Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

111 സൗജന്യ യാത്രക്കാരുമായി ഐഐസി ചാർട്ടേഡ് ഫ്‌ളൈറ്റ് ഇന്ന് പുറപ്പെടും

111 സൗജന്യ യാത്രക്കാരുമായി ഐഐസി ചാർട്ടേഡ് ഫ്‌ളൈറ്റ് ഇന്ന് പുറപ്പെടും

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ ഒരുക്കിയ ഇന്നത്തെ (ജൂലൈ 6) ചാർട്ടേഡ് വിമാനം പുറപ്പെടുന്നതോടെ നൂറ് കണക്കിന് പ്രവാസി കുടുംബങ്ങളുടെ സ്വപ്ന സാക്ഷാൽക്കാരമാണ് പൂവണിയുന്നത്. ആയിരങ്ങൾ നാട്ടിലേക്ക് തിരിച്ചെങ്കിലും പണമില്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാതെ മാസങ്ങളായി ദുരിതകയത്തിൽപ്പെട്ട നൂറ് കണക്കിന് പ്രവാസികളുമായാണ് ഐ.ഐ.സിയുടെ വിമാനം പുറപ്പെടുന്നത്.

ഐ.ഐ.സി സാമൂഹ്യക്ഷേമ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരും അഭ്യൂദയകാംക്ഷികളും ചേർന്നാണ് 111 കേരള പ്രവാസികളെ സൗജന്യമായും സുരക്ഷിതമായും നാട്ടിലെത്തിക്കുന്നത്. ജോലി നഷ്ടപ്പെട്ട് ആശങ്കയിൽ കഴിഞ്ഞവർ, പ്രായാധിക്യമുള്ളവർ, രോഗികൾ, മാനസികമായി ബുദ്ധിമുട്ടുന്നവർ, സാന്പത്തിക പ്രയാസമുള്ളവർ തുടങ്ങിയവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരെ തെരെഞ്ഞെടുത്തത്.

ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 5.30 മണിക്ക് കുവൈത്തിൽ നിന്ന് പുറപ്പെടുന്ന ജസീറ വിമാനത്തിന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഫ്‌ളാഗ് ഓഫ് ചെയ്യും. വിമാനം രാത്രി 12 മണിക്ക് കോഴിക്കോട് എത്തും. എയർപോർട്ടിൽ ഐ.എസ്സ്.എം (മർക്കസ്സുദ്ദഅ് വ) പ്രവർത്തകരും ആരോഗ്യ വകുപ്പും സ്വീകരണം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP