Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങി മാർക്കു ദാനത്തിന് തയ്യാറായില്ല; തൊഴിലിടത്തിൽ കഷ്ടപ്പെടുത്തുന്നുവെന്ന പരാതിയുമായി കാലിക്കറ്റ് സർവകലാശാലയിലെ വനിതാ പ്രൊഫസർ; വനിതാ പഠനത്തിൽ പിഎച്ച്.ഡി. നേടിയ സർവകലാശാലയിലെ ഏക അദ്ധ്യാപികയെ പഠനബോർഡിൽ ഉൾപ്പെടുത്താതെ പ്രതികാരം തീർക്കുന്നു

രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങി മാർക്കു ദാനത്തിന് തയ്യാറായില്ല; തൊഴിലിടത്തിൽ കഷ്ടപ്പെടുത്തുന്നുവെന്ന പരാതിയുമായി കാലിക്കറ്റ് സർവകലാശാലയിലെ വനിതാ പ്രൊഫസർ; വനിതാ പഠനത്തിൽ പിഎച്ച്.ഡി. നേടിയ സർവകലാശാലയിലെ ഏക അദ്ധ്യാപികയെ പഠനബോർഡിൽ ഉൾപ്പെടുത്താതെ പ്രതികാരം തീർക്കുന്നു

സ്വന്തം ലേഖകൻ

തേഞ്ഞിപ്പലം: രാഷ്ട്രീയ താൽപ്പര്യത്തിന് വഴങ്ങാത്തതിന്റെ പേരിൽ തൊഴിലിടത്തിൽ കഷ്ടപ്പെടുത്തുന്നു എന്ന പരാതിയുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വനിതാ പ്രൊഫസർ. നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വനിതാ പഠനവിഭാഗത്തിലെ ഡോ. മോളി കുരുവിളയാണ് വൈസ് ചാൻസലർക്ക് പരാതി നൽകിയത്. സർവകലാശാലാ നിയമങ്ങളും വൈസ് ചാൻസലറുടെ നിർദേശവും പാലിച്ച തന്നെ വ്യാജ പരാതികളുടെ പേരിൽ വേട്ടയാടുകയാണെന്ന് പ്രൊഫസർ പരാതിയിൽ പറഞ്ഞു.

രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊഫസറുടെ പേരിൽ അച്ചടക്കനടപടിക്ക് വിദ്യാർത്ഥി പ്രശ്‌നപരിഹാരത്തിനുള്ള ബി.എ.എസ്.ജി. സമിതിയാണ് ശുപാർശചെയ്തത്. ഇത് സിൻഡിക്കേറ്റും അംഗീകരിച്ചു. വനിതാ പഠനത്തിൽ പിഎച്ച്.ഡി. നേടിയ സർവകലാശാലയിലെ ഏക അദ്ധ്യാപികയാണ് ഡോ. മോളി കുരുവിള. എന്നിട്ടും ഇവരെ പഠനബോർഡിൽ ഉൾപ്പെടുത്താതെ രാഷ്ട്രീയ വൈരം തീർക്കുകയാണ് അധികൃതർ.

എസ്.എഫ്.ഐ. മുൻ വനിതാനേതാവിന് അന്യായമായി മാർക്ക് നൽകാൻ തയ്യാറാകാത്തതാണ് പ്രശ്‌നത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. 2007-09 ബാച്ചിലെ എം.എ. വിദ്യാർത്ഥിനിയായിരുന്ന നേതാവിന് ഹാജർ അടിസ്ഥാനത്തിലെ ഇന്റേണൽമാർക്ക് കുറവായിരുന്നു. വിദ്യാർത്ഥികളുടെ പരാതിയിൽ വിദ്യാർത്ഥി ക്ഷേമവിഭാഗം ഡീൻ എല്ലാവർക്കും ഒരേപോലെ മാർക്ക് നൽകാൻ നിർദേശിച്ചു. സർവകലാശാലാ നിയമപ്രകാരം ഇതു സാധ്യമല്ലാത്തതിനാൽ അവ്യക്തത നീക്കാൻ വൈസ് ചാൻസലർക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചു.

നിയമപരമായാണ് മാർക്ക് നൽകിയതെന്നു ബോധ്യപ്പെട്ടതോടെ പരാതി തീർപ്പായി. 2018-ൽ ഇതേ വിദ്യാർത്ഥി അന്നത്തെ വകുപ്പുമേധാവിയെ സമീപിച്ച് ഇന്റേണൽമാർക്ക് വർധന ആവശ്യപ്പെട്ടു. അന്നത്തെ എല്ലാ വിദ്യാർത്ഥികളുടെയും മാർക്ക് നാല് എന്നാക്കി. മൂന്ന്, നാല് സെമസ്റ്ററുകളിലായി വിദ്യാർത്ഥി നേതാവിനും ആനുകൂല്യം ലഭിച്ചു. ഓരോപേപ്പറിലും ഹാജർകൂടി കണക്കിലെടുത്ത് 21 മാർക്ക് ഇവർ അധികംനേടി. നാലാം സെമസ്റ്ററിലെ ഹാജർ കുറവുകാരണം ഇളവുതേടി പരീക്ഷയെഴുതിയ നേതാവിന് ഹാജർ ഇനത്തിൽ ഒരു മാർക്കിനുപോലും അർഹതയില്ലെന്ന് ഡോ. മോളി വിശദീകരിക്കുന്നു.

തിരുത്തിയ മാർക്ക് പരീക്ഷാഭവനിലേക്കയയ്ക്കാതെ വൈകിച്ചെന്നു കാണിച്ചാണ് കഴിഞ്ഞവർഷം ഡോ. മോളി കുരുവിളയ്‌ക്കെതിരേ ഇപ്പോൾ ഇതേ വകുപ്പിലെ അദ്ധ്യാപികകൂടിയായ ഇവർ ബി.എ.എസ്.ജിക്ക് പരാതി സമർപ്പിച്ചത്. വിശദാംശങ്ങളെല്ലാം വകുപ്പുമേധാവി, രജിസ്ട്രാർ, ഡീൻ എന്നിവരെ അറിയിച്ചെങ്കിലും തന്റെ വാദം കേട്ടില്ലെന്ന് ഡോ. മോളി പറയുന്നു.

മാനസികമായി പീഡിപ്പിക്കുന്നതായി മറ്റൊരു ഗവേഷണ വിദ്യാർത്ഥിനിയും മോളി കുരുവിളയുടെ പേരിൽ പരാതിനൽകിയിരുന്നു. ഗവേഷണത്തിൽ പുരോഗതിയില്ലാത്തതും സ്ഥിരമായി പഠനവകുപ്പിൽ വരാത്തതും ചോദ്യംചെയ്തതിനാണ് ഈ പരാതിയെന്നാണ് പ്രൊഫസറുടെ ആക്ഷേപം. മാർക്ക് ദാനംചെയ്ത അദ്ധ്യാപികയുടെയും ഇതിനു കൂട്ടുനിന്നവരുടെയും പേരിൽ നടപടിയാവശ്യപ്പെട്ട് സിൻഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദും വി സിക്ക് പരാതിനൽകി. മാർക്ക് ദാനം ലഭിച്ച അദ്ധ്യാപികയെ സർവീസിൽനിന്ന് നീക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP