Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാർഗോ വഴി പാഴ്സലായി എത്തിയ സ്വർണം വിട്ടുനൽകാൻ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉന്നതൻ ഇടെപട്ടുവെന്ന് ജയ്ഹിന്ദ് ടിവി; ഐഎഎസ് ഉന്നതന്റെ പങ്ക് പരിശോധിച്ച് എൻഐഎയും കേന്ദ്ര ഇന്റലിജൻസും; കടത്തുമായി മുതിർന്ന ഓഫീസർക്ക് പങ്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ; ഇടപെട്ടെങ്കിൽ തന്നെ അത് വ്യക്തി ബന്ധം കൊണ്ട് തെറ്റിധരിപ്പിച്ചതു കൊണ്ടെന്നും അന്വേഷണ ഏജൻസികൾ; ഡിപ്ലോമാറ്റിക് പാഴ്‌സലിൽ സ്വർണ്ണ കടത്തിൽ 'രാഷ്ട്രീയം' ഉണ്ടെന്ന് കോൺഗ്രസ് ചാനൽ

കാർഗോ വഴി പാഴ്സലായി എത്തിയ സ്വർണം വിട്ടുനൽകാൻ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉന്നതൻ ഇടെപട്ടുവെന്ന് ജയ്ഹിന്ദ് ടിവി; ഐഎഎസ് ഉന്നതന്റെ പങ്ക് പരിശോധിച്ച് എൻഐഎയും കേന്ദ്ര ഇന്റലിജൻസും; കടത്തുമായി മുതിർന്ന ഓഫീസർക്ക് പങ്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ; ഇടപെട്ടെങ്കിൽ തന്നെ അത് വ്യക്തി ബന്ധം കൊണ്ട് തെറ്റിധരിപ്പിച്ചതു കൊണ്ടെന്നും അന്വേഷണ ഏജൻസികൾ; ഡിപ്ലോമാറ്റിക് പാഴ്‌സലിൽ സ്വർണ്ണ കടത്തിൽ 'രാഷ്ട്രീയം' ഉണ്ടെന്ന് കോൺഗ്രസ് ചാനൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണവേട്ടയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. ഗൾഫിൽ നിന്ന് കാർഗോ വഴി പാഴ്സലായി എത്തിയ സ്വർണം വിട്ടുനൽകാൻ ഇടപെട്ടത് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഉന്നതൻ. ഇയാളുടെ പങ്ക് സംബന്ധിച്ചും കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയ്ഹിന്ദ് ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന ജോലി ചെയ്യുന്നത് ഐടി വകുപ്പിന് കീഴിലെ കേരളാ സ്‌പെയ്‌സ് പാർക്കിലാണെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് കേരളത്തിലെ മുതിർന്ന ഐഎഎസുകാരനെതിരെ അന്വേഷണം നടക്കുന്നുവെന്ന സൂചന ജയ്ഹിന്ദ് ടിവി പുറത്തു വിട്ടത്.

യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ച് വെച്ചത്. സംസ്ഥാനത്ത് ഇതിനകം നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ സ്വർണ്ണ വേട്ടയാണ് തിരുവനന്തപുരത്ത് നടന്നിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ദിവസം മുമ്പ് ദുബായിൽ നിന്നെത്തിയ കാർഗോയിലാണ് സ്വർണ്ണമെത്തിയത്. മുമ്പും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അന്നും രക്ഷാകവചം തീർത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇതേ ഉന്നതനാണെന്നാണ് ജയ്ഹിന്ദ് ടിവിയുടെ വാർത്ത. സിപിഎമ്മിലെ ഉന്നതരും വിഷയത്തിൽ ഇടപെട്ടതായാണ് വിവരമെന്ന് ജയ്ഹിന്ദ് ടിവി റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിലെ മുതിർന്ന ഐഎസ് എസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ കേന്ദ്ര ഏജൻസികളും പരിശോധിക്കുന്നുണ്ട്. എൻ ഐ എയും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്. തെറ്റിധാരണ കാരണം വ്യക്തി ബന്ധം കാരണം ഈ ഉദ്യോഗസ്ഥൻ ഇടെപട്ടതാകാമെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ അന്വേഷണം തുടരൂ. സരിതിനേയും

ഇതിനിടെ ബിജെപി നേതാക്കളെ ഇടപെടുത്തി കേസ് ഒതുക്കാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ടെന്ന് ജയ്ഹിന്ദ് ടിവി റിപ്പോർട്ട് ചെയ്യുന്നു. കോൺസുലേറ്റ് വഴിയാണ് വന്നത് എന്നതും ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. പിടിയിലായ സരിത് യു.എ.ഇ. കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന് സ്ഥിരീകരണം. കോൺസുലേറ്റിലെ പി.ആർ.ഒ. ആണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി.

കോൺസുലേറ്റിലെ മുൻ ജീവനക്കാരനാണ് സരിത്. ചില വഴിവിട്ട ബന്ധങ്ങളുടെ പേരിൽ ഇയാളെ നേരത്തെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ജോലി പോയിട്ടും കോൺസുലേറ്റിലെ പി.ആർ.ഒ. ചമഞ്ഞ് ഒട്ടേറേപേരെ കബളിപ്പിച്ചിരുന്നു. കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്തായിരുന്നു ഇതെല്ലാം. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് സരിത്. കൊച്ചിയിൽ എത്തിച്ച ഇയാളുടെ അറസ്റ്റ് തിങ്കളാഴ്ച തന്നെ രേഖപ്പെടുത്തും. അതേസമയം, സരിതിന്റെ കൂട്ടാളിയായ യുവതിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. യുവതിയും യു.എ.ഇ. കോൺസുലേറ്റിലെ മുൻജീവനക്കാരിയാണ്. കോൺസുലേറ്റിലെ കൂടുതൽ പേർക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നും സംശയമുണ്ട്.

കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോൺസുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിൽ ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്തിന് ശ്രമിക്കുന്നത് കേരളത്തിൽ ആദ്യമാണ്. 2013-ൽ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ സിങ്കപ്പൂരിൽനിന്നെത്തിയ യു.എ.ഇ. ഡിപ്ലോമാറ്റിനെ 37 കിലോഗ്രാം സ്വർണാഭരണങ്ങളുമായി പിടികൂടിയിരുന്നു. സിങ്കപ്പൂരിൽനിന്ന് ഡൽഹിയിലേക്കുവന്ന ഉദ്യോഗസ്ഥൻ വിമാനത്തിൽ കൊണ്ടുവന്ന ബാഗേജിലാണ് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. ഒപ്പം വിമാനത്തിൽ യാത്ര ചെയ്ത വ്യവസായിക്കു വേണ്ടിയായിരുന്നു ഇതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരേ നടപടിയുമുണ്ടായി.

ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജ്. ബാഗ് എന്നാണ് പറയാറുള്ളതെങ്കിലും ഇവ പെട്ടികളോ കാർട്ടണുകളോ ബ്രീഫ്‌കേസുകളോ തുകൽസഞ്ചികളോ കണ്ടെയ്‌നറുകളോ ഒക്കെയാകാം. നയതന്ത്ര പ്രതിനിധികൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുന്ന അവകാശങ്ങൾ ഇത്തരം ഡിപ്ലോമാറ്റിക് ബാഗേജുകൾക്കുമുണ്ട്. ഇതിൽ ഡിപ്ലോമാറ്റിക് ബാഗേജാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടാകും. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്കു പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. എന്നാൽ, സംശയമുണ്ടായാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പരിശോധിക്കാം. ഇതാണ് തിരുവനന്തപുരത്ത് സംഭവിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP