Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പത്ത് നിന്ന് പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ്; തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴ വഴിയോര പച്ചക്കറി കച്ചവടകേന്ദ്രവും പൂട്ടി; 12 പേർ നിരീക്ഷണത്തിൽ; മാർക്കറ്റ് അടപ്പിച്ചത് മാത്യു.ടി.തോമസ് എംഎൽഎയുടെയും നഗരസഭ ചെയർമാന്റെയും നേതൃത്വത്തിൽ

കമ്പത്ത് നിന്ന് പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ്; തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴ വഴിയോര പച്ചക്കറി കച്ചവടകേന്ദ്രവും പൂട്ടി; 12 പേർ നിരീക്ഷണത്തിൽ; മാർക്കറ്റ് അടപ്പിച്ചത് മാത്യു.ടി.തോമസ് എംഎൽഎയുടെയും നഗരസഭ ചെയർമാന്റെയും നേതൃത്വത്തിൽ

എസ്.രാജീവ്

തിരുവല്ല : തമിഴ് നാട്ടിലെ കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രവും അടച്ചുപൂട്ടി. പച്ചക്കറി മാർക്കറ്റിലെയും വഴിയോര കച്ചവട കേന്ദ്രത്തിലേയും സ്ഥാപന ഉടമകളും ജീവനക്കാരുമായ 12 പേരെ നിരീക്ഷണത്തിലാക്കാനും തീരുമാനം.

പിക്കപ്പ് വാനിൽ നിന്നും പച്ചക്കറി ഇറക്കിയ ലോഡിങ് തൊഴിലാളികളും നിരീക്ഷണ വലയത്തിലായേക്കും. കമ്പത്ത് നിന്നും പച്ചക്കറി എത്തിച്ച പിക്കപ്പ് വാനിന്റെ ഡ്രൈവറും കമ്പം കൂടല്ലൂർ സ്വദേശിയായുമായ 22 കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പച്ചക്കറി മാർക്കറ്റ് ഉൾപ്പടെയുള്ള കടകൾ മാത്യു ടി തോമസ് എം എൽ എ യുടെയും നഗരസഭ ചെയർമാൻ ആർ ജയകുമാറിന്റെയും നേതൃത്വത്തിൽ അടപ്പിച്ചത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് കമ്പത്തു നിന്നും പിക്കപ്പ് ഡ്രൈവറായ യുവാവ് പച്ചക്കറിയുമായി എത്തിയത്.

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടാം തീയതി രാമപുരം മാർക്കറ്റിൽ അടക്കം നടത്തിയ പരിശോധനയിൽ ഇയാളുടെ സ്രവവും പരിശോധനയ്ക്ക് എടുത്തിരുന്നു. ഇന്ന് ഇയാളുടെ സ്രവ പരിശേധനാ ഫലം ലഭിച്ചതോടെയാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്. രാമപുരം മാർക്കറ്റിലെ മൂന്ന് കടകളിലും മണിപ്പുഴയിലെ താൽക്കാലിക കച്ചവട കേന്ദ്രത്തിലെ രണ്ട് കടകളിലേക്കുമാണ് ഇയാൾ പച്ചക്കറികൾ എത്തിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് കൂടി തയാറാക്കിയാൽ മാത്രമേ വ്യാപനത്തിന്റെ തോത് എത്രമാത്രമുണ്ടെന്ന് കണ്ടെത്താനാകുവെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP