Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ററാക്ടീവ് ഓൺലൈൻ ട്യൂഷൻ പ്രോഗ്രാമായി 'ബൈജൂസ് ക്ലാസ്സസ്'

സ്വന്തം ലേഖകൻ

കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ട്യൂഷനുകൾ പുനർനിർവചിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര ഓലൈൻ ട്യൂട്ടറിങ് പ്രോഗ്രാമായി ബൈജൂസ് ക്ലാസ്സസ്'. ഇതുവഴി വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മികച്ച അദ്ധ്യാപകരിൽ നിന്ന് ഷെഡ്യൂൾ ചെയ്ത ഓൺലൈൻ ക്ലാസുകളിലേക്കുള്ള പ്രവേശനം, തൽക്ഷണമുള്ള സംശയ പരിഹാരം, സമർപ്പിതരായ മെന്റർമാരിൽ നിന്നുള്ള നേരിട്ടുള്ള മാർഗനിർദ്ദേശം എന്നിവയെല്ലാം അവരുടെ വീടിന്റെ സൗകര്യത്തിലും സുരക്ഷയിലുമിരുന്ന് നേടാനാവും. ഈ പദ്ധതിയിലൂടെ സ്‌കൂൾ സമയത്തിന് ശേഷമുള്ള വ്യക്തിഗതമാക്കിയ ട്യൂഷൻ ക്ലാസുകളുടെ എല്ലാ നേട്ടങ്ങളും വിദ്യാർത്ഥികളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുക എതാണ് 'ബൈജൂസ് ക്ലാസസ്' ലക്ഷ്യമിടുന്നത്.

'ലോകം കുറേ പുതിയ മാറ്റങ്ങൾ നിറഞ്ഞ ഒരു ജീവിതരീതിയോട് പൊരുത്തപ്പെടാൻ ഒരുങ്ങുമ്പോൾ, ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസം എല്ലാ അർത്ഥത്തിലും മുൻഗണനയുള്ള ഒരു കാര്യമായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ പുതിയ ഉൽപ്പന്നമായ 'ബൈജൂസ് ക്ലാസ്സസ്' ഇന്ന് ഓരോ വിദ്യാർത്ഥിക്കും രക്ഷകർത്താക്കൾക്കും ആവശ്യമായത് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ മികച്ച അദ്ധ്യാപകരുടെ ക്ലാസുകളിലേക്കുള്ള പ്രവേശനം, തൽക്ഷണമുള്ള സംശയം പരിഹരിക്കൽ, പഠന യാത്രയിൽ അവരെ നയിക്കുന്നതിന് വ്യക്തിപരമായ ഒരു മെന്റർ എന്നിവയിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നു.'' ഈ തുടക്കം പ്രഖ്യാപിച്ചുകൊണ്ട് ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു.

4 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും JEE, NEET പോലുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ബൈജൂസ് ക്ലാസസ് ലഭ്യമാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ബൈജൂസ് - ലേണിങ് ആപ്പ് ഡൗൺലോഡ് ചെയ്യാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP