Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സരിതിനേയും സ്വപ്‌നയേയും കോൺസുലിൽ നിന്ന് ഒഴിവാക്കിയത് ആറു മാസം മുമ്പ്; വഴി വിട്ട ബന്ധത്തിന് പുറത്താക്കിയ മുൻ പി ആർ ഒയ്ക്ക് ഡിപ്ലോമാറ്റ് പാഴ്‌സൽ വാങ്ങാനുള്ള അവകാശം കിട്ടിയത് ദുരൂഹം; എല്ലാത്തിനും പിന്നിൽ ചരടു വലിച്ചത് സരിതിന്റെ അതിശക്തയായ രാഷ്ട്രീയ സ്വാധീനമുള്ള പെൺസുഹൃത്ത്; സംശയ മുന നീളുന്നത് മണക്കാട്ടെ കോൺസുലേറ്റ് ഓഫീസിനൊപ്പം സെക്രട്ടറിയേറ്റിലെ ഇടനാഴിയിലേക്കും; കസ്റ്റംസ് തിരയുന്നത് ഐടി വകുപ്പിലെ ഉന്നതന്റെ അടുത്ത സുഹൃത്തിനെ

സരിതിനേയും സ്വപ്‌നയേയും കോൺസുലിൽ നിന്ന് ഒഴിവാക്കിയത് ആറു മാസം മുമ്പ്; വഴി വിട്ട ബന്ധത്തിന് പുറത്താക്കിയ മുൻ പി ആർ ഒയ്ക്ക് ഡിപ്ലോമാറ്റ് പാഴ്‌സൽ വാങ്ങാനുള്ള അവകാശം കിട്ടിയത് ദുരൂഹം; എല്ലാത്തിനും പിന്നിൽ ചരടു വലിച്ചത് സരിതിന്റെ അതിശക്തയായ രാഷ്ട്രീയ സ്വാധീനമുള്ള പെൺസുഹൃത്ത്; സംശയ മുന നീളുന്നത് മണക്കാട്ടെ കോൺസുലേറ്റ് ഓഫീസിനൊപ്പം സെക്രട്ടറിയേറ്റിലെ ഇടനാഴിയിലേക്കും; കസ്റ്റംസ് തിരയുന്നത് ഐടി വകുപ്പിലെ ഉന്നതന്റെ അടുത്ത സുഹൃത്തിനെ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: സരിത്തിനെ യുഎഇ കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയത് വഴിവിട്ട ബന്ധത്തിന്. സരിത്തിനൊപ്പം കോൺസുലേറ്റിലെ ജീവനക്കാരിയായ സ്വപ്‌നയേയും കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയിരുന്നു. സ്വപ്‌ന ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ കേരളാ സ്‌പെയ്‌സ് പാർക്ക് എന്ന സ്ഥാപനത്തിലെ പ്രോജക്ട് ഓഫീസറാണ്. കേരളാ ഐടി വകുപ്പിന് കീഴിലാണ് ഈ പാർക്ക്. കോൺസുലേറ്റിൽ നിന്ന് പുറത്തായെങ്കിലും ആരേയും ഇക്കാര്യം സരിത് അറിയിച്ചിരുന്നില്ല. പലവിധ തട്ടിപ്പുകൾ പിന്നേയും തുടർന്നു. പാഴ്‌സൽ എത്തിക്കാനുള്ള കരാറും നേടി. ഇതിന് പിന്നിൽ സ്വർണ്ണ കടത്തിലെ സാധ്യതകൾ മനസ്സിലാക്കിയതെന്നാണ് വിലയിരുത്തൽ. കോൺസുൽ ജനറലിന്റെ അതിവിശ്വസ്തരെ പോലെയാണ് ഇവരെല്ലാം പ്രവർത്തിച്ചത്.

കോൺസുലേറ്റിന് രണ്ട് നിലയാണുള്ളത്. ഇതിൽ കോൺസുലേറ്റ് ജനറൽ ഇരിക്കുന്ന നില കേന്ദ്രീകരിച്ചായിരുന്നു സരിത് പ്രവർത്തിച്ചിരുന്നത്. വിവാദങ്ങൾ ഉയർന്നതോടെ സരിതിനെ പുറത്താക്കി. എന്നാലും ഇവിടെ സ്വാധീനത്തിന് കുറവ് വന്നില്ല. പല വിധ ഇടപാടുകൾ സരിത് തുടർന്നു. സരിതിന്റെ സുഹൃത്തും കോൺസുലർ ഓഫീസിലെ മറ്റൊരു മുൻ ജീവനക്കാരിയും കസ്റ്റംസിന്റെ സംശയ നിഴലിലുണ്ട്. ഇവർ നിലവിൽ ഒളിവിലാണ്. ഇവരെ കിട്ടിയാൽ മാത്രമേ കോൺസുലേറ്റിലെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരൂ. തലസ്ഥാനത്തെ ബിസിനസ് പ്രമുഖരുമായി അടുത്ത ബന്ധമുള്ള ഇവർക്ക് മുമ്പ് ചർച്ച ചെയ്ത സോളാർ കേസിന് സമാനമായ ഉന്നത ബന്ധങ്ങളുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തുന്നത്. അന്വേഷണം മുമ്പോട്ട് പോയാൽ തട്ടിപ്പിന്റെ വ്യാപ്തി വലുതാകും.

അതിനിടെ സരിതിനേയും സ്വപ്‌നയേയും ആറുമാസം മുമ്പ് പുറത്താക്കാനുള്ള കാരണം കോൺസുൽ ജനറൽ വ്യക്തമാക്കുന്നുമില്ല. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയാണ്. മറ്റ് ജീവനക്കാരും പ്രതികരണത്തിന് തയ്യാറല്ല. കോൺസുൽ ജനറൽ ഓഫീസിൽ ഇപ്പോൾ ജോലി ചെയ്യുന്ന ചിലരുമായി ഇവർക്ക് അടുപ്പമുണ്ടെന്ന് സൂചനയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ജീവനക്കാരേയും കസ്റ്റംസ് ചോദ്യം ചെയ്യും. കോൺസുലേറ്റിലെ പാഴ്‌സൽ കൈകാര്യം ചെയ്യാനുള്ള അനുമതി എങ്ങനെയാണ് സരിതിന് കിട്ടിയതെന്നതും അജ്ഞാതമാണ്. മോശം സ്വഭാവത്തിന്റെ പേരിൽ പുറത്താക്കിയ ഉദ്യോഗസ്ഥൻ ഇപ്പോഴും പാഴ്‌സൽ കൈകാര്യം ചെയ്യുന്നത് കസ്റ്റംസിനേയും ഞെട്ടിച്ചിട്ടുണ്ട്.

അതിനിടെ കൊച്ചി വിമാനത്താവളത്തിലും തിരുവനന്തപുരത്തെ കോൺസുലേറ്റിനായി പാഴ്‌സൽ എത്തിയിട്ടുണ്ട്. സരിതും പെൺസുഹൃത്തും കൊച്ചിയിൽ എത്തി ഈ പാഴ്‌സലുകൾ കൈക്കലാക്കിയിട്ടുമുണ്ട്. എപ്പോഴും റെഡ്ബുൾ പാനിയം കുടിക്കുന്ന യുവതി വിവാഹിതയാണ്. ഇവരുടെ വീട്ടിൽ നിശാ പാർട്ടികൾ സ്ഥിരമായി നടന്നിരുന്നുവെന്നും സൂചനയുണ്ട്. പൂജപ്പുരയിലെ ഫ്‌ളാറ്റിലായിരുന്നു മാസങ്ങൾക്ക് മുമ്പ് വരെ താമസിച്ചിരുന്നത്. ഇവരെ അവിടെ നിന്നും ഇറക്കി വിട്ടതും ചർച്ചകളിലുണ്ട്. ഇങ്ങനെ ഏറെ ദുരൂഹതയുള്ള സരിതിന്റെ പെൺസുഹൃത്തിനെ തേടിയാണ് കസ്റ്റംസിന്റെ അന്വേഷണം.

ഇവർക്ക് നല്ല രാഷ്ട്രീയ സ്വാധീനവും ഉണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് സരിതും സ്വർണ്ണ കടത്തിൽ പങ്കാളിയാകുന്നത്. മദ്യപാന ശീലമുള്ള യുവതി തന്നെയാണ് കേസിലെ മുഖ്യതാരമെന്ന സൂചനയാണ് കസ്റ്റംസും നൽകുന്നത്. സരിത് കുറ്റസമ്മതം നടത്തി കഴിഞ്ഞു. ഡിപ്ലോമാറ്റിക് പാഴ്‌സൽ പൊലീസ് തുറന്നു നോക്കിയതിന് പിന്നിൽ സ്വർണ്ണ കടത്തിലെ ഒറ്റുകാരാണെന്നും സരിതും സംഘവും തിരിച്ചറിയുന്നു. സെക്രട്ടറിയേറ്റിലെ ഇടനാഴികളിലും ഇവർക്ക് സ്വാധീനമുണ്ട്. പ്രമുഖ കൺസൾട്ടൻസിയുടെ കേരളത്തിലെ ഏജന്റാണ് ഇവരെന്നും സംശയിക്കുന്നു. ഐടി വകുപ്പിലെ ഉന്നതന്റെ അടുത്ത സുഹൃത്താണ് കസ്റ്റംസ് സംശയിക്കുന്ന പെൺ കുരത്ത്.

ഇതോടെ തിരുവനന്തപുരത്തെ സ്വർണ്ണകടത്തിന്റെ വ്യാപ്തി കൂടുകയാണ്. എൻ ഐ എയും വിവരങ്ങൾ തേടി കഴിഞ്ഞു. കേന്ദ്ര ഇന്റലിജൻസും സജീവമായി അന്വേഷണം നടത്തുന്നു. സരിതിന്റെ പെൺസുഹൃത്തിനെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം. പ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്തിന് ശ്രമിക്കുന്നത് കേരളത്തിൽ ആദ്യമാണ് പിടിക്കപ്പെടുന്നത്. 2013-ൽ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ സിങ്കപ്പൂരിൽനിന്നെത്തിയ യു.എ.ഇ. ഡിപ്ലോമാറ്റിനെ 37 കിലോഗ്രാം സ്വർണാഭരണങ്ങളുമായി പിടികൂടിയിരുന്നു. സിങ്കപ്പൂരിൽനിന്ന് ഡൽഹിയിലേക്കുവന്ന ഉദ്യോഗസ്ഥൻ വിമാനത്തിൽ കൊണ്ടുവന്ന ബാഗേജിലാണ് സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നത്. ഒപ്പം വിമാനത്തിൽ യാത്ര ചെയ്ത വ്യവസായിക്കു വേണ്ടിയായിരുന്നു ഇതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരേ നടപടിയുമുണ്ടായി.

തിരുവനന്തപുരത്ത് ഇത്തരത്തിലൊരു ബാഗേജ് എത്തും മുമ്പുതന്നെ കസ്റ്റംസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് ബാഗേജ് വിട്ടു നൽകാതെ പിടിച്ചിട്ടത്. ഇതിനിടെ പരിശോധനയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. തുടർന്ന് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. പ്രത്യേക അവകാശങ്ങളുള്ള, പരിശോധനയില്ലാത്ത നയതന്ത്ര സംവിധാനം ഉപയോഗിച്ച് സ്വർണക്കടത്തിന് ശ്രമിച്ചത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധനയുണ്ടാകും. കേരളത്തിൽ വിമാനത്താവളങ്ങളിൽ ഒറ്റത്തവണ നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്നത്. 15 കോടി രൂപ മൂല്യംവരുന്ന 30 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. കാർഗോ വഴി സ്വർണക്കടത്ത് പിടികൂടുന്നതും ഇതാദ്യം. പതിറ്റാണ്ടുകൾക്കു മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ വഴി കള്ളനോട്ട് കടത്തിയത് പിടികൂടിയിരുന്നു.

ഇതിനു മുൻപ് നടന്ന ഏറ്റവും വലിയ സ്വർണവേട്ട 2019 മെയ്‌ 13-ന് 25 കിലോ പിടികൂടിയതായിരുന്നു. രണ്ട് യാത്രക്കാരിൽനിന്നാണ് അന്നത് പിടികൂടിയത്. കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ പിന്നീട് ഈ കേസിൽ അറസ്റ്റിലായി. 2019 ഏപ്രിൽ 30-ന് 10 കിലോ സ്വർണം കടത്താൻ ശ്രമിക്കവേ വിമാനത്താവളത്തിലെ കരാർ ജീവനക്കാരനെ പിടികൂടിയിരുന്നു. വിദേശത്തുനിന്നെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണമടങ്ങിയ പെട്ടി വാങ്ങി കസ്റ്റംസ് പരിശോധന നടത്താത്ത ഗേറ്റ് വഴി പുറത്തേക്കു പോകുമ്പോഴാണ് ഇയാൾ അറസ്റ്റിലായത്. യാത്രക്കാരിൽനിന്ന് പരമാവധി അഞ്ചു കിലോ ഗ്രാം വരെയുള്ള സ്വർണം പിടികൂടിയിട്ടുണ്ട്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചോ ശരീരത്തിൽ ചേർത്തുവെച്ചോ സ്വർണം കടത്തുന്നതാണ് പതിവുരീതി.

സ്വർണക്കടത്തിൽ രാജ്യത്ത് മുൻനിരയിലാണ് കേരളത്തിലെ വിമാനത്താവളങ്ങൾ. 2019 മാർച്ചിനും സെപ്റ്റംബറിനുമിടയിൽ സംസ്ഥാനത്തെ എയർപോർട്ടുകൾവഴി 150.479 കിലോ സ്വർണം കടത്തിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് കൂടുതൽ. ആഭരണങ്ങൾ, സ്വർണക്കഷ്ണങ്ങൾ, കുഴമ്പ്, ബിസ്‌കറ്റുകൾ എന്നിങ്ങനെയുള്ള രൂപങ്ങളിലാണ് സ്വർണം കൂടുതലായി കടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP