Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസികൾക്കായി വെൽഫെയർ പാർട്ടി ജനകീയ ക്വാറന്റീൻ ഹോമുകൾ ഒരുക്കുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദേശത്ത് നിന്നും മടങ്ങിവരുന്ന പ്രവാസികളിൽ സ്വന്തമായി ഹോം ക്വാറന്റീൻ സൗകര്യമില്ലാത്തവർക്ക് വെൽഫെയർ പാർട്ടി ജനകീയ ക്വാറന്റീൻ ഹോമുകൾ ഒരുക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു. പാർട്ടി പഞ്ചായത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ജനകീയ ക്വാറന്റീൻ ഹോമുകൾ ഒരുക്കുക. പ്രവാസികളെ ശത്രുക്കളും രോഗവാഹകരുമായി കാണുന്ന ദുഷ്ടലാക്കിനെ ജനങ്ങളെ അണിനിരത്തി നേരിടുന്നതാണ് ജനകീയ ക്വാറന്റീൻ ഹോമുകൾ. പ്രവാസികളുടെയും പൊതുജനങ്ങളുടെയും സുരക്ഷിതത്വം ക്വാറന്റീൻ ഹോമുകളുടെ സുഗമമായ നടത്തിപ്പിലൂടെ ഉറപ്പുവരുത്താൻ കഴിയും. അടഞ്ഞുകിടക്കുന്ന വീടുകളും പ്രവാസികളുടെ വീടുകളുമൊക്കെ ഇതിനായി കണ്ടെത്തും. പ്രാദേശിക ഭരണകൂടങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളനുസരിച്ചായിരിക്കും ജനകീയ ക്വാറന്റീൻ ഹോമുകൾ പ്രവർത്തിക്കുക. പാർട്ടി പ്രവർത്തകർ വളണ്ടിയർ സേവനം ഉറപ്പുവരുത്തും.

പ്രവാസികളുടെ മടങ്ങിവരുന്നതിന് കഴിയുന്ന രീതിയിലൊക്കെ വഴിമുടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. യാത്രാ വിമാനങ്ങൾക്ക് തടയിടാനുള്ള പരിശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ അവസാനിപ്പിച്ചും ഉള്ളതിന് തന്നെ ചാർജ് ഈടാക്കിയുമാണ് അടുത്ത തടസ്സം സൃഷ്ടിച്ചത്. സർക്കാറിന്റെ തന്നെ ആശീർവാദത്തോടെയും മന്ത്രിമാരുടെ പ്രസ്താവനകളിലൂടെയുമാണ് കേരളത്തിൽ പ്രവാസി വിരുദ്ധ വികാരം ഉണ്ടാകുന്നത്. ഇതിന്റെ തുടർച്ചയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികൾക്ക് എതിരായി ഉണ്ടാകുന്ന അതിക്രമങ്ങൾ. പ്രവാസികളോടുള്ള സർക്കാരിന്റെ നിലപാട് ആത്മാർഥതയില്ലാത്തതാണെന്ന് വ്യക്തമായിരിക്കുന്നു. കോവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസികളോടുള്ള വെൽഫെയർ പാർട്ടിയുടെ കരുതലാണ് ജനകീയ ക്വാറന്റീൻ ഹോമുകൾ. നാടിന്റെ വികസനത്തിന് മുന്നിൽ നടന്നവരുടെ കൈപിടിക്കാൻ കേരള ജനത മുന്നോട്ടുവരുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP