പൊരിച്ച മീനിലല്ല സ്ത്രീപക്ഷവാദമെന്ന തിരിച്ചറിവിനൊപ്പം
ഇടുക്കിഗോൾഡന്റെ തേഞ്ഞുപ്പോയ അപാരതയ്ക്കെതിരെ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍