Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷീജ മാത്യൂസിന് സ്വിങ്ങ് എജ്യുക്കേഷൻ ദേശീയ അവാർഡ്

ഷീജ മാത്യൂസിന് സ്വിങ്ങ് എജ്യുക്കേഷൻ ദേശീയ അവാർഡ്

സ്വന്തം ലേഖകൻ

ന്യു ജെഴ്സി: വേറിട്ട അദ്ധ്യാപന ശൈലി കാഴ്ചവയ്ക്കുന്ന മൂന്ന് അദ്ധ്യാപകരെ 'സ്വിങ്ങ് എജ്യുക്കേഷൻ' ദേശീയ തലത്തിൽ ആദരിച്ചപ്പോൾ അവരിലൊരാൾ ന്യു ജെഴ്സി വുഡ് റിഡ്ജിൽ താമസിക്കുന്ന് ഷീജ മാത്യുസ്.

പ്രതിഭാധനരായ അദ്ധ്യാപകരെ ഉന്നതനിലവാരമുള്ള സ്‌കൂളുകളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ് ഫോമാണ് 'സ്വിങ്ങ് എജ്യുക്കേഷൻ.' ഈ അധ്യയന വർഷത്തിലാണ് ഷീജ സ്വിങ്ങിന്റെ ഭാഗമായത്. അഞ്ച് മില്യൻ വിദ്യാർത്ഥികൾക്ക് 2500 ൽ അധികം സ്‌കൂളുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ വിജ്ഞാനം എത്തുന്നു എന്നതാണ് സ്വിങ്ങിന്റെ സവിശേഷത.

പ്രചോദനാത്മകമായ മികവ് പുലർത്തി വിദ്യാർത്ഥികളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ കാരണമായ അദ്ധ്യാപകരുടെ പേരുകൾ ദേശീയ തലത്തിൽ ക്ഷണിച്ചിരുന്നു.അവയിൽ നാമനിർദ്ദേശംചെയ്യപ്പെട്ടവരിൽ നിന്നാണു ഷീജ മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടത്.

അവർ പ്രവർത്തിച്ച സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരും സഹപ്രവർത്തകരും ചേർന്നാണ് നാമനിർദ്ദേശം നൽകിയത്. ബി എഡ് ബിരുദത്തിനുപുറമേ അക്കൗണ്ടൻസിയിൽ മാസ്റ്റേഴ്സ് ചെയ്ത ഷീജ ന്യൂ ജേഴ്‌സി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർട്ടിഫിക്കറ്റ് നേടിയ ശേഷം 2017 ലാണ് അമേരിക്കയിൽ അദ്ധ്യാപികയായത്. നാല് ഭാഷകൾ വഴങ്ങുമെങ്കിലും അഞ്ചാമതൊന്നു കൂടി പഠിച്ചുകൊണ്ടിരിക്കുന്ന ഷീജയിലെ സ്ഥിരോത്സാഹി,അറിയപ്പെടുന്നകലാകാരിയുമാണ്.

പെയിന്റിങ്ങ്, ശില്പകല, പാട്ട് അഭിനയം എന്നിവയിലാണ് അഭി രുചി. പി. ടി. ചാക്കോ മലേഷ്യ സ്ഥാപിച്ച ഫൈൻ ആർട്സ് മലയാളവുമായി ചേർന്നു പ്രവർത്തിച്ച് മികച്ചൊരു അഭിനേത്രിയായി പേരെടുത്തതിനു പുറമേ വസ്ത്രാലങ്കാരത്തിലെ കഴിവിനും പ്രശംസ നേടി.

ക്യാഷ് അവാർഡും ഫലകവും ഉൾപ്പെടുന്ന പുരസ്‌കാരം ഷീജ സമർപ്പിക്കുന്നത് ചെങ്ങന്നൂരിൽ റിട്ടയേർഡ് ജീവിതം നയിക്കുന്ന മാതാപിതാക്കൾക്കാണ്. പിതാവ് കെ. പി. ഉമ്മൻപോർട്ടിൽ ഡെപ്യൂട്ടി മാനേജരും അമ്മ എലിസബത്ത് ഉമ്മൻ ബയോളജി അദ്ധ്യാപികയും ആയിരുന്നു. മൾട്ടി നാഷണൽ കമ്പനിയിൽ എസ് എ പി സ്പെഷ്യലിസ്റ്റ് ആയ ഭർത്താവ് മാത്യൂസ് എബ്രഹാമിന്റെയും സ്‌കൂൾ വിദ്യാർത്ഥികളായ മക്കളുടെയും പിന്തുണയും ഏറെ വലുതാണ്.

'ഓർമ്മവച്ച കാലം മുതൽ ഇളം മനസ്സുകളിൽ മാതൃകാപരമായ സ്വാധീനം ചെലുത്തുന്ന അദ്ധ്യാപിക ആകണമെന്ന് തന്നെയായിരുന്നു ആഗ്രഹം. പത്ത് വർഷത്തെ അദ്ധ്യാപന സപര്യയിൽ സാംസ്‌കാരികമായി തികച്ചും വ്യത്യസ്തരായ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞു. പട്ടുനൂൽപ്പുഴുവിൽ നിന്ന് മിഴിവോടെ പറന്നുയരുന്ന ചിത്രശലഭത്തെ വിവിധ ഘട്ടങ്ങളിൽ സസൂക്ഷ്മം നിരീക്ഷിക്കുന്ന മനസ്സാണ് അദ്ധ്യാപകർക്ക്. അവർക്ക് മുന്നിലൂടെയാണ് വിദ്യാർത്ഥിയുടെ വളർച്ച. ഒന്നും അറിയാതെ തന്റെ അടുത്തെത്തുന്ന കുരുന്നിലേക്ക് അറിവ് നിറച്ച് പറക്കാൻ പ്രാപ്തനാക്കുന്നതിൽ കവിഞ്ഞ് സാർത്ഥകമായി മറ്റെന്തുണ്ട്? 'ഷീജ മാത്യൂസ് എന്ന അദ്ധ്യാപികയുടെ വാക്കുകളിൽ ധന്യത നിറയുന്നു.

സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് അംഗമായ ഷീജ മാർത്തോമ്മ്മ്മാ യുവജന സഖ്യം സൗത്ത് ഈസ്റ്റ് റീജിയൻ സെന്റർ-എ സെക്രട്ടറിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP