Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണം പൂശിയ ചായക്കപ്പുകൾ, ബാത്ത് ടബും, ടോയിലറ്റ് സീറ്റും സ്വിമ്മിങ് പൂളും അടക്കം സ്വർണം പൂശി; ലോകത്തെ ആദ്യത്തെ സ്വർണം പൂശിയ പഞ്ചനക്ഷത്ര ഹോട്ടൽ വിയറ്റ്‌നാമിൽ പ്രവർത്തനം തുടങ്ങി; അത്യാഢംബരത്തിന്റെ അവസാന വാക്കായി ഹനോയിലെ ഗോൾഡൻ ലേക്ക് ഹോട്ടൽ

സ്വർണം പൂശിയ ചായക്കപ്പുകൾ, ബാത്ത് ടബും, ടോയിലറ്റ് സീറ്റും സ്വിമ്മിങ് പൂളും അടക്കം സ്വർണം പൂശി; ലോകത്തെ ആദ്യത്തെ സ്വർണം പൂശിയ പഞ്ചനക്ഷത്ര ഹോട്ടൽ വിയറ്റ്‌നാമിൽ പ്രവർത്തനം തുടങ്ങി; അത്യാഢംബരത്തിന്റെ അവസാന വാക്കായി ഹനോയിലെ ഗോൾഡൻ ലേക്ക് ഹോട്ടൽ

മറുനാടൻ ഡെസ്‌ക്‌

ഹനോയ്: ആഡംബരത്തിന്റെ അവസാന വാക്ക് എന്നു വേണമെങ്കിൽ പറയാം. അതാണ് വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിൽ ഗോൾഡൻ ലേക്ക് ഹോട്ടൽ. അടിമുടി സ്വർണം പൂശിയ ഹോട്ടലാണ് ഇത്. ചായക്കപ്പ് മുതൽ സ്വിമ്മിങ് പൂൾ വരെ സ്വർണ പൂശിയ ഹോട്ടലാണ് വിയറ്റ്‌നാമിൽ പ്രവർത്തനം തുടങ്ങിയത്.

160 മില്യൺ പൗണ്ട് ചിലവഴിച്ചു കൊണ്ടാണ് ഈ പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ഹോട്ടലിന്റെ പുറംഭാഗവും അകംഭാഗവും അടക്കം സ്വർണം പൂശിയാണ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഒരുക്കിയത്. ഒരു ദിവസം ആഢബംബ സൗകര്യങ്ങളോടു കൂടി ഈ ഹോട്ടലിൽ താമസിക്കാൻ ഒരാൾക്ക് ചിലവു വരിക 250 ഡോളറാണ്.

ഹു ഡിയോംഗ് ചെയർമാനായ ഹോവ ബിന ഗ്രൂപ്പിന്റെതാണ് ഈ ആഡംബര ഹോട്ടൽ. ഒരേ സമയം സാധാരണക്കാരെയും അതിസമ്പന്നരെയും ആകർഷിക്കാൻ പോന്ന ഹോട്ടലാണ് ഈ സ്വർണം പൂശിയ ഹോട്ടൽ എന്നാണ് ഹോവ ബിന ഗ്രൂപ്പ് പറയുന്നത്. ഇത്തരമൊരു ഹോട്ടൽ ലോകത്ത് മറ്റൊരിടത്തും ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു.

സ്വർത്തളികയിൽ ഉണ്ണാനും സ്വർണം പൂശിയ കട്ടിലിൽ കിടന്നുറങ്ങാനും സാധിക്കുമെങ്കിലും വലിയ തുക ചെലവാകുന്നില്ലെന്നാണ് ഇവർ പറയുന്നത്. സ്വർണം പൂശലിൽ ആഡംബരം തീർക്കുമ്പോഴും ചിലവു കുറഞ്ഞ രീതിയിലാണ് ഇതെന്നും കമ്പനി പറയുന്നു. വസ്തുക്കളിൽ സ്വർണം പൂശുന്ന ഒരു ഫാക്ടറി തന്നെ ഈ ഹോട്ടൽ ഗ്രൂപ്പിന്റെതായുണ്ട്. അതുകൊണ്ട് തന്നെയാണ് അധികം തുക ഇതിനായി ചെലവാക്കേണ്ടി വരാത്തതെന്നും അധികൃതർ പറയുന്നത്.

കോവിഡിനെ തുടർന്ന് വിയ്റ്റ്‌നാമിൽ ടൂറിസം അടക്കം പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ അടുത്ത വർഷത്തേക്ക് ആയിരങ്ങളെ ആകർഷിക്കുന്ന കേന്ദ്രമായി ഇത് മാറുമെന്നാണ് ഹോട്ടൽ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP