Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡിനെ ഭയക്കാതെ സിംഗപ്പൂർ സജീവമാകുന്നു; സിംഗപ്പൂർ മൃഗശാലയിൽ ആദ്യ ദിവസം എത്തിയത് രണ്ടായിരത്തോളം സന്ദർശകർ

കൊവിഡിനെ ഭയക്കാതെ സിംഗപ്പൂർ സജീവമാകുന്നു; സിംഗപ്പൂർ മൃഗശാലയിൽ ആദ്യ ദിവസം എത്തിയത് രണ്ടായിരത്തോളം സന്ദർശകർ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: പാർക്ക് വീണ്ടും തുറക്കുന്നതിന്റെ ആദ്യ ദിവസമായ ഇന്ന് തിങ്കളാഴ്ച സിംഗപ്പൂർ മൃഗശാല സന്ദർശിച്ചത് രണ്ടായിരത്തോളം ആളുകൾ. ജുറോംഗ് ബേർഡ് പാർക്ക്, റിവർ സഫാരി എന്നിവയാണ് പൊതുജന സന്ദർശനത്തിനായി തുറന്നു കൊടുത്തത്.

ഏപ്രിലിൽ സർക്യൂട്ട് ബ്രേക്കർ ആരംഭിച്ച് മൂന്ന് മാസത്തോളമായി മൂന്ന് പാർക്കുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മാത്രമാണ് അംഗങ്ങളായവർക്കായി വീണ്ടും തുറന്നത്. നൈറ്റ് സഫാരി തൽക്കാലം അടച്ചു തന്നെ ഇട്ടിരിക്കുകയാണ്.

ഓരോ പാർക്കും ഏത് സമയത്തും അതിന്റെ ശേഷിയുടെ 25 ശതമാനം വരെ ആളുകളെയാണ് ഉൾക്കൊള്ളുക. കൂടാതെ എല്ലാ സന്ദർശകരും അവരുടെ സന്ദർശനത്തിന് മുമ്പായി ഓൺലൈനിൽ ടിക്കറ്റ് വാങ്ങുകയും പ്രവേശന സമയം ബുക്ക് ചെയ്യുകയും വേണം.

സന്ദർശകരുടെ എണ്ണം തത്സമയം നിരീക്ഷിക്കാൻ പാർക്കുകളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ജനക്കൂട്ടത്തിന്റെ സാന്ദ്രത കണ്ടെത്തുന്ന ട്രയൽ സംവിധാനങ്ങൾ നടത്തുമെന്നും പാർക്കുകൾ നടത്തുന്ന വൈൽഡ്ലൈഫ് റിസർവ് സിംഗപ്പൂർ (ഡബ്ല്യുആർഎസ്) വക്താവ് പറഞ്ഞു.

ഇന്ന് രാവിലെ മാധ്യമങ്ങൾ എത്തുമ്പോൾ രാവിലെ 9.45 ന് കുടുംബങ്ങളും ദമ്പതികളും വൃദ്ധരും അടക്കം മൃഗശാലയിലേക്ക് പ്രവേശിച്ചിരുന്നു. രാവിലെ 10.15 ഓടെ 897 സന്ദർശകരുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP