Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലത്തായി - കുറ്റപത്രം സമർപ്പിക്കാതെ സർക്കാർ സംഘ് പരിവാറുമായി ഒത്തുകളിക്കുന്നു

ജബീന ഇർഷാദ്

പാലത്തായിയിൽ നാലാം ക്ലാസുകാരി പെൺകുട്ടിയെ ബിജെപി. നേതാവ് പത്മരാജൻ പീഡിപ്പിച്ച കേസിൽ 80 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതെ പത്മരാജനെ രക്ഷപ്പെടുത്താൻ സർക്കാർ സംഘ് പരിവാര്യമായി ഒത്തുകളിക്കുന്നുവെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവിച്ചു. തിങ്കളാഴ്ച പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനക്കെടുക്കുകയാണ്. അറസ്റ്റ് ചെയ്ത് 80 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

കൂട്ടുപ്രതികളെയും പോക്‌സോ പ്രതിയെ സംരക്ഷിച്ച സംഘ് പരിവാർ നേതാക്കളെയും കേസ് അട്ടിമറിക്കാൻ ശ്രമിച്ച പൊലീസുകാരെയും അറസ്റ്റ് ചെയ്തിട്ടില്ല. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും കൂത്തുപറമ്പ് മണ്ഡലം എംഎൽഎയുമായ ശൈലജ ടീച്ചർക്ക് ഇത് വരെ ആ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോലും കഴിഞ്ഞിട്ടില്ല.

പോക്‌സോ പ്രതിയെ സംഘ് പരിവാർ തങ്ങളുടെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സംഘ് പരിവാർ നേതാക്കളിലേക്ക് അന്വേഷണം നീങ്ങാത്തത് പൊലീസിലുള്ള സംഘ് പരിവാർ സ്വാധീനം കൂടുതൽ വ്യക്തമാകുകയാണ്. ജബീന ഇർഷാദിന്റെ നേതൃത്വത്തിൽ വിമൻ ജസ്റ്റിസ് നേതാക്കൾ പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. ജില്ലാ പ്രസിഡണ്ട് ശാഹിന ലത്തീഫ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ത്രേസ്യാമ്മ മാളിയേക്കൽ, സാജിദ സജീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കുട്ടിയുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ അവർ ഉറപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP