Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റൈൻ കേരളീയ സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി

ബഹ്‌റൈൻ കേരളീയ സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈനിൽ കോവിഡ് മൂലം മരണമടയുന്ന മലയാളികളുടെ കുടുംബത്തിന് ബഹ്‌റൈൻ കേരളീയ സമാജം പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം 

അർഹതപ്പെട്ടവർക്ക് നാട്ടിലേക്ക് പോകുന്നതിന് സൗജന്യ എയർ ടിക്കറ്റിനായി സമാജത്തിനെ തിരിച്ചേൽപ്പിച്ച് മാതൃകയായി സലിം റാവുത്തറിന്റെ കുടുംബം.

മരണമടഞ്ഞ ശേഷം കോവിഡ് ആണെന്ന് സ്ഥിരീകരിച്ച ആലപ്പുഴ ചുനക്കര സ്വദേശി സലിം റാവുത്തറിന്റെ മകനും സാമൂഹിക പ്രവർത്തകനുമായ സിബിൻ സലിം, മരുമകൻ അനസ്സ് എന്നിവർ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ളക്ക് സമാജത്തിൽ വെച്ച് ഒരു ലക്ഷം രൂപ സ്വീകരിച്ച് തിരികെ ഏൽപ്പിക്കുകയായിരുന്നു.

മരണമടഞ്ഞ സലിം റാവുത്തറിന്റെ കുടുംബം മരണാനന്തര സങ്കടങ്ങൾക്കിടയിലും മാതൃകാപരമായ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിൽ നന്ദി രേഖപ്പെടുത്തുന്നതായി പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.

ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പോൾ, വിനൂപ് കുമാർ, ചാരിറ്റി കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP