Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണാടകയിലെ കരിമ്പുലിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ; ജം​ഗിൾ ബുക്കിലെ ബ​ഗീരയെന്നും വിശേഷണം

കർണാടകയിലെ കരിമ്പുലിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ; ജം​ഗിൾ ബുക്കിലെ ബ​ഗീരയെന്നും വിശേഷണം

മറുനാടൻ ഡെസ്‌ക്‌

കർണാടകയിലെ കാടുകളിൽ കണ്ടെത്തിയ കരിമ്പുലിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ വർഷം കബനി വനത്തിൽ കണ്ടെത്തിയ പുലിയുടെ ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എർത്ത് എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വന്യജീവി ഫോട്ടോഗ്രാഫറായ ഷാസ് ജംഗ് എടുത്ത ചിത്രങ്ങൾ അദ്ദേഹം തന്നെ കഴിഞ്ഞ വർഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാവുന്നത്.

ജംഗിൾ ബുക്ക് എന്ന കഥയിലെ ബഗീര എന്ന കരിമ്പുലിയോടാണ് സോഷ്യൽ മീഡിയ ഈ ചിത്രങ്ങൾ താരതമ്യം ചെയ്യുന്നത്. നിരവധി ആളുകളാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം ക്ലിക്ക് ചെയ്ത ആളെത്തേടി ആളുകൾ ഇൻസ്റ്റഗ്രാമിലും എത്തുന്നത്. അവിശ്വസനീയമായ നിരവധി ചിത്രങ്ങൾ ഷാസ് ജംഗിന്റെ ഇൻസ്റ്റ അക്കൗണ്ടിലും കാണാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP