Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാൻസർ രോഗിയായ തമിഴ് വനിതയ്ക്കു കൈത്താങ്ങായി ഇൻകാസ് ഫുജൈറ

കാൻസർ രോഗിയായ തമിഴ് വനിതയ്ക്കു കൈത്താങ്ങായി ഇൻകാസ് ഫുജൈറ

സ്വന്തം ലേഖകൻ

ഫുജൈറ: കാൻസർ രോഗം ബാധിച്ചു അതീവ ഗുരുതരാവസ്ഥയിലായ തമിഴ്‌നാട് ചെന്നൈ സ്വദേശിയായ വനിതക്ക് കൈത്താങ്ങായി ഇൻകാസ് ഫുജൈറ. കാൻസർ രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്ന സ്ത്രീ മാസമായി ജോലിയില്ലാതെ കഷ്ടത്തിലായിരുന്നു. ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രുക്ടറായും അതിനു ശേഷം ട്രാൻസ്പോർട് കമ്പനിയിൽ യിൽ ഡ്രൈവർ ആയും ജോലി നോക്കുകയായിരുന്നു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിളായ അവർക്കു ഇൻകാസ് ഫുജൈറയും കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബും ഭക്ഷണവും മരുന്നും എത്തിച്ചു നൽകിയിരിക്കുന്നു. രോഗം മൂർച്ഛിച്ചതോടെ തുടർ ചികിത്സക്ക് നാട്ടിൽ പോകാനായി എംബസിയിൽ രജിസ്റ്റർ ചെയ്‌തെങ്കിലും വന്ദേഭാരത് മിഷൻ വിമാനത്തിൽ അവസരം കിട്ടിയില്ല. ചാറ്റേർഡ് വിമാനങ്ങളുടെ ചാർജ് വളരെ കൂടുതലും ആയിരുന്നു. സീറ്റ് കിട്ടാൻ വലിയ പ്രയാസവും. വളരെ കഷ്ട്ടപ്പെട്ടാണ് ഒരു സീറ്റ് കുറച്ചു വൈകിയാണെങ്കിലും അവരുടെ സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ ശരിയാക്കിയെടുത്തത്. ചെന്നൈയിലേക്ക് എത്തിപ്പെടുക എന്നത് അതിലും പ്രയാസമേറിയതായിരുന്നു. നാട്ടിലെത്തിയാലും തന്റെ ചികിത്സക്ക് ഒരു രൂപ പോലും കയ്യിലില്ലാതെ വിഷമിച്ച അവരെ സാമ്പത്തികമായി സഹായിക്കാൻ ഇൻകാസ് ഫുജൈറ മുന്നോട്ടു വന്നു.

ഇൻകാസ് പ്രവർത്തകരിൽ നിന്ന് മാത്രം സ്വരൂപിച്ച ഫണ്ട് രൂപ ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അവരുടെ വീട്ടിലെത്തി അവർക്കു കൈമാറി. അതോടൊപ്പം കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച തുക കൂടി ക്ലബ്ബ് പ്രസിഡന്റ് കൂടിയായ അബൂബക്കർ അവർക്കു നൽകി നൽകി. ഇൻകാസ് നേതാക്കളായ നാസർ പാണ്ടിക്കാട്, എൻ എം അബ്ദുൽ സമ്മദ് എ കെ യൂസുഫലി, ഉസ്മാൻ ചൂരക്കോട്, രാജേഷ് കെ അപ്പു, ബിജോയ് ഇഞ്ചിപ്പറമ്പിൽ, ജി. പ്രകാശ്, ഷക്കീർ, താരിഖ് അലി, ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ പുറപ്പെട്ട ചാർട്ടേർഡ് വിമാനത്തിൽ മലയാളികളുടെ സേവന സന്നദ്ധതക്കും കരുതലിനും സഹജീവി സ്‌നേഹത്തിനും നല്ല മനസ്സിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണിതെന്നു സുഹൃത്തുക്കളോട് പറഞ്ഞും അവർ നാട്ടിലേക്ക് യാത്ര തിരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP