Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിത ബന്ധം; ഐടി വകുപ്പിലെ താക്കോൽ സ്ഥാനത്ത് സ്വർണ്ണക്കടത്തുകാരി എത്തിയത് എങ്ങനെ? സ്‌പെഷ്ൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രി അവഗണിച്ചോ എന്നു വ്യക്തമാക്കണം; ഐ ടി സെക്രട്ടറി ശിവശങ്കരന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ പരിശോധിക്കണം; സ്വപ്‌ന സുരേഷ് പിണറായി സർക്കാറിന്റെ കാലത്തെ സരിത; മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധം; സ്വർണ്ണക്കടത്തിൽ ഐടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമെതിരെ കെ സുരേന്ദ്രൻ

സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിത ബന്ധം; ഐടി വകുപ്പിലെ താക്കോൽ സ്ഥാനത്ത് സ്വർണ്ണക്കടത്തുകാരി എത്തിയത് എങ്ങനെ? സ്‌പെഷ്ൽ ബ്രാഞ്ച് റിപ്പോർട്ട് മുഖ്യമന്ത്രി അവഗണിച്ചോ എന്നു വ്യക്തമാക്കണം; ഐ ടി സെക്രട്ടറി ശിവശങ്കരന്റെ ഫോൺവിളിയുടെ വിശദാംശങ്ങൾ പരിശോധിക്കണം; സ്വപ്‌ന സുരേഷ് പിണറായി സർക്കാറിന്റെ കാലത്തെ സരിത; മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർക്ക് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധം; സ്വർണ്ണക്കടത്തിൽ ഐടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കുമെതിരെ കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണകടത്ത് കേസിൽ മുഖ്യപ്രതിയെന്ന് കസ്റ്റംസ് വിശദീകരിക്കുന്ന സ്വപ്‌ന സുരേഷുമായി ഐടി സെക്രട്ടറി ശിവശങ്കരന് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായിക്കും ഐ ടി വകുപ്പിനുമെതിരെ ആരോപണവുമായി ബിജെപി രംഗത്ത്. ഐടി സെക്രട്ടറി സ്വപ്നയെ രക്ഷിക്കാൻ വേണ്ടി കസ്റ്റംസിനെ വിളിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സ്വപ്നയെ പോലെ യുഎഇ കോൺസുലേറ്റിൽ നിന്നും പിരിച്ചുവിടപ്പെട്ട യുവതി എങ്ങനെ ഐടി വകുപ്പിലെ താക്കോൽ സ്ഥാനത്ത് എത്തിയെന്ന് വിശദമായി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്‌നയുടെ ബന്ധങ്ങളെ കുറിച്ചും സ്‌പെഷ്യൽ ബ്രാഞ്ച് സൂചന നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അത് അവഗണിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മാഫിയ ആയി മാറിയിരിക്കയാണ്. മുഖ്യമന്തരിയുടെ ഓഫീസുമായി സ്വപ്‌ന സുരേഷിന് അവിഹിത ബന്ധമാണ്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സരിതയുടെ സ്ഥാനം പോലെയാണ് പിണറായി സർക്കാറിന്റെ കാലത്ത് സ്വപ്‌ന സുരേഷിന്റെ സ്ഥാനമെന്നും അദ്ദേഹം ആരോപിച്ചു.

സ്വപ്ന സുരേഷ് നിരവധി കേസുകളിൽ പ്രതിയാണ്. അന്വേഷണം നടന്ന് വരികയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് കേസിലെ പ്രതികളെ പിടിച്ചപ്പോൾ , ആദ്യ കോൾ കസ്റ്റംസിന് പോയത് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺസുലേറ്റിൽ നിന്ന് പിരിച്ചു വിട്ടവർക്ക് സിപിഎം നേതാക്കളുമായി ബന്ധമുണ്ട്. ഐടി സെക്രട്ടറി ശിവശങ്കരൻ കള്ളക്കടത്ത് പ്രതികളുമായി അടുത്ത ബന്ധമാണുള്ളത്. സ്വപ്ന സുരേഷിന് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണ് ഐടി വകുപ്പിൽ ജോലി ലഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണം. ശിവശങ്കര മേനോൻ സ്വപ്നയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെ ഐടി വകുപ്പിലെ മാർക്കറ്റിങ് ലെയ്സൺ ഓഫീസർ സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിന്നും പിരിച്ചുവിട്ടു. ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരായ സ്വപ്ന സുരേഷിന്റെ കേസിലെ പങ്കാളിത്തത്തെ കുറിച്ച് കസ്റ്റംസ് അന്വേഷിച്ചു വരികയാണ്. ഇതിന് പിന്നാലെയാണ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലെ കെഎസ്ഐടിഐഎല്ലിന്റെ ഭാഗമായ സ്പേസ് പാർക്കിൽ നിന്നും സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടത്. അതേസമയം സംഭവത്തിന് പിന്നാലെ സ്വപ്ന സുരേഷ് ഒളിവിൽ പോയി. ഇവരെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്

സ്വർണം കടത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷാണ് എന്നാണ് സൂചന. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന സുരേഷിന് ഉന്നതതലത്തിൽ ബന്ധങ്ങളുണ്ടെന്നാണ് വിവരം. അതേസമയം പ്രൈസ് വാട്ടർകൂപ്പേഴ്സ് മുഖേനയാണ് ഇവരെ നിയമിച്ചത് എന്ന ആരോപണം ഐടി വകുപ്പ് തള്ളി. ഇവർ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരി മാത്രമാണ്. സ്വകാര്യ ഏജൻസി നൽകിയ പ്രഫഷണൽ റഫറൻസ് അനുസരിച്ചാണ് ഇവർക്ക് നിയമനം നൽകിയതെന്നും ഐടി വകുപ്പ് വിശദീകരിച്ചു.

കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സരിത്തും സ്വപ്ന സുരേഷും നേരത്തെ കോൺസുലേറ്റിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അന്നും ഇവർ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ സ്വപ്നയെയും സരിത്തിനെയും കോൺസുലേറ്റിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്നാൽ അതിനുശേഷവും ഇവർ തട്ടിപ്പു തുടർന്നു. കോൺസുലേറ്റ് പിആർഒ എന്ന വ്യാജ ഐഡി കാർഡ് സരിത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ് തുടർന്നത്. കോൺസുലേറ്റിലേക്കുള്ള ഇടപാടുകൾ സരിത്ത് വഴിയാണ് വന്നിരുന്നത്.

ഡിപ്ലാമാറ്റ് ബാഗ് ആയതിനാൽ കസ്റ്റംസിന്റെ പരിശോധനകൾ ഉണ്ടാകില്ല. സ്വർണം അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ എത്തിയാൽ സരിത്ത് ഐഡി കാർഡുമായി ചെന്ന് ബാഗ് കൈപ്പറ്റുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് ഡിപ്ലോമാറ്റ് ബാഗ് വഴി സ്വർണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിക്കുന്നത്. ജൂൺ 30 ന് വരുന്ന എമിറേറ്റ്സ് വിമാനത്തിൽ ഇത്തരത്തിൽ കടത്തുന്നുണ്ടെന്നായിരുന്നു വിവരം.

ഇതേത്തുടർന്ന് ബാഗ് ക്ലിയർ ചെയ്യാതെ കസ്റ്റംസ് തടഞ്ഞുവെച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ ബാഗ് തുറന്നുപരിശോധിക്കുകയായിരുന്നു. കോൺസുലേറ്റിലെ അറ്റാഷെയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയതും, 30 കിലോ സ്വർണം പിടികൂടിയതും. സ്വർണ്ണക്കടത്തിൽ പിടിയിലായ സരിത്ത് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായാണ് സൂചന. മുമ്പും ഇത്തരത്തിൽ നിരവധി ഇടപാടുകൾ നടത്തിയിരുന്നു. ഒരു ഇടപാടിന് ലഭിച്ചത് 25 ലക്ഷം രൂപ ലഭിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗൺ കാലത്ത് മൂന്നുതവണ ഇത്തരത്തിൽ സ്വർണം കടത്തിയെന്നും സരിത്ത് സമ്മതിച്ചു. സരിത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP