Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിശാപാർട്ടിയും നഗ്നനൃത്ത പരിപാടികളും അരങ്ങേറിയത് മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും അറിവോടെ ആണോയെന്ന് വ്യക്തമാക്കണം; ക്രിമിനൽ സംഘങ്ങളുമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ബന്ധമുണ്ടന്നത് ലജ്ജാകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

നിശാപാർട്ടിയും നഗ്നനൃത്ത പരിപാടികളും അരങ്ങേറിയത് മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും അറിവോടെ ആണോയെന്ന് വ്യക്തമാക്കണം; ക്രിമിനൽ സംഘങ്ങളുമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ബന്ധമുണ്ടന്നത് ലജ്ജാകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മന്ത്രി എം.എം.മണിയുടെ നിയോജക മണ്ഡലമായ ഉടുമ്പൻചോലയിലെ രാജപ്പാറയിലെ ഒരു സ്വകാര്യറിസോർട്ടിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ലംഘിച്ച് നിശാപാർട്ടിയും നഗ്നനൃത്ത പരിപാടികളും അരങ്ങേറിയത് മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും അറിവോടെ ആണോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം സിപിഎം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എം.എം.മണിയാണ്. വിവാദ ക്രഷർ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി ലംഘിച്ച് രാത്രിയുടെ അവസാനയാമം വരെ നടന്ന ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി എംഎം മണിയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന നാലുവർഷത്തിന് ഇടയിൽ ഇതുപോലെ അനിയന്ത്രിതമായി ക്വാറി ലൈൻസ് നൽകുകയും മാഫിയാ സംഘങ്ങളുമായി ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത് ഭരണം നടത്തിയ ഒരു കാലം കേരളത്തിലുണ്ടായിട്ടില്ല. ഇടുക്കിയിൽ നടന്നുകൊണ്ടിരിക്കുന്നതെല്ലാം അനധികൃതമായ ഭൂമികയ്യേറ്റവും പ്രകൃതി ചൂഷണവുമാണ്. മന്ത്രി മണിയുടേയും കുടുംബത്തിന്റേയും പേര് ഈ ആരോപണവുമായി പലവട്ടം ഉയർന്ന് വന്നിട്ടുണ്ട്. വിവാദ ക്രഷർ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണ്. ജില്ലാ ഭരണകൂടം സ്‌റ്റോപ് മെമോ നൽകി പ്രവർത്തനം നിർത്തിവെയ്‌പ്പിച്ച ക്രഷർ യൂണിറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതിന് പിന്നിൽ ഉന്നത ഇടപെടലുണ്ട്.

നഗ്നനൃത്ത പരിപാടികളുടെ ഉദ്ഘാടനം നടത്തി വിവാദ മുതലാളിയിൽ നിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലമാണ് ഈ നാണം കെട്ട പരിപാടികളെല്ലാം വൈദ്യുത മന്ത്രിയുടെ നിയോജക മണ്ഡലത്തിൽ പൊടിപൊടിക്കുന്നതെന്ന് വ്യാപകമായ ആരോപണം ഉയർന്നിട്ടുണ്ട്. രണ്ട് സർക്കാർ ഉദ്യോഗസ്ഥർ നൽകിയ പരാതി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണത്രെ വിവാദ ഉടമ. ഇത്തരം ക്രിമിനൽ സംഘങ്ങളുമായിട്ടാണ് കേരളത്തിലെ മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ബന്ധമുണ്ടന്നത് ലജ്ജാകരമാണ്. കോടികൾ നൽകിയാൽ എന്തു നെറികേടിനും ഒപ്പമുണ്ടാകുമെന്ന അപകടകരമായ സന്ദേശമാണ് ഇതിലൂടെ കേരള സർക്കാർ നൽകിയത്. എംഎൽഎ പങ്കെടുക്കുകയും ചില പൊതുപ്രവർത്തകന്മാർ മദ്യപിച്ച് ലക്കുകെട്ട് നർത്തകിയോടൊപ്പം അഴിഞ്ഞാടുന്നതും വാർത്താചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടിയും മദ്യസൽക്കാരവും നടന്നിട്ടും പൊലീസ് ആദ്യം കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കൊണ്ടാണോ?. സമൂഹത്തിൽ നിന്ന് പ്രതിഷേധം ശക്തമായ ശേഷമാണ് കേസെടുക്കാൻ പൊലീസ് നിർബന്ധിതമായതെന്നത് ഞെട്ടിക്കുന്നതാണ്.

ഈ സംഭവത്തെ കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് കെപിസിസിക്ക് റിപ്പോർട്ട് സമർപ്പിക്കാനായി കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. ടോമി കല്ലാനി, റോയി പൗലോസ്, ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ എന്നിവരെ ചുമതലപ്പെടുത്തിയതായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP