Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കുട്ടികൾ ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്നോ?  ഇക്കാര്യങ്ങൾ  ശ്രദ്ധിക്കൂ

സ്വന്തം ലേഖകൻ

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്. കുട്ടികളുടെ പ്രിയ ഭക്ഷണങ്ങൾ മാറി മാറി ഉണ്ടാക്കി നോക്കിയാലും പലവിധ രുചികൾ, നിറങ്ങൾ ഒക്കെ പരീക്ഷിച്ചു നോക്കിയാലും ചിലപ്പോൾ ഒരു ബലവും ഉണ്ടാകയില്ല. കുട്ടികൾ മെലിഞ്ഞ് തന്നെ ഇരിക്കും. അമ്മമാരിൽ നിന്നും  സ്ഥിരകം കേൾക്കുന്ന ഒരു കാര്യമാണ് ഇത്. കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയെന്നത് വിശപ്പ്  എന്താണ് എന്ന് സ്വയം അനുഭവിച്ചറിഞ്ഞു തുടങ്ങുന്നതു വരെയുള്ള പ്രായത്തിൽ  ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്.  ഇതിന്റെ പേരിൽ കുട്ടികളെ തള്ളുന്നതിന് പകരം മികച്ച ഒരു പ്ലാനിങ് നടത്തുന്നതാണ്. 

 ഓരോ പ്രായത്തിലും കുഞ്ഞുങ്ങൾക്ക് ഓരോ തരം ഭക്ഷണമാണ് നൽകേണ്ടത്. കുട്ടികളുടെ ബുദ്ധി വളർച്ചക്ക് . ഒരു വയസ്സു മുതൽ രണ്ടു വയസ്സു വരെ നൽകുന്ന ഭക്ഷണം  സഹായകരമാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ ഭക്ഷണം നേരത്തെ പ്ലാൻ ചെയ്യണം. അതുകൊണ്ട് തന്നെ . ഒാരോ ദിവസവും ഇതു ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ മൂന്നു ദിവസത്തെ ഉള്ള പ്ലാൻ ഒരുമിച്ച്‌ ചെയ്യാവുന്നതാണ്. കുട്ടികളുടെ ആരോഗ്യത്തിന്  ലളിതമായ ഭക്ഷണമാണ് ആരോഗ്യത്തിനും ബുദ്ധിക്കും അനിവാര്യം. 

കുട്ടികളെ കാഴ്ചകൾ കാണിച്ചും വർത്തമാനം പറഞ്ഞും അവർക്കൊപ്പം കളിച്ചുരസിസിച്ചും വേണം ഭക്ഷണം കൊടുക്കേണ്ടത്.  പച്ചക്കറികളും, പ്രോട്ടീനും കാർബോഹൈഡ്രേറ്റ്സും  ഇത്തരത്തിൽ ഡയറ്റ് തയ്യാറാക്കുമ്പോൾ കൃത്യമായ അളവ്  പാലിക്കേണ്ടതാണ്. എന്നാൽ കുട്ടികളെ എല്ലാവിധ രുചികളും പരിചയിക്കണം.  സമീകൃതമായി എരുവ് , പുളി, മധുരം എന്നിവ നൽകണം. 

വീട്ടിലെ അംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണുന്നതിലൂടെ അവരുടെ മാതാപിതാക്കളെ അനുകരിക്കാൻ കുട്ടികളും ശ്രമിക്കാറുണ്ട്.  ഇതിലൂടെ വർ ഭക്ഷണം കഴിക്കാൻ ശ്രമിക്കും. തീന്മേശയിൽ കുട്ടിക്കും  മൂന്നു വയസ്സു മുതൽ സ്ഥാനം നൽകുക.  കുട്ടികൾ അത്രപെട്ടെന്ന് അമ്മയുണ്ടാക്കുന്ന രുചികരമായ ഭക്ഷണം  അംഗീകരിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ അതുമായി പൊരുത്തപ്പെടാൻ ചിലപ്പോൾ കുട്ടികൾക്ക് സമയം വേണ്ടി വരും.  അക്കാര്യവും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP