Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർ, ഒരു പാക്കറ്റ് പാല് വേണം, പച്ചക്കറി തീർന്നു പോയി സർ; തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടു സാധനങ്ങൾക്കായുള്ള ഫോൺ വിളിയിൽ പൊറുതി മുട്ടി പൊലീസ്; രാവിലെ തന്നെ ആയിരക്കണക്കിന് ഫോൺവിളി എത്തിയതോടെ പണി പാളി; അവശ്യസാധനങ്ങൾ വാങ്ങാൻ കടയിൽ പോവാമെന്നും വീടുകളിൽ സാധനങ്ങൾ എത്തിക്കില്ലെന്നും കുറിപ്പിറക്കി പൊലീസ്; പലചരക്ക്, പച്ചക്കറി കടകൾ രാവിലെ 7 മുതൽ 11 വരെ പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടവും

സർ, ഒരു പാക്കറ്റ് പാല് വേണം, പച്ചക്കറി തീർന്നു പോയി സർ; തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടു സാധനങ്ങൾക്കായുള്ള ഫോൺ വിളിയിൽ പൊറുതി മുട്ടി പൊലീസ്; രാവിലെ തന്നെ ആയിരക്കണക്കിന് ഫോൺവിളി എത്തിയതോടെ പണി പാളി; അവശ്യസാധനങ്ങൾ വാങ്ങാൻ കടയിൽ പോവാമെന്നും വീടുകളിൽ സാധനങ്ങൾ എത്തിക്കില്ലെന്നും കുറിപ്പിറക്കി പൊലീസ്; പലചരക്ക്, പച്ചക്കറി കടകൾ രാവിലെ 7 മുതൽ 11 വരെ പ്രവർത്തിക്കാമെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്തെ പൊലീസിന് കടുത്ത തലവേദനയാണ്. കാരണം മറ്റൊന്നുമല്ല, അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ വേണ്ടിയുള്ള ഫോൺവിളികളുടെ ബഹളമായിരുന്നു ഇന്ന് രാവിലെ മുതൽ. സർ, ഒരു പാക്കറ്റ് പാല് വേണം, പച്ചക്കറി തീർന്നു പോയി സർ എന്നിങ്ങനെ രാവിലെ മുതൽ ഫോൺവിളികൾ പൊലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് എത്തിക്കൊണ്ടിരുന്നു. ആയിരക്കണക്കിന് ഫോൺവിളി എത്തിയതോടെ പൊലീസ് ശരിക്കും വലഞ്ഞു. ഇതോടെ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവു പ്രഖ്യാപിച്ചു കൊണ്ടു ഉത്തരവിറക്കി.

പാലും പച്ചക്കറികളും ഉൾപ്പെടെ വീട്ടുസാധനങ്ങൾക്കായുള്ള ജനങ്ങളുടെ ഫോൺ കോളിൽ പൊറുതി മുട്ടിയതോടെ അത്യാവശ്യ സാധനങ്ങൾ തൊട്ടടുത്ത കടയിൽനിന്നു വാങ്ങാമെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. ഒറ്റരാത്രികൊണ്ട് ഓൺലൈൻ സപ്ലൈ ചെയിൻ ആയി മാറാൻ പൊലീസിനാവില്ലെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു. അവശ്യവസ്തുക്കൾക്കായി പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാമെന്നാണ് അറിയിച്ചതെന്ന് വിശദീകരണത്തിൽ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ളവ പൊലീസ് വീട്ടിൽ എത്തിക്കും. എന്നാൽ ഇതു ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. പൊലീസിന്റെ എല്ലാ നമ്പറുകളിലും വീട്ടിലേക്കുള്ള സാധനങ്ങൾക്കായുള്ള വിളിയാണ് വന്നുകൊണ്ടിരിക്കുന്നത്.

ലോക്ക് ഡൗൺ നടപ്പിലാക്കുക എന്ന ഭാരിച്ച ഉത്തരവാിദത്വമുള്ള ജോലിയാണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. അതുകെണ്ട് ചില കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണെന്ന് പൊലീസ് പറഞ്ഞു. സമീപവാസികൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനു വേണ്ടിയാണ് പലചരക്കു കടകൾ തുറന്നുവയ്ക്കാമെന്ന് നിർദ്ദേശിച്ചത്. അടുത്തുള്ള കടകളിൽ പോയി ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാവുന്നതാണ്.

യാത്രയുടെ ലക്ഷ്യം വ്യക്താക്കുന്ന സത്യവാങ്മൂലം അവർ കയ്യിൽ കരുതണം. സ്ഥിരമായി ഭക്ഷണം നൽകുന്നവർക്കു തുടർന്നും ഭക്ഷണ വിതരണം നടത്താൻ ഓൺലൈൻ വിതരണക്കാരെ അനുവദിച്ചിട്ടുണ്ട്. ഒറ്റയ്ക്കു താമസിക്കുന്ന വയോധികർക്കു ഭക്ഷണം നൽകുന്നതിന് ഇതിൽ ഇളവ് അനുവദിക്കും. വിതരണക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

മരുന്നുകൾ അടുത്തുള്ള കടയിൽ നിന്നു വാങ്ങാം. അടുത്തുള്ള കടകളിൽനിന്നു കിട്ടാത്ത മരുന്നുകളോ മെഡിക്കൽ ആവശ്യങ്ങളോ ഉണ്ടെങ്കിൽ അത് എത്തിക്കാൻ പൊലീസ് സംവിധാനം ഒരുക്കും. ഇതിനായി 94979 00999 എന്ന നമ്പറിൽ മാത്രം വിളിക്കണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP