Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യോഗ്യതാ പരീക്ഷയുടെ മാർക്ക് ഉയർത്തും; കായികക്ഷമത പരിശോധിക്കാൻ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഏർപ്പെടുത്തും; കോവിഡ് പശ്ചാത്തലത്തിൽ കരസേനാ റിക്രൂട്ട്‌മെന്റ് ശൈലിയും അടിമുടി മാറുന്നു

യോഗ്യതാ പരീക്ഷയുടെ മാർക്ക് ഉയർത്തും; കായികക്ഷമത പരിശോധിക്കാൻ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഏർപ്പെടുത്തും;  കോവിഡ് പശ്ചാത്തലത്തിൽ കരസേനാ റിക്രൂട്ട്‌മെന്റ് ശൈലിയും അടിമുടി മാറുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ കരസോ റിക്രൂട്ട്‌മെന്റ് റാലിയിലും അടിമുടി മാറ്റം വരുന്നു. റാലിക്കെത്തുന്നവരുടെ തിരക്കുകുറയ്ക്കാൻ യോഗ്യതാപരീക്ഷയുടെ മാർക്ക് ഉയർത്താനും കായികക്ഷമത പരിശോധിക്കാൻ ആർ.എഫ്.ഐഡി. (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ഉപയോഗിക്കാനുമാണ് ആലോചന നടക്കന്നത്. ഉദ്യോഗാർഥിയുടെ പൊക്കവും നെഞ്ചളവും ലേസർ ഇമേജിങ് വഴി രേഖപ്പെടുത്തും. സമൂഹിക അകലം പാലിക്കുന്ന വിധത്തിലായിരിക്കും റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ നടക്കുക.

കോവിഡിനെത്തുടർന്ന് രാജ്യത്തെ റിക്രൂട്ട്മെന്റ് റാലികൾ ഉപേക്ഷിച്ചതിനാൽ ഓരോവർഷവും നിശ്ചിതശതമാനംപേരെ റിക്രൂട്ട് ചെയ്യണമെന്ന വ്യവസ്ഥ ഇക്കൊല്ലം നടപ്പായില്ല. അതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കരസേനാറാലി നടത്താനാണ് നീക്കം. ശരാശരി ഇരുപത്തയ്യായിരം മുതൽ നാൽപ്പതിനായിരംപേരാണ് ഓരോ റാലിക്കും എത്താറ്. ഇന്നത്തെ സാഹചര്യത്തിൽ ഇത്രയുംപേരെ പങ്കെടുപ്പിക്കാൻ ജില്ലാഭരണകൂടങ്ങൾ അനുമതിനൽകില്ല. അതിനാൽ അടിസ്ഥാനയോഗ്യതാ മാർക്ക് ഉയർത്തി തിരക്കുകുറയ്ക്കും.

ജനറൽഡ്യൂട്ടി സോൾജിയർക്ക് എസ്.എസ്.എൽ.സി.ക്ക് 45 ശതമാനം മാർക്ക് എന്നത് 50-55 ആക്കും. സോൾജിയർ ടെക്നിക്കൽ, ക്ലാർക്ക്, നഴ്സിങ് അസിസ്റ്റന്റ് എന്നിവരുടെ 12-ാം ക്ലാസിന്റെ മാർക്ക് 50-ൽനിന്ന് അഞ്ചോ പത്തോ ശതമാനം കൂട്ടും. എഴുത്തുപരീക്ഷ ഓൺലൈനാക്കുന്നതും പരിഗണിക്കും. ആർ.എഫ്.ഐഡി. വഴിയായിരിക്കും ഓട്ടത്തിന്റെ സമയം കണക്കാക്കുക. ഇതിന് ഡിജിറ്റൽ ഡേറ്റ രേഖപ്പെടുത്തിയ രണ്ടു ടാഗുകൾ ഉദ്യോഗാർഥിക്ക് നൽകും. ഒന്ന് കൈയിലും രണ്ടാമത്തേത് ചെസ്റ്റ്‌നമ്പരിലും. അഞ്ചോ പത്തോ പേരെ ഒരേസമയം ഓടിക്കും. ഓരോരുത്തരുടെയും തുടക്കസമയവും അവസാനിക്കുന്ന സമയവും ടാഗിൽനിന്ന് റേഡിയോതരംഗങ്ങൾ വഴി ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിലെത്തും. സാധാരണ 100 മീറ്റർ ഓട്ടത്തിൽ പത്തുപേർ പങ്കെടുത്താൽ പത്തുപേർ സ്റ്റോപ്പ് വാച്ചുമായി നിൽക്കണമായിരുന്നു. 1.6 കിലോമീറ്റർ ഓട്ടത്തിന് 200-250 പേരെ ഒന്നിച്ചാണ് പങ്കെടുപ്പിക്കാറ്.

പൊക്കവും സാധാരണ നെഞ്ചളവും വികസിപ്പിച്ച നെഞ്ചളവും ഉദ്യോഗാർഥിയുടെ അടുത്തുചെല്ലാതെ ഉദ്യോഗസ്ഥർക്ക് അകലെനിന്നുതന്നെ രേഖപ്പെടുത്താവുന്നതാകും ഇനിയുള്ള രീതി. സാമൂഹികഅകലം പാലിച്ചും സമ്പർക്കമില്ലാതെയും സൈനിക റിക്രൂട്ട്മെന്റിനുള്ള നിർദേശങ്ങളാണ് പരിശോധിക്കുന്നത്. റായ്ഗഡ് പൊലീസിലടക്കം ആർ.എഫ്.ഐ.ഡി. ഉപയോഗിച്ച് റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് ആർമി റിക്രൂട്ടിങ് ഓഫീസുള്ളത്. ഒക്ടോബറിൽ കൊല്ലത്ത് റാലി നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. ഓരോതവണയും 1500 മുതൽ 2500 പേരെയാണ് സൈന്യത്തിൽ തിരഞ്ഞടുക്കാറ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP